For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിനോജിന്റെ ഓര്‍മ്മ പങ്കുവച്ച് മണിക്കുട്ടന്‍; കമന്റുമായി ഡിംപല്‍, പിന്നാലെ വിമര്‍ശനവും പൊങ്കാലയും!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു മണിക്കുട്ടന്‍. സീരിയലിലൂടേയും സിനിമയിലൂടേയും നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നുവെങ്കിലും ബിഗ് ബോസിലൂടെയാണ് മണിക്കുട്ടനെന്ന വ്യക്തിയെ ജനങ്ങള്‍ കൂടുതല്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ഷോയിലൂടെ ആരാധകരുടെ എംകെ ആയി മാറുകയായിരുന്നു മണിക്കുട്ടന്‍. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയായിരുന്നു മണിക്കുട്ടന്‍.

  അടിമുടി ജയലളിതയായി കങ്കണ; മക്കള്‍സെല്‍വി ലൊക്കേഷന്‍ ചിത്രങ്ങള്‍

  ബിഗ് ബോസില്‍ വച്ച് മണിക്കുട്ടന്‍ തന്റെ സുഹൃത്ത് റിനോജിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആരാധകരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. ബിഗ് ബോസിലേക്ക് വരുന്നതിന് കുറച്ച് നാള്‍ മുമ്പായിരുന്നു റിനോജ് മരിക്കുന്നത്. ബിഗ് ബോസിലെ ഒരു ടാസ്‌കില്‍ മണിക്കുട്ടന്‍ റിനോജിനെ കുറിച്ച് മനസ് തുറന്നിരുന്നു. വിതുമ്പിക്കൊണ്ടായിരുന്നു മണിക്കുട്ടന്‍ ആത്മസുഹൃത്തിനെ കുറിച്ച് സംസാരിച്ചത്. ഇപ്പോഴിതാ സുഹൃത്തിന്റെ വേര്‍പാടിന് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ മണിക്കുട്ടന്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മണിക്കുട്ടന്‍ റിനോജിനെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ചത്. നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിന്റെ ഓര്‍മകളിലൂടെ ഇന്നും കടന്ന് പോകുന്നു.. ഒരിക്കലും മറക്കാനാവില്ലടാ നിന്നെ, എന്നായിരുന്നു മണിക്കുട്ടന്‍ കുറിച്ചത്. റിനോജിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പിന്നാലെ തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് താരമായ ഡിംപല്‍ കമന്റുമായി എത്തി.

  ബിഗ് ബോസ് വീട്ടില്‍ മണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഡിംപല്‍. മണിക്കുട്ടന്‍ ഷോയില്‍ നിന്നും പോയപ്പോള്‍ കരഞ്ഞു കലങ്ങിയ ഡിംപലിന്റെ മുഖം ആരും മറക്കില്ല. അതുപോലെ തന്നെ ഡിംപല്‍ തന്റെ പപ്പയുടെ മരണത്തെ തുടര്‍ന്ന് പുറത്ത് പോയി തിരികെ വന്നപ്പോള്‍ കെട്ടിപ്പിടിച്ച് സ്വീകരിച്ച എംകെയേയും അത്ര പെട്ടെന്നൊന്നും ആരും മറക്കില്ലെന്നുറപ്പാണ്. ഹൃദയ സ്പര്‍ശിയായൊരു കുറിപ്പായിരുന്നു ഡിംപല്‍ മണിക്കുട്ടന്റെ ചിത്രത്തിന് നല്‍കിയ കമന്റ്.

  ലക്ഷക്കണക്കിന് ആളുകള്‍ നിന്നെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ ഇന്ന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് റിനോജ് ആകും. നിങ്ങളുടെ സൗഹൃദം എന്നും ഓര്‍മ്മിക്കപ്പെടും. ഈ ബന്ധം ലോകം എന്നും ഓര്‍ക്കുമെന്നുമായിരുന്നു ഡിംപല്‍ കുറിച്ചത്. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാലും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഡിംപലിന്റെ കമന്റിന് മറുപടിയുമായെത്തിയിരിക്കുന്നത്. റിനോജിന് ശേഷം മണിക്കുട്ടന് ലഭിച്ച ഏറ്റവും നല്ല സുഹൃത്ത് ഡിംപലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  എന്നാല്‍ ഇതിനിടെ ഡിംപലിന്റെ കമന്റിന് ഒരാള്‍ നല്‍കിയ മറുപടി വലിയ വിമര്‍ശനങ്ങള്‍ക്കും പൊങ്കാലയ്ക്കും കാരണമായി മാറിയിരിക്കുകയാണ്. മണിക്കുട്ടന്‍ പതിനേഴ് മറ്റോ വയസുള്ളപ്പോള്‍ ഫീല്‍ഡില്‍ വന്ന ആളാണ്. പുള്ളിയ്ക്ക് അന്ന് കുറേ ഫാന്‍സ് ഉണ്ടായിരുന്നു. കുറേപ്പേര്‍ മണിക്കുട്ടനെ ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. കുറേ ലെജന്‍ഡ്‌സിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ പറ്റിയിട്ടുണ്ട്. എംകെയുടെ ഫ്രണ്ട് അന്നേ പ്രൗഡ് ആണ്. മണിക്കുട്ടന്‍ ചേട്ടന്‍ തന്നെ സ്റ്റോറി പറഞ്ഞപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ വന്നേ പിന്നെ ഫാന്‍സ് കൂടിയെന്നത് ശരിയാണ്. പക്ഷെ, ബിഗ് ബോസില്‍ നിന്നു മാത്രം അല്ല പുള്ളിക്ക് അഭിമാനിക്കാനുള്ള നിമിഷങ്ങള്‍ കിട്ടിയത്. നിങ്ങളെ ഒക്കെ ഞങ്ങള്‍ അറിഞ്ഞതും ഇഷ്ടപ്പെട്ടതും ബിഗ് ബോസില്‍ വച്ച് ആകും. എംകെ അങ്ങനെ അല്ല. എ്ന്നായിരുന്നു ആരാധികയുടെ കമന്റ്.

  ഇതോടെ പലരും ആരാധികയെ വിമര്‍ശിച്ചു കൊണ്ടെത്തി. ഡിംപല്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാതെയാണ് കമന്റ് ചെയ്തതെന്നും ഇവിടെ പറയേണ്ട കാര്യമല്ലിതെന്നും വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ എത്തി. ഇതോടെ കമന്റ് സെക്ഷന്‍ വലിയ വാക് പോരുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മറുപടികളും പ്രതികരണങ്ങളുമൊക്കെ തകൃതിയായി തന്നെ നടക്കുകയാണ്.

  അതേസമയം ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി എന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടരുകയാണ്. അപ്രതീക്ഷിതമായി ഷോ നിര്‍ത്തി വെക്കേണ്ടി വന്നതോടെ വോട്ടിംഗിലൂടെയാണ് വിജയിയെ കണ്ടെത്തുക. ഇതിനായി വോട്ടിംഗ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിജയിയെ പ്രഖ്യാപിക്കുന്ന പരിപാടി ഇതുവരെ നടന്നിട്ടില്ല. ഉടനെ തന്നെ വിജയിയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  English summary
  Bigg Boss Malayalam Season 3 Mankuttan Shares A Post About Rinoj And Dimpal Comments, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X