'എന്റെ അതേ വൈബാണ്'; ബിഗ് ബോസിലെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ആരെന്ന് മിഷേല്‍

പുത്തന്‍ ട്വിസ്റ്റുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ ആദ്യ വീക്കെന്‍ഡ് എപ്പിസോഡ് അവസാനിച്ചത്. ബിഗ് ബോസ് ഹൗസിലേക്ക് മൂന്ന് മത്സരാര്‍ത്ഥികളെ കൂടി കടത്തിവിട്ടിരിക്കുകയാണ്. ഫിറോസ് ഖാനും ഭാര്യ സജ്‌നയുമാണ് പുതിയ മത്സരാര്‍ത്ഥികളില്‍ രണ്ടു പേര്‍. ദമ്പതികളായതിനാല്‍ ഇരുവരും ഒരുമിച്ചാണ് മത്സരിക്കുന്നത്. അഡാര്‍ ലവ് താരം മിഷേല്‍ ആന്‍ ഡാനിയേല്‍ ആയിരുന്നു അടുത്ത മത്സരാര്‍ത്ഥി. മിഷേല്‍ ബിഗ് ബോസിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

മെലിഞ്ഞ് സുന്ദരിയായി നിത്യ; പുത്തന്‍ ചിത്രങ്ങള്‍ ഇതാ

ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട്ടില്‍ ശ്രദ്ധ നേടാന്‍ മിഷേലിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസിലെ ജനപ്രീയ താരമായ ഡിംപലിനെതിരെ നടത്തിയ ആരോപണവും ഫിറോസിനെതിരെ സംസാരിച്ചതുമെല്ലാം മിഷേല്‍ ചില്ലക്കാരിയല്ലെന്നതിന്റ തെളിവാണ്. ഗെയിമുകളിക്കാനും ജയിക്കാനുമാണ് താന്‍ എത്തിയിരിക്കുന്നതെന്ന് മിഷേല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രിയം തോന്നിയ ആള്‍

ആദ്യ വാരത്തിലെ ബിഗ് ബോസ് കാണാന്‍ സാധിച്ചു എന്ന പ്ലസ് പോയന്റുമായാണ് മൂന്ന് പേരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുവരെയുള്ളവരുടെ പ്രകടനങ്ങള്‍ കണ്ട് അവരെ വിലയിരുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ നേരത്തേയുണ്ടായിരുന്നവരില്‍ തനിക്ക് പ്രിയം തോന്നിയ ആള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിഷേല്‍.

 തന്റെ വൈബും തിങ്കിംഗുമുള്ള വ്യക്തി

ആകെയുള്ള പതിനാല് പേരില്‍ തനിക്ക് ഇഷ്ടപ്പെട്ടയാള്‍ എന്ന് മിഷേല്‍ പറഞ്ഞ പേര് സന്ധ്യ മനോജിന്റേതായിരുന്നു. ഇതിനുള്ള കാരണവും മിഷേല്‍ പറയുന്നുണ്ട്. തന്റെ വൈബും തിങ്കിംഗുമുള്ള വ്യക്തിയാണെന്നാണ് സന്ധ്യയെ കുറിച് മിഷേല്‍ പറയുന്നത്. അവിടേക്ക് ചെല്ലുമ്പോള്‍ തങ്ങള്‍ സുഹൃത്തുക്കള്‍ ആയേക്കാമെന്നും മിഷേല്‍ പറയുന്നുണ്ട്. മിഷേല്‍ പറഞ്ഞതു പോലെ ഇരുവരും സുഹൃത്തുക്കളാകുമോ എന്നത് കണ്ടു തന്നെ അറിയേണ്ടതാണ്.

ഗെയിം കളിക്കാനും

വിദേശത്ത് താമസിച്ചിരുന്ന താന്‍ ഷോയിലേക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് നാട്ടിലെത്തുന്നത്. ബിഗ് ബോസിലേക്ക് താന്‍ വന്നത് ഗെയിം കളിക്കാനും ജയിക്കാനുമാണെന്ന് മോഹന്‍ലാലിനോട് മിഷേല്‍ പറയുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോ ബിഗ് ബോസ് ആണ്. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ മത്സരം കണ്ട് കഴിഞ്ഞു. അവിടെ വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. ജെനുവിന്‍ ആയി ഗെയിം കളിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യണമെന്നാണ് മിഷേല്‍ പറയുന്നത്.

ടാറ്റുക്കഥ നുണ

തന്റെ ഗെയിം മിഷേല്‍ ആദ്യ ദിവസം തന്നെ ആരംഭിച്ചതായാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡിംപലിന്റെ ടാറ്റുക്കഥ നുണയാണെന്നാണ് മിഷേല്‍ നടത്തിയിരിക്കുന്നത്. തനിക്കൊപ്പം വീട്ടിലെത്തിയ ഫിറോസിനോയും സജ്‌നയോടുമായിരുന്നു മിഷേല്‍ ഇതേക്കുറിച്ച് സംസാരിച്ചത്. പിന്നാലെ കിടിലം ഫിറോസിനതിരെ റംസാനോടും മിഷേല്‍ പരാതിപ്പെടുകയുണ്ടായി.

Recommended Video

Bigg Boss Malayalam : അമിട്ട് പൊട്ടിച്ച് മിഷേൽ.. ഇനി അടിയുടെ പൂരം
കുടൂതല്‍ ഇന്ററസ്റ്റിങ്

പുതിയ മത്സരാര്‍ത്ഥികളുടെ വരവോടെ ബിഗ് ബോസ് കുടൂതല്‍ ഇന്ററസ്റ്റിങ് ആയിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വീട്ടിനുള്ളിലുള്ളവരെ കുറിച്ച് പുറത്തു നിന്നും ഇപ്പോള്‍ വന്നവര്‍ക്ക് ധാരണകള്‍ ഉണ്ടെന്നത് പല ട്വിസ്റ്റുകള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫിറോസ്-സജ്‌നയും മിഷേലും നടത്തിയ ചര്‍ച്ചകളും പുതിയ ട്വിസ്റ്റുകള്‍ക്കായുള്ള മരുന്നിടുന്നതായിരുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാല്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് മിഷേല്‍ സിനിമയിലെത്തുന്നത്. പിന്നീട് ധമാക്കയിലും അഭിനയിച്ചു. വിദേശത്താണ് മിഷേലിന്റെ കുടുംബം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മിഷേല്‍. താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X