അടിയുണ്ടാക്കില്ല, പക്ഷെ സൈലന്റ് ആയിട്ട് പണി തരും; പുതിയ ആളെ കുറിച്ച് മിഷേല്‍

പുതിയ രണ്ടു പേര്‍ കൂടി വന്നതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 രസകരമായി മാറിയിരിക്കുകയാണ്. രമ്യ പണിക്കര്‍, എയ്ഞ്ചല്‍ തോമസ് എന്നിവരാണ് പുതിയ മത്സരാര്‍ത്ഥികള്‍. എയഞ്ചല്‍ മലയാളികള്‍ക്ക് അത്ര പരിചിതമായ മുഖമല്ലെങ്കിലും ര്മ്യയെ മലയാളികള്‍ക്കറിയാം. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സിലൂടെ പ്രക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് രമ്യ പണിക്കര്‍.

നാടന്‍ സുന്ദരിയായി ഷംന; പുത്തന്‍ ചിത്രങ്ങള്‍ കാണാം

ചങ്ക്‌സിലെ ജോളി മിസ് എന്നാണ് രമ്യ തന്റെ ഇന്‍ട്രോ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്നത് തന്നെ. ബിഗ് ബോസ് വീട്ടിലുള്ള മറ്റൊരു മത്സരാര്‍ത്ഥിയായ മിഷേലും ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ്. ഇരുവരും തമ്മില്‍ പരിചയവുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മിഷേല്‍ രമ്യയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ദ നേടുകയാണ്.

പേരെടുത്ത് പറയാതെ

കിടിലം ഫിറോസുമായുള്ള മിഷേലിന്റെ സംഭാഷണമാണ് ശ്രദ്ധ നേടുന്നത്. രമ്യയുടെ പേരെടുത്ത് പറയാതെയായിരുന്നു മിഷേലും ഫിറോസും സംസാരിച്ചത്. എന്നാല്‍ രമ്യയെ കുറിച്ചാണ് ഇവരുടെ സംസാരമെന്ന് വ്യക്തമാണ്. എയ്ഞ്ചലിനെ കുറിച്ചും മിഷേല്‍ പരാമര്‍ശിക്കുന്നുണ്ട്.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഫിറോസിനെ അരികിലേക്ക് വിളിച്ചിരുത്തിയാണ് മിഷേല്‍ സംസാരിച്ച് തുടങ്ങുന്നത്.

നെഗറ്റീവ് ഫീലാണ്

നേരത്തെ ഞാനൊരാളുടെ കാര്യം പറഞ്ഞിരുന്നില്ലേ. എനിക്കിപ്പോള്‍ ഭയങ്കര നെഗറ്റീവ് ഫീലാണ്. അത്രനേരവും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എവിക്ഷന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ഞാന്‍ കൂളായിട്ട് ഇരിക്കുകയായിരുന്നു മിഷേല്‍ പറയുന്നു. ഇതിന് ഫിറോസ് നല്‍കിയ മറുപടി നേരത്തത്തേത് പോലല്ല ഇപ്പോള്‍. നിന്റെ കൂടെയൊരു ടീമുണ്ടെന്നായിരുന്നു.

കട്ടയ്ക്ക് അറിയാവുന്നതാണ്

പക്ഷെ ഇതങ്ങനെയല്ല. ഇതത്രയും കട്ടയ്ക്ക് അറിയാവുന്നതാണ്. ഒരുമിച്ച് പലപ്പോഴും നിന്നിട്ടുണ്ട്. ഈ കൊച്ച് പിന്നേയും കുഴപ്പമില്ലെന്ന് മിഷേല്‍ പറയുന്നു. ഇതിന് ആര്, എയ്ഞ്ചല്‍ ആണോ എന്ന് ഫിറോസ് ചോദിക്കുമ്പോള്‍ അതെ എന്ന് മിഷേല്‍ മറുപടിയും നല്‍കുന്നുണ്ട്. ഇതിന് മിഷേലിനെ ആശ്വസിപ്പിച്ചു കൊണ്ട് കുഴപ്പമൊന്നും വരത്തില്ലായിരിക്കും എന്ന് ഫിറോസ് മറുപടി നല്‍കുന്നു.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
സൈലന്റ് ആയിട്ട് പണി തരും

ഒരാളൊരു പണി തന്നിട്ട്, നമ്മുടെ ലൈഫീന്ന് തന്നെ അവോയ്ഡ് ചെയ്തയാളാണെന്നും മിഷേല്‍ പറയുന്നു. ഇതേ തുടര്‍ന്ന് വഴക്കുണ്ടാന്‍ സാധ്യതയുണ്ടോ എന്ന് ഫിറോസ് ചോദിക്കുന്നു. എന്നാല്‍ വഴക്കുണ്ടാക്കത്തില്ല. പക്ഷെ സൈലന്റ് ആയിട്ട് പണി തരും. ഭയങ്കര ഡിപ്ലോമാറ്റിക് ആയിട്ട് ഇടപെട്ട്, സൈലന്റായിട്ട് പണി തരും എന്നായിരുന്നു മിഷേല്‍ നല്‍കിയ മറുപടി. അഭിനേത്രി എന്നതില്‍ ഉപരി നര്‍ത്തകിയും അവതാരകയുമാണ് രമ്യ.18ാംമത്തെ മത്സരാര്‍ഥിയായിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എത്തുന്നത്.

അച്ഛന്‍ അമ്മ, സഹോദരി ഇതാണ് രമ്യയുടെ കുടുംബം. തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. പഠിക്കുന്ന കാലത്തുതന്നെ പഠനത്തേക്കാള്‍ നൃത്തവും മിമിക്രിയുമൊക്കെയായിരുന്നു രമ്യയ്ക്ക് താല്‍പര്യമെന്ന് അച്ഛന്‍ പറഞ്ഞു. എന്തും വെട്ടിത്തുറയുന്ന് പറയുന്ന പ്രകൃതമാണ് തന്റേത്. ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും എന്നും രമ്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X