ഒരു പശുവിനെ കൊണ്ട് തരട്ടെ? ചായ വിഷയത്തില്‍ ഡിംപലിനോട് ലാലേട്ടന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 മൂന്നാം ആഴ്ചയുടെ അവസാനത്തിലേക്കും ആദ്യത്തെ എലിമിനേഷനിലേക്കും എത്തിയിരിക്കുകയാണ്. ഇതിനിടെ പുതിയ രണ്ടു പേര്‍ കൂടി ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയും ചെയ്തു. വാരാന്ത്യമായതില്‍ മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. പ്രോഗ്രാം തുടങ്ങും മുമ്പ് തന്നെ മത്സരാര്‍ത്ഥികളെ കാണാനെത്തിയ ലാലേട്ടന്‍ മിഷേല്‍, ഫിറോസ് ഖാന്‍, സജ്‌ന എന്നിവരോട് പൊട്ടിത്തെറിക്കുന്നതും കണ്ടു.

അതീവ ഗ്ലാമറസായി ഇനിയ; കിടിലന്‍ ചിത്രങ്ങള്‍ കാണാം

പോയ വാരം ബിഗ് ബോസ് വീട്ടിനുള്ളിലുണ്ടായ പ്രധാന സംഭവങ്ങളെ കുറിച്ചെല്ലാം മോഹന്‍ലാല്‍ അവരുമായി സംസാരിച്ചു. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടില്‍ ഉയര്‍ന്ന പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു ഡിംപലിന്റെ ചായയുണ്ടാക്കല്‍. ഇതിനെതിരെ ക്യാപ്റ്റനായിരുന്ന സൂര്യയോട് ഭാഗ്യലക്ഷ്മി, മജിസിയ ഭാനു, സന്ധ്യ എന്നിവര്‍ പരാതിപ്പെട്ടിരുന്നു. ഡിംപല്‍ ഇടയ്ക്കിടെ ചായയുണ്ടാക്കുന്നുവെന്നായിരുന്നു പരാതി.

ഡിംപല്‍ പറഞ്ഞത്

താന്‍ ചായയുണ്ടാക്കുന്നത് തന്റെ പാലു കൊണ്ടാണെന്നും മറ്റുള്ളവര്‍ക്കും ഉണ്ടാക്കി കൊടുക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നുമായിരുന്നു ഡിംപല്‍ പറഞ്ഞത്. മജിസിയയ്ക്ക് വേണ്ടിയും സന്ധ്യയ്ക്ക് വേണ്ടിയും ഡിംപല്‍ ഇങ്ങനെ ചായയുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തന്നെ ഇതേക്കുറിച്ച് ക്യാപ്റ്റനോട് പരാതിപ്പെടുകയായിരുന്നു. ഈ വിഷയത്തെ കുറിച്ച് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ ചോദിച്ചു. എല്ലാവര്‍ക്കും ചായയുണ്ടാക്കി കൊടുക്കണമെന്ന് നിര്‍ബന്ധമുള്ളവരുണ്ടോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

പറ്റില്ലെന്ന് പറയാനാകില്ല

ഉടനെ ഞാനാണത് എന്നു പറഞ്ഞ് ഡിംപല്‍ മുന്നോട്ട് വന്നു. താന്‍ ചായയുണ്ടാക്കുമ്പോള്‍ സ്‌നേഹത്തോടെ ഞങ്ങള്‍ക്കും ഇടുമോ എന്നു ചിലര്‍ ചോദിക്കും. അപ്പോള്‍ പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെ ചോദിച്ചില്ലെങ്കിലും താന്‍ ചായയുണ്ടാക്കി കൊടുക്കുമെന്നും ഡിപംല്‍ പറഞ്ഞു. ഇതി്ല്‍ മജിസിയയുടെ അഭിപ്രായം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ തന്റെ നിലപാട് വ്യക്തമാക്കാനായി മജിസിയ എഴുന്നേറ്റ് നിന്നു.

ഫോഴ്‌സ് ചെയ്ത് കുടിപ്പിക്കണ്ട

''ചായപ്പൊടി ഇവിടെ ഏറ്റവും കുറവുള്ള ഒന്നാണ്. ഇന്ന് പലരും ചായ കുടിച്ചിട്ടില്ല. കിച്ചണില്‍ കേറുമ്പോള്‍ ഞാന്‍ പറയാറുള്ളത് ഡിംപലിന് വേണ്ട ചായ ഡിംപല്‍ ഇട്ടു കുടിച്ചോളൂ മറ്റാരേയും ഫോഴ്‌സ് ചെയ്ത് കുടിപ്പിക്കണ്ട എന്നാണ്. ഞങ്ങള്‍ സുഹൃത്തുക്കളാണ്. പക്ഷെ രണ്ടു പേരുടേയും തീരുമാനങ്ങളെ ബഹുമാനിക്കുന്നവരാണ്''. എന്നായിരുന്നു മജിസിയയുടെ മറുപടി.

പശുവിനെ കൊണ്ട് തരട്ടെ?

ഡിംപലിന് ചായയ്ക്ക് പകരം പാല് കുടിച്ചൂടെ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. എന്താണ് പാല് കിട്ടുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. പാലിന്റെ മണം തനിക്ക് പിടിക്കില്ലെന്നായിരുന്നു ഡിംപലിന്റെ ഉത്തരം. ചായ പ്രശ്‌നം പരിഹരിക്കാന്‍ ഒരു പശുവിനെ അവിടെ കൊണ്ട് തരട്ടെ എന്നും ലാലേട്ടന്‍ തമാശരൂപേണ ചോദിച്ചു. പിന്നാലെ വിഷയത്തില്‍ സന്ധ്യയുടെ അഭിപ്രായവും അദ്ദേഹം തേടി. മജിസിയ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു സന്ധ്യയും ചെയ്തത്.

പുതിയ അംഗങ്ങള്‍

അതേസമയം പുതിയ മത്സരാര്‍ത്ഥികളുടെ കടന്നു വരവോടെ രസകരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. എയ്ഞ്ചല്‍ തോമസ്, രമ്യ പണിക്കര്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. പോയ വാരമായിരുന്നു മിഷേലും ഫിറോസ്-സജ്‌ന ദമ്പതികളും വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയത്. ഇന്നലെത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ രമ്യയോയും എയ്ഞ്ചലിനോടും പുറത്ത് നടന്നതൊന്നും അവിടെ പറയരുതെന്ന് പ്രത്യേകം പറഞ്ഞാണ് ലാലേട്ടന്‍ അകത്തേക്ക് കയറ്റി വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X