ഇനിയെങ്കിലും ധൈര്യം കാണിക്കൂ, റംസാന്‍ ചെയ്തത് തെറ്റാണെന്ന് പറയാനെന്താ മടി; നോബിയോട് ലാലേട്ടന്‍
കഴിഞ്ഞ ദിവസം പതിവിലും കൂടുതല്‍ ദേഷ്യത്തോടെയായിരുന്നു മോഹന്‍ലാല്‍ ബിഗ് ബോസ് താരങ്ങളെ കാണാനെത്തിയത്. ദേഷ്യത്തില്‍ തിളച്ചു വന്ന ലാലേട്ടന്റെ ചൂട് മിക്കവരും അറിഞ്ഞു. റംസാനും കിടിലം ഫിറോസിനും ഇനിയങ്ങോട്ടുള്ള യാത്രയിലുടനീളം ഓര്‍ത്തുവെക്കാനുള്ള ശിക്ഷകള്‍ നല്‍കിയാണ് ലാലേട്ടന്‍ മടങ്ങിയത്. അതേസമയം മണിക്കുട്ടനെതിരായ വാക്കുകള്‍ താരത്തെ ഈറനണിയിക്കുന്നതായിരുന്നു.
കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍
ഇതുവരെ നല്ലവനായ ഉണ്ണിയായ നോബിയും ലാലേട്ടന്റെ ദേഷ്യത്തിന്റെ ചൂടറിഞ്ഞു. കഴിഞ്ഞ ദിവസം ടാസ്‌ക്കിനിടെ ചെരുപ്പെടുത്തെറിഞ്ഞ റംസാനെ ന്യായീകരിച്ചതിന്‌റെ പേരില്‍ മണിക്കുട്ടനും നോബിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ നോബിക്കെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമായിരുന്നു. ഈ സംഭവം മോഹന്‍ലാല്‍ ചോദിക്കുകയായിരുന്നു. റംസാനെ തിരുത്താതിരുന്നതിനെയാണ് മോഹന്‍ലാല്‍ ചോദ്യം ചെയ്തത്.

അയാള്‍ ചെയ്തത് ശരിയാണോ എന്ന് മോഹന്‍ലാല്‍ നോബിയോട് ചോദിച്ചു. എന്നാല്‍ നോബി സത്യത്തില്‍ എന്നു പറഞ്ഞു തുടങ്ങിയതും മോഹന്‍ലാല്‍ ഇടപട്ടു. മോനെ, ഇതില്‍ സത്യം കള്ളം എന്നൊന്നുമില്ല. ചെയ്തത് ശരിയോ തെറ്റോ എന്നാണ് ചോദിച്ചതെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഇതോടെ ചെയ്തത് ശരിയല്ലെന്ന് നോബി പറഞ്ഞു. തെറ്റല്ലേ, നീയൊരു ഷോ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കരുതുക. ഒരാള്‍ ചെരുപ്പെടുത്ത് എറിഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന് ലാലേട്ടന്‍ നോബിയോട് ചോദിച്ചു. നോബിയെ കുഴക്കുന്ന ചോദ്യമായിരുന്നു അത്.

പ്രശ്‌നമാകും എന്നായിരുന്നു നോബിയുടെ മറുപടി. എന്നിട്ട് നീയത് അവന്റടുത്ത് പറഞ്ഞോ ചെയ്തത് തെറ്റായിപ്പോയെന്ന് മോഹന്‍ലാല്‍ നോബിയോട് ചോദിച്ചു. അല്ല ലാലേട്ടാ ഞാനീ ചെരുപ്പെറിഞ്ഞത് കണ്ടില്ലെന്നായിരുന്നു നോബിയുടെ വിശദീകരണം. ഇതോടെ മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു. ശരി ചെരുപ്പെറിഞ്ഞത് കണ്ടില്ല, അത് കഴിഞ്ഞിട്ടെങ്കിലും പറഞ്ഞോ നീ ചെയ്തത് തെറ്റാണെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ റംസാനോട് ചോദിച്ചു എറിഞ്ഞോ എന്ന് എന്നായിരുന്നു നോബിയുടെ മറുപടി. എറിയാതെ പോയി ഇങ്ങനെ ചെരുപ്പ് വീഴത്തില്ലല്ലോ എന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ചു.

ഞാന്‍ റംസാനോട് ചോദിച്ചു, നീ എറിഞ്ഞോ എന്ന്. അപ്പോള്‍ ഇല്ലെന്നാണ് അവന്‍ പറഞ്ഞതെന്നായിരുന്നു നോബിയുടെ മറുപടി. നീ നില്‍ക്കുമ്പോള്‍ ഞാനൊരു ചെരുപ്പെടുത്ത് എറിയാം, കൊണ്ടില്ലെങ്കില്‍ കുഴപ്പമില്ലല്ലോ. അങ്ങനെയൊന്നുമല്ലല്ലോ പറയേണ്ടത്. നമ്മളുടെ കൂടെയുള്ളൊരാള്‍ തെറ്റ് ചെയ്താല്‍ അത് പറഞ്ഞു കൊടുക്കുകയല്ലേ വേണ്ടത്. അവിടെ എന്തിനാണ് ഡിപ്ലോമാറ്റിക് ആയിട്ട് സംസാരിക്കുന്നത്. തെറ്റ് ചെയ്താല്‍ അത് പറയുന്നതല്ലേ യഥാര്‍ത്ഥ സൗഹൃദം. നിനക്കെന്താ പറഞ്ഞുകൂടേ അവന്‍ ചെയ്തത് തെറ്റാണെന്ന്. പറയാന്‍ എന്താണ് മടിയെന്നും മോഹന്‍ലാല്‍ നോബിയോട് ചോദിച്ചു.

ഇനിയെങ്കിലും ധൈര്യമായി സംസാരിക്കൂ, ചെയ്തത് തെറ്റാണെന്ന് പറയൂ, കണ്ടില്ല കൊണ്ടില്ല എന്നൊക്കെ പറയാതിരിക്കൂ. നമ്മുടെ കൂടെ താമസിക്കുന്നൊരാള്‍ ചെരുപ്പെടുത്തെറിയുക എന്നൊക്കെ പറയുമ്പോള്‍ എങ്ങനെയാണ് പറയാതിരിക്കുക. കണ്ടില്ലെന്ന് പറഞ്ഞ നോബിയോട് ഇനി കാണിച്ച് തരണമോ കണ്ടാല്‍ മാത്രമേ വിശ്വസിക്കുകയള്ളുവോയെന്നും മോഹന്‍ലാല്‍ ചോദിച്ചു.


Click it and Unblock the Notifications