ശനിയാഴ്ച ആ മനുഷ്യന്‍റെ മുന്നില്‍ ചെന്ന് നിക്കണം; ഭാഗ്യലക്ഷ്മിക്കെതിരെ മോഹന്‍ലാല്‍ ആരാധകർ

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി. എന്നാല്‍ തുടക്കത്തിലുണ്ടായ മുന്‍തൂക്കം പിന്നീട് നിലനിര്‍ത്താന്‍ ഭാഗ്യലക്ഷ്മിയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കില്‍ തനിക്ക് പെര്‍ഫോം ചെയ്യാനുള്ള റോള്‍ ലഭിച്ചില്ലെന്ന പരാതിയുമായി ഭാഗ്യലക്ഷ്മി എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാഗ്യലക്ഷ്മിയെ കോളേജിന്റെ ഉടമയാക്കിയതൊക്കെ ചര്‍ച്ചയായിരുന്നു.

ചൂഴ്ന്നിറങ്ങും നോട്ടം; കിടിലന്‍ ചിത്രങ്ങളുമായി കേതിക ശര്‍മ്മ

ഇന്നലെ ഭാഗ്യലക്ഷ്മിയുടെ വികാര പ്രകടനങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. മോണിംഗ് ആക്ടിവിറ്റിയില്‍ ഫിറോസ് ഖാന്‍ ഭാഗ്യലക്ഷ്മിക്കെതിരെ സംസാരിച്ച സംഭവമായിരുന്നു വൈകാരിക നിമിഷങ്ങള്‍ക്ക് കാരണമായി മാറിയത്. ഭാഗ്യലക്ഷ്മിയാണ് ഈ വീട്ടിലെ ഏറ്റവും വലിയ വിഷമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. ഇതോടെ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിക്കെതിരെ

ഇപ്പോഴിതാ ഭാഗ്യലക്ഷ്മിക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫിറോസിന്റെ വാക്കുകളില്‍ തളര്‍ന്ന് തനിക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞു കരയുന്നതിനിടെ ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണമാണ് ഭാഗ്യലക്ഷ്മിക്കെതിരെ മോഹന്‍ലാല്‍ ആരാധകരെ തിരിച്ചിരിക്കുന്നത്. ശനിയാഴ്ച ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

നാണം കെട്ട് നില്‍ക്കുക

ശനിയാഴ്ച വന്നിട്ട് ആ മനുഷ്യന്റെ വായില്‍ നിന്നു കൂടെ കേള്‍ക്കേണ്ടി വരും. ഇത്രയും വര്‍ഷമായിട്ട് അറിയുന്ന മനുഷ്യന്റെ മുന്നിലാണ് തലകുനിച്ച് നില്‍ക്കേണ്ടി വരുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ ഭാഗ്യലക്ഷ്മിയെ കിടിലം ഫിറോസും അഡോണിയും സന്ധ്യയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. താന്‍ നാണം കെട്ട് നില്‍ക്കുകയാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ മോഹന്‍ലാലിനെ കുറിച്ച് ഭാഗ്യലക്ഷ്മി നടത്തിയ പരാമര്‍ശം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

ശരിയായില്ല

മോഹന്‍ലാലിനെ കുറിച്ച് ഭാഗ്യലക്ഷ്മി നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് ആരാധകര്‍ പറയുന്നു. മുന്‍വിധിയോടെയാണ് ഭാഗ്യലക്ഷ്മിയുടെ സംസാരമെന്നും ആരാധകര്‍ പറയുന്നു. ടിവിയില്‍ കണ്ടത് മാത്രമാണ് ഇതെന്നും കാണാതെ വേറെ എന്തെങ്കിലും അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടാകുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നിരവധി പേര്‍ വിഷയത്തില്‍ ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

ഫിറോസ് ഖാന്‍

ബിഗ് ബോസ് മോണിംഗ് ആക്ടിവിറ്റിയില്‍ പങ്കെടുക്കവേ ഫിറോസ് ഖാന്‍ നടത്തിയ പരാമര്‍ശത്തില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി. ബിഗ് ബോസില്‍ ചില വിഷക്കടലുകളുണ്ടെന്നും ഭാഗ്യലക്ഷ്മിയാണ് അതില്‍ ഒരാളെന്നുമാണ് ഫിറോസ് പറഞ്ഞത്. ആ സമയത്ത് കൈയ്യടിച്ച ഭാഗ്യലക്ഷ്മി തൊട്ടുപിന്നാലെ നോബി അരികില്‍ എത്തിയപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. നോബി ആശ്വസിപ്പിക്കുന്നതിനിടെ, എന്നെ എന്തുവേണേല്‍ വിമര്‍ശിച്ചോട്ടെ, പക്ഷേ വിഷം എന്നൊക്കെ പറയുന്നതുണ്ടോ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
പ്രത്യേക പരിഗണന

എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഒന്ന് പുറത്താക്കി തരൂ പ്ലീസ്. കാരണം വിഷം എന്ന വാക്ക് ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്, പ്ലീസ് ഞാന്‍ കാലുപിടിച്ചുപറയുകയാണ്. എന്നെ ഒന്ന് പുറത്താക്കിതരൂ. എനിക്കിവിടെ നില്‍ക്കണ്ട. കാരണം നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ ഞാനായി നില്‍ക്കാന്‍ എനിക്ക് ഇവിടെ സാധിക്കില്ല എന്ന് ഭാഗ്യലക്ഷ്മി കരഞ്ഞു കൊണ്ട് ബിഗ് ബോസിനോടും പറഞ്ഞു. അതേസമയം ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് പ്രത്യേക പരിഗണന കാണിക്കുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X