'ഇതിനുള്ള ശിക്ഷ നിങ്ങള്‍ക്ക് കിട്ടിയിരിക്കും'; മൂവര്‍ സംഘത്തിനെതിരെ പൊട്ടിത്തെറിച്ച് ലാലേട്ടന്‍
വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നു പോവുകയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മിഷേല്‍, ഫിറോസ്-സജ്‌ന ദമ്പതികളും കടന്നു വന്നതോടെ രംഗമാകെ മാറി. പിന്നാലെ തന്നെ പൊട്ടിത്തെറികളുടെ മാലപ്പടക്കം പൊട്ടിയ അവസ്ഥയായിരുന്നു ബിഗ് ബോസില്‍. ഒടുവില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ സജ്‌നയെ ബിഗ് ബോസ് താക്കീത് ചെയ്യുന്നിടത്ത് വരെ കാര്യങ്ങളെത്തി.
ശ്രീമുഖിയുടെ ഹോട്ട് ചിത്രങ്ങള്‍ കാണാം
വൈല്‍ഡ് കാര്‍ഡിലൂടെ ഷോയിലെത്തിയ മത്സരാര്‍ത്ഥിയാണ് മിഷേല്‍. ആദ്യം ദിവസം തന്നെ ബിഗ് ബോസിലെ ശക്തയായ ഡിംപലിനെതിരെ മിഷേല്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. പിന്നാലെയിത് വന്‍ പൊട്ടിത്തെറിയായി മാറുകയും ചെയ്തു. ഡിംപല്‍ പറഞ്ഞ ജുലിയറ്റിന്റെ കഥയില്‍ സംശയം രേഖപ്പെടുത്തിയാണ് മിഷേല്‍ രംഗത്ത് എത്തിയത്. ഫിറോസും സജ്‌നയും മിഷേലിന് പിന്തുണയുമായെത്തുകയും ചെയ്തിരുന്നു.

പുറത്തു നിന്നുമുള്ള കാര്യങ്ങള്‍ വീടിനകത്ത് പറയരുതെന്ന നിയമം മിഷേല്‍ ലംഘിച്ചുവെന്നാണ് പ്രേക്ഷകര്‍ ആരോപിക്കുന്നത്. മിഷേലിനെ മുന്നില്‍ നിര്‍ത്തി ഫിറോസും സജ്‌നയും കളിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പിന്നീട് ഇതേ ചൊല്ലി ഇരു കൂട്ടര്‍ക്കുമിടയില്‍ തന്നെ തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. മിഷേല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തകര്‍ന്ന് ഡിംപല്‍ പൊട്ടിക്കരയുന്നതിനും ബിഗ് ബോസ് വീട് സാക്ഷിയായിരുന്നു.

മിഷേലിന്റെ ആരോപണം തെറ്റാണെന്ന് പിന്നീട് ജൂലിയറ്റിന്റെ മാതാപിതാക്കള്‍ തന്നെ പറഞ്ഞതും സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായിരുന്നു. എന്തായാലും മിഷേല്‍ നടത്തിയ നിയമലംഘനത്തിനെതിരെ മോഹന്‍ലാലും ബിഗ് ബോസും വാരാന്ത്യത്തില്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇപ്പോള്‍ പുറത്ത് വന്നരിക്കുന്ന പ്രൊമോ വീഡിയോ പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിക്കുന്നതാണ്.

ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. നല്ല ദേഷ്യത്തോടെയാണ് മോഹന്‍ലാലിന്റെ വരവ്. തുടര്‍ന്ന് മിഷേല്‍, ഫിറോസ്-സജ്‌ന എന്നിവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. എന്തിനാണ് എഴുന്നേല്‍ക്കാന്‍ പറഞ്ഞതെന്ന് അറിയാമോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഡിംപലിന്റെ ആണോ ഫിറോസ് ചോദിക്കുന്നു. തുടര്‍ന്ന് മിഷേലിനെ വിളിക്കുമ്പോള്‍ അത് ആയിരിക്കുമെന്ന് മിഷേലും പറയുന്നു. ആയിരിക്കും എന്നല്ല ആണോ എന്നാണ് ചോദിച്ചതെന്നായിരുന്നു ഇതിന് ലാലേട്ടന്‍ നല്‍കിയ മറുപടി.

പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇതിന് ശിക്ഷയുണ്ടായിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. നിങ്ങള്‍ മറുപടി നല്‍കിയേ മതിയാവൂ എന്നും അദ്ദേഹം പറയുന്നു. ബിഗ് ബോസിന്റെ ഇതുവരെയുള്ള സീസണുകളില്‍ തന്നെ ഇതുപോലൊരു സംഭവം ആദ്യമായിട്ടാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന മോഹന്‍ലാല്‍ ഇന്ന് പൊട്ടിത്തെറിക്കുകയാണ്.
Recommended Video

എന്തായിരിക്കും മൂവര്‍ സംഘത്തിനുള്ള ശിക്ഷ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമോ അതോ തമാശയായി മാറുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. കമന്റിലൂടെ പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഫിറോസിനും സജ്‌നയ്ക്കുമെതിരെ ഉയര്‍ന്നു വരുന്ന ശബ്ദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ സംഭവം എന്തിനാകും വഴിയൊരുക്കുക എന്നത് കണ്ടറിയേണ്ടതാണ്.


Click it and Unblock the Notifications