'സാരമില്ലെന്ന് പറയരുത്'; ഡിംപലിനോടും ഭാനുവിനോടും ദേഷ്യപ്പെട്ട് ലാലേട്ടന് പറ്റിയ പിഴവ്, തിരുത്തി പ്രേക്ഷകര്‍

കൂടുതല്‍ സംഭവബഹുലമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എലിമിനേഷന്‍ എപ്പിസോഡില്‍ എയ്ഞ്ചല്‍ തോമസ് ബിഗ് ബോസ് വീടിനോട് വിട പറഞ്ഞു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് വീട്ടിലെത്തിയ എയ്ഞ്ചലിന് അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. തനിക്ക് പറ്റിയ പ്ലാറ്റ്‌ഫോമല്ല ബിഗ് ബോസ് വീട് എന്നാണ് പുറത്ത് വന്ന എയ്ഞ്ചലും പറയുന്നത്.

പ്രിയപ്പെട്ട അതിഥി; വൈറലായി അതിഥി ബാലന്റെ ചിത്രങ്ങള്‍

മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് ടാസ്‌ക്ക് നല്‍കിയും പോയ ആഴ്ച നടന്ന കാര്യങ്ങള്‍ ചോദിച്ചും രംഗം കൊഴുപ്പിക്കുന്നതിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷിയായി. ഇതിനിടെ ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥികളായ ഡിംപല്‍ ഭാല്‍, മജിസിയ ഭാനു എന്നിവരോട് മോഹന്‍ലാല്‍ ചൂടാകുന്നതും ഇന്നലെ കണ്ടു. മോഹന്‍ലാല്‍ ദേഷ്യപ്പെട്ടതോടെ ഡിംപല്‍ പൊട്ടിക്കരയുകയും ചെയ്തു.

മൈക്ക്

മൈക്ക് ശരിയായി ധരിക്കാത്തതിനെ ചൊല്ലിയാണ് മോഹന്‍ലാല്‍ ഇരുവരോടും പൊട്ടിത്തെറിച്ചത്. മുമ്പും മൈക്ക് ശരിയായി ഉപയോഗിക്കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ച് മത്സരാര്‍ത്ഥികള്‍ക്ക് മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ ഇതിന്റെ പേരില്‍ മോഹന്‍ലാലിന്റെ വഴക്ക് കേട്ടിരുന്നു. പിന്നാലെയാണ് ഇന്നലെ ഭാനുവിനേയും ഡിംപലിനേയും ലാലേട്ടന്‍ പൊക്കിയത്.

കേട്ടാല്‍ കുഴപ്പമില്ല

സ്റ്റെയര്‍ കേസില്‍ പോയിരുന്ന് സംസാരിക്കുന്ന ചിലരുണ്ടെന്നും പലപ്പോഴും പറഞ്ഞിട്ടുണ്ട് മൈക്ക് നേരെ ഇടണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മൈക്ക് പിന്നിലോട്ട് ഇട്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്ന് ഡിംപലും ഭാനുവും പറഞ്ഞു. മൈക്ക് ശരിയായിട്ട് ഇട്ടിട്ടില്ലെങ്കിലും നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അങ്ങനെ കേട്ടാല്‍ കുഴപ്പമില്ലെന്ന് ഡിംപല്‍ പറഞ്ഞപ്പോഴായിരുന്നു മോഹന്‍ലാല്‍ പൊട്ടിത്തെറിച്ചത്.

സാരമില്ലെന്ന് പറയരുത്

കേട്ടാല്‍ സാരമില്ലെന്ന് പറയരുത്. എന്തും പറയാം എന്നുള്ള അര്‍ത്ഥമല്ലേ അതിന്. നിങ്ങള്‍ മൈക്ക് പൊത്തിപ്പിടിച്ച് സംസാരിച്ചിട്ട് സാരമില്ല എന്ന് എന്നോട് പറയരുത് എന്നായിരുന്നു ദേഷ്യത്തോടെ മോഹന്‍ലാലിന്റെ മറുപടി. നിങ്ങള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ കേള്‍ക്കും. മൈക്ക് ഉപയോഗിക്കണം എന്നത് റൂളാണ്. ഞാന്‍ പറയുന്നതിന് മുമ്പ് കയറി ഡിംപല്‍ സംസാരിച്ചത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Recommended Video

Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam
തെറ്റിദ്ധാരണ

എന്നാല്‍ മോഹന്‍ലാല്‍ ദേഷ്യപ്പെട്ടതിന് പിന്നാലെ ഡിംപല്‍ നിയന്ത്രണം വിട്ട് കരയുകായിരുന്നു. തുടര്‍ന്ന് കിടിലം ഫിറോസും നോബിയും ഡിംപലിനെ മാറ്റി നിര്‍ത്തി ആശ്വസിപ്പിച്ചു. അതേസമയം മോഹന്‍ലാല്‍ ദേഷ്യപ്പെട്ടത് തെറ്റിദ്ധാരണ മൂലമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. ലാലേട്ടന്‍ തെറ്റിദ്ധരിച്ചിട്ടാണ് ഡിംപലിനോട് ദേഷ്യപ്പെട്ടത്. ഞങ്ങള്‍ പറഞ്ഞത് പുറത്തുള്ളവര്‍ കേട്ടാല്‍ കുഴപ്പമില്ല കാരണം അത് അത്ര വലിയ സീക്രട്ട് അല്ല എന്നുള്ള രീതിയില്‍ ആണ് ഡിംപല്‍ അങ്ങനെ പറഞ്ഞത്. പക്ഷേ അത് ലാലേട്ടന്‍ എടുത്ത സെന്‍സ് മാറി പോയി എന്ന് പ്രേക്ഷകര്‍ പറയുന്നു. ഡിംപലിന്റെ ഭാഷയും ഇതിനൊരു കാരണമായി പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സഹതാരങ്ങളും ഇത് ഡിംപലിനോട് വിശദീകരിക്കുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X