ഡിംപലിന് മോഹന്‍ലാലിന്റെ കടുത്ത വിമര്‍ശനം; ഡിംപലിന് മുന്നില്‍ ഡാന്‍സ് കളിച്ച് സായ്
ആരായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിടപറയുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ എപ്പിസോഡില്‍ ഡിംപലും കിടിലം ഫിറോസും സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ആര് പുറത്താകുമെന്ന് ഇന്ന് മോഹന്‍ലാല്‍ പറയും. പോയ വാരം ബിഗ് ബോസ് വീടിനുള്ളില്‍ നടന്ന സംഭവങ്ങള്‍ ഓരോന്നായി ചോദിക്കുകയായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ലാല്‍. ഇന്നും അത് തുടരും.
കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നടന്ന പ്രധാന സംഭവങ്ങളിലൊന്നായിരുന്നു സായ് വിഷ്ണുവും ഡിംപലും തമ്മിലുണ്ടായ വഴക്ക്. രാവിലെ മോണിംഗ് ആക്ടിവിറ്റിയില്‍ നിന്നും ആരംഭിച്ച വഴക്ക് വലിയ പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. ഡിംപലിന് നേരെ കയറി ചെന്ന സായിയെ ഏറെ പാടുപെട്ടാണ് റംസാനും അഡോണിയും പിടിച്ചു മാറ്റിയത്.

പിന്നാലെ സായിയ്‌ക്കെതിരെ ബിഗ് ബോസിനോട് ഡിംപല്‍ പരാതിപ്പെട്ടിരുന്നു. സായിയെ ബിഗ് ബോസിലേക്ക് എടുത്തത് എന്തിനാണെന്നും ഡിംപല്‍ ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ഇന്ന് ഇടപെടുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ബിഗ് ബോസിനെ ചലഞ്ച് ചെയ്ത് ഡിപംലിനെ കടുത്ത ഭാഷയില്‍ മോഹന്‍ലാല്‍ വിമര്‍ശിക്കുന്നതായും വീഡിയോയില്‍ കാണാം.
സാരിയിലും മോഡേണ്‍ ലുക്കിലും ഗ്ലാമറസായി ബിഗ് ബോസ് താരം; ശിവാനിയുടെ പുത്തന്‍ ചിത്രങ്ങള്‍
അങ്ങനൊരു വഴക്കിന്റെ ആവശ്യമുണ്ടായിരുന്നുവോ എന്ന് മോഹന്‍ലാല്‍ സായിയോട് ചോദിക്കുന്നു. ഡിംപല്‍ പറഞ്ഞതില്‍ കുറേ കള്ളത്തരമുണ്ടെന്നും ഡിംപല്‍ പറയുന്നത് എല്ലാം താന്‍ കേട്ടുവെന്നും എന്നാല്‍ തിരിച്ച് പറയാന്‍ നേരം ഡിംപല്‍ കേട്ടില്ലെന്നുമാണ് സായി പറയുന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ ആ വീഡിയോ കണ്ടിട്ടുണ്ടോ എന്നറിയില്ല എന്നു പറയുന്ന ഡിംപലിനോട് കാണാതെ താനിവിടെ വന്ന് നില്‍ക്കുമോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.
ബിഗ് ബോസിനെ ചലഞ്ച് ചെയ്യാന്‍ പാടില്ലെന്നും മോഹന്‍ലാല്‍ ഡിംപലിനോടായി പറയുന്നുണ്ട്. പിന്നീട് ഡിംപലിന് മുന്നില്‍ നൃത്തം ചെയ്യുന്ന സായിയെയാണ് കാണുന്നത്. ഇതെ തുടര്‍ന്ന് ഈ പ്രകടനം പ്രകോപനമല്ലേ എന്ന് ഡിംപല്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാന്‍ എപ്പിസോഡ് കാണേണ്ടി വരും.


Click it and Unblock the Notifications