For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായിയുടെ ഉദ്ദേശം നഴ്‌സറി കുട്ടിക്ക് പോലും വ്യക്തം, ലാലേട്ടന് മനസിലായില്ല; ഡിംപലിനോട് അവഗണനയെന്ന് പ്രേക്ഷകര്‍

  |

  കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് മലയാളം എപ്പിസോഡില്‍ നടന്ന പ്രധാന സംഭവമായിരുന്നു സായ് വിഷ്ണുവും ഡിംപലും തമ്മില്‍ നടന്ന തര്‍ക്കം. ഇരുവര്‍ക്കുമിടയിലുണ്ടായ വഴക്കിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ മോഹന്‍ലാലിന് മുന്നില്‍ വച്ചും പ്രശ്‌നമുണ്ടായി. ഡിംപലിനെ പ്രകോപിപ്പിക്കാനെ നിലയില്‍ സായ് വിഷ്ണു ഡാന്‍സ് കളിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ മോഹന്‍ലാലിനെതിരേയും വിമര്‍ശനം കടുക്കുകയാണ്.

  ലെഹങ്ക അണിഞ്ഞെത്തി വാണി ഭോജന്‍;‍ എന്തൊരഴകെന്ന് സോഷ്യല്‍ മീഡിയ

  ഡിംപല്‍-സായ് പ്രശ്‌നത്തില്‍ മോഹന്‍ലാല്‍ സായ് വിഷ്ണുവിന് അനുകൂലമായ നിലപാട് എടുത്തുവെന്നാണ് പ്രേക്ഷകരുടെ ആരോപണം. കമന്റുകളിലൂടെ അവര്‍ അത് അറിയിക്കുന്നുണ്ട്. സായ് പ്രകോപിപ്പിച്ചിട്ടും അത് തമാശയായി കാണാനാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും ദേഹത്തേക്ക് കയറി നിന്ന് സംസാരിക്കുന്ന സായിയുടെ രീതിയെ അദ്ദേഹം ചോദ്യം ചെയ്യുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

  ഡിംപല്‍ സായിയുടെ മാനസികനില ശരിയല്ലെന്നും ഇങ്ങനെത്തെ ഒരാളെ ആണോ ഇങ്ങോട്ട് കൊണ്ടു വരുന്നതെന്ന് ചോദിച്ചതിനെ കുറിച്ചായിരുന്നു മോഹന്‍ലാലിന് അറിയേണ്ടിയിരുന്നത്. രണ്ടു പേരുടേയും മാനസികനില പരിശോധിച്ചതാണെന്നും രണ്ടു പേരും നോര്‍മല്‍ ആണെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നും അദ്ദേഹം ഡിംപലിനോട് പറഞ്ഞു. തന്റെ പദ പ്രയോഗം ശരിയായിരുന്നില്ലെന്ന് ഡിംപലും ഏറ്റുപറഞ്ഞു. ഇതിനിടെ സായിയുടെ പാട്ട് കേള്‍ക്കുകയും സായ് സേഫ് ആണെന്ന് വ്യക്താവുകയും ചെയ്തു.

  എന്നാല്‍ തന്റെ പാട്ടു കേട്ടതോടെ സായ് നൃത്തം ചെയ്യാന്‍ ആരംഭിച്ചു. നിന്നിടത്തു നിന്നും ഡിംപലിന് അരികിലേക്ക് വന്നായിരുന്നു സായിയുടെ ഡാന്‍സ്. ഇതോടെ ഡിംപല്‍ എഴുന്നേറ്റ് നിന്ന് പ്രതികരിച്ചു. ഈ കാണിച്ചത് എന്താണെന്നും ഇത് പ്രകോപിപ്പിക്കല്‍ അല്ലേയെന്നും ഡിംപല്‍ ചോദിച്ചു. പുറത്തായിരുന്നുവെങ്കില്‍ വച്ച് കീറിയേനെ എന്നും ഡിംപല്‍ പറഞ്ഞു. ഇതിന് എന്താണ് പറയാനുള്ളതെന്ന് ഡിംപല്‍ മോഹന്‍ലാലിനോട് ചോദിച്ചു.

  എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു കൊണ്ട് മോഹന്‍ലാല്‍ വീണ്ടും ഇടപെട്ടു. സായ് സന്തോഷത്തില്‍ കളിച്ചതല്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. സായിയോട് പ്രകോപിപ്പിക്കാന്‍ ചെയ്തതാണോ എന്നും മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ അല്ലെന്നായിരുന്നു സായിയുടെ മറുപടി. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പ്രകോപിപ്പിച്ചതാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്ന സായിയുടെ മറുപടിയില്‍ വിഷയം ഒതുക്കാന്‍ മോഹന്‍ലാല്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

  ലാലേട്ടനെ പോലൊരു പേഴ്‌സണാലിറ്റിയില്‍ നിന്ന് കുറച്ചു കൂടി മെച്ച്വേര്‍ഡ് ആയിട്ടുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നു. കരണം സായ് എന്ത് ഉദ്ദേശത്തിലാണ് പെരുമാറുന്നത് എന്ന് നഴ്‌സറി കുട്ടികള്‍ക്കു പോലും വ്യക്തമാണെന്നിരിക്കെ അത് ലാലേട്ടന് മനസിലായില്ലെന്നു പറയുന്നതിലെ ലോജിക് മനസിലാകുന്നില്ല. ഇത്രയും കൂറയായ മറ്റൊരു കോണ്ടെസ്റ്റാന്റ് ബിബി ത്രിയില്‍ സായി അല്ലാതെ വേറൊരാളില്ല. ഇവന്‍ ഇവിടെ പേര്‍സണല്‍ ഗ്രഡ്ജ് എടുക്കാന്‍ കാണിക്കുന്ന സമയത്തു ടാസ്‌കുകളില്‍ പെര്‍ഫോം ചെയ്യാന്‍ കാണിച്ചിരുന്നെങ്കില്‍ അത് അംഗീകരിക്കാമായിരുന്നു, ബിബി ത്രീയില്‍ ഉള്ള കാലമത്രയും അവന്‍ സമയം കണ്ടെത്തുന്നത് ടാസ്‌കുകള്‍ കുളമാക്കാനും അതിനെ ചോദ്യം ചെയ്യാനും വേണ്ടിയാണു. അതിനെ എന്താണ് ലാല്‍ സര്‍ ചോദ്യം ചെയ്യാത്തത് എന്നൊന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. എന്നായിരുന്നു ഒരു കമന്റ്.

  Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam

  ഡിംപലിനോട് ലാലേട്ടന്‍ മാനസിക രോഗത്തെ കുറിച്ച് പറഞ്ഞതിനെ ഞാന്‍ എതിര്‍ക്കുന്നില്ല ആ പറഞ്ഞത് ഡിംപലിന് മുന്നോട്ടുള്ള വഴിയില്‍ വാക്കുകളും ചുവടുകളും സൂക്ഷ്മതയോടെ കൃത്യമായി ഉപയോഗിക്കാനുള്ള ഒന്നായി ഞാന്‍ കരുതുന്നു. പക്ഷേ അവളോട് അവഗണനയോടെയാണ് ലാലേട്ടന്‍ സംസാരിക്കുന്നത് എന്നെനിക്ക് തോന്നി.. അവള്‍ക്ക് പറയാനുള്ള മറുപടി പോലും കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. അവരൊക്കെ ചെയ്യുന്നത് തമാശയായി എടുക്കൂ പക്ഷേ ഡിംപല്‍ ചെയ്യുന്നത് തെറ്റാണ് എന്ന് പറയുന്ന രീതി. അതുപോലെ ഈ സായി എന്ന ദുരന്തം ഒരു വഴക്കിനിടയില്‍ മറ്റുള്ളവരുടെ നെഞ്ചത്തേക്ക് ഇടിച്ചു കേറുന്നതും അതുപോലെ കുറച്ചുപേര്‍ ഡ്രസ്സിങ് റൂമില്‍ കേറി ഇരുന്നതുമൊന്നും തെറ്റല്ലേ? എന്തുകൊണ്ട് അത് ചോദ്യം ചെയ്യപ്പെടുന്നില്ല? അവരോട് സ്‌നേഹത്തിന്റെ ഭാഷയില്‍ മാത്രം എന്തുകൊണ്ട് സംസാരിക്കുന്നു? എന്നാണ് മറ്റൊരു കമന്റ്.

  English summary
  Bigg Boss Malayalam Season 3 Mohanlal Is Being Accused Of Partiality Towards Sai Vishnu Fans Supports Dimpal, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X