ബിഗ് ബോസ് വീടിനെ കണ്ണീര്‍ക്കടലാക്കി ലാലേട്ടന്റെ 'തമാശ'; യാത്ര ചൊല്ലിയും ആര്‍പ്പുവിളിച്ചും താരങ്ങള്‍
സംഭവബഹുലമായൊരു എപ്പിസോഡായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ അരങ്ങേറിയത്. ഫിറോസും സജ്‌നയും പുറത്താക്കപ്പെട്ടതിന് ശേഷം ബിഗ് ബോസ് വീട്ടില്‍ എവിക്ഷന്‍ നടന്നിട്ടില്ല. അതിനാല്‍ ഇന്നാരാകും പുറത്താവുക എന്ന ആശങ്കയിലായിരുന്നു താരങ്ങളും പ്രേക്ഷകരും. അഡോണി, റിതു, സന്ധ്യ, സായ് വിഷ്ണു എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നത്.
പതിവ് പോലെ പോയ വാരമുണ്ടായ സംഭവങ്ങളെ കുറിച്ച് മോഹന്‍ലാല്‍ പ്രേക്ഷകരോട് ചോദിക്കുന്നതോടെയായിരുന്നു ഇന്നത്തെ എപ്പിസോഡ് ചൂടു പിടിച്ചത്. പിന്നീട് ക്യാപ്റ്റനായ റംസാനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടോ എന്നു ചോദിച്ചപ്പോള്‍ രമ്യ മാത്രമായിരുന്നു എതിര്‍ത്തു സംസാരിച്ചത്. പിന്നീട് സായ് വിഷ്ണുവും രമ്യയുടെ വാദത്തിന് പിന്തുണ നല്‍കുന്ന അഭിപ്രായം പ്രകടപ്പിച്ചു.

ഇതിന് ശേഷം പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ടാസ്‌ക്കായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. അനൂപ്, അഡോണി, സന്ധ്യ എന്നിവര്‍ തമ്മിലായിരുന്നു ക്യാപ്റ്റന്‍സിക്കായുള്ള മത്സരം. മുറ്റത്തു വച്ച വാളില്‍ പെയിന്റ് അടിക്കുകയായിരുന്നു. ടാസ്‌ക്കില്‍ അഡോണി വിജയിക്കുകയും ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനാവുകയും ചെയ്തു. പിന്നാലെ തന്നെ ലാലേട്ടന്‍ എവിക്ഷനിലേക്ക് കടക്കുകയായിരുന്നു.
ആരെല്ലാമാണ് എവിക്ഷന്‍ ലിസ്റ്റിലുള്ളതെന്ന് അദ്ദേഹം ചോദിച്ചതും നാലു പേരും എഴുന്നേറ്റ് നിന്നു. സഹതാരങ്ങളോടും ഇവരില്‍ ആരാകും പുറത്തു പോവുക എന്ന അഭിപ്രായം അദ്ദേഹം ചോദിച്ചു. റിതുവും സായിയും തുടക്കത്തില്‍ തന്നെ സേഫ് ആയി. ബാക്കി വന്ന അഡോണിയോടും സന്ധ്യയോടും പുറത്തേക്ക് വാ എന്നു പറഞ്ഞ ശേഷം മോഹന്‍ലാല്‍ ബ്രേക്കിലേക്ക് കടക്കുകയായിരുന്നു. ഇതോടെ മത്സരാര്‍ത്ഥികളാകെ ആശങ്കയിലായി.
ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍
അഡോണിയും സന്ധ്യയും ഒരുമിച്ച് പുറത്തായെന്നായിരുന്നു താരങ്ങള്‍ കരുതിയത്. തുടര്‍ന്ന് രണ്ടു പേരും മറ്റുള്ളവരോട് യാത്ര ചോദിച്ചു. നിറകണ്ണുകളോടെയായിരുന്നു മത്സരാര്‍ത്ഥികള്‍ ഇരുവര്‍ക്കും യാത്ര പറഞ്ഞത്. ഇവിടെ നിന്നും അഭിമാനത്തോടെയാണ് പുറത്ത് പോകുന്നതെന്നായിരുന്നു രണ്ടു പേരും പറഞ്ഞത്. ആരോടും വ്യക്തി വിരോധമില്ലെന്നും ഇരുവരും പറഞ്ഞു. ഇനിയൊരു സ്ത്രീ പുറത്ത് പോകാതെ നോക്കണമെന്ന് സന്ധ്യ പറഞ്ഞു.
എന്നാല്‍ പിന്നീട് ബിഗ് ബോസിന്റെ അറിയിപ്പ് എത്തുകയായിരുന്നു. വാതിലിന്റെ താക്കോല്‍ കാണുന്നില്ലെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇതോടെ എവിക്ഷന്‍ ഇല്ലെന്ന് മനസിലായ മത്സരാര്‍ത്ഥികള്‍ ആര്‍പ്പു വിളിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മോഹന്‍ലാല്‍ സ്‌ക്രീലെത്തുകയും എവിക്ഷനില്ലെന്ന് അറിയിക്കുകയും ചെയ്തു. നേരത്തെ തന്നെ ഇക്കാര്യം അദ്ദേഹം പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications