twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അവിശ്വസനീയം'; വേദന വകവെക്കാതെ ഡിംപല്‍, അഭിനന്ദിച്ച് മോഹന്‍ലാല്‍; ഇത് മധുരപ്രതികാരം!

    |

    അങ്ങനെ ഒരു ആഴ്ച കൂടി പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ച എപ്പിസോഡായിരുന്നു ബിഗ് ബോസില്‍ അരങ്ങേറിയത്. ബിഗ് ബോസിലെ കരുത്തയായ മത്സരാര്‍ത്ഥിയായിരുന്ന മജിസിയ ഭാനുവായിരുന്നു ഈ ആഴ്ച പുറത്തായത്. നിറ കണ്ണുകളോടെയാണ് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പാത്തുവിനെ യാത്രയാക്കിയത്.

    കിടിലന്‍ മേക്കോവറുമായി എസ്തർ; നായികയായി കാണാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകർ

    ഭാനു പുറത്തു പോവുകയാണെന്ന വാര്‍ത്ത വിതുമ്പലോടെയാണ് ഡിംപല്‍ സ്വീകരിച്ചത്. തന്റെ വികാരത്തെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു ഡിംപല്‍. കരയരുതെന്നും താന്‍ കരയുന്നില്ലെന്നും പറഞ്ഞു കൊണ്ടാണ് ഭാനു പുറത്തേക്കിറങ്ങിയത്. അതേസമയം പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

    വേദന സഹിക്കാനാകാതെ ഡിംപല്‍

    വാശിയേറിയ മത്സരമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ കണ്ടത്. മികച്ച പ്രകടനം കാഴ്ചവച്ച മൂന്ന് പേരായിരുന്നു ക്യാപ്റ്റന്‍സിക്കായി മത്സരിച്ചത്. സജ്‌ന ഫിറോസ്, ഡിംപല്‍, സായ് വിഷ്ണു എന്നിവര്‍ തമ്മിലായിരുന്നു മത്സരം. തന്നിരിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കൊടികള്‍ നിര്‍മ്മിക്കുന്നതായിരുന്നു ടാസ്‌ക്. തുടര്‍ന്ന് അവ മറുവശത്ത് കൊണ്ടു വന്ന് കുത്തിവെക്കണം. ഇത്രയും ചെയ്യേണ്ടത് കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയ അവസ്ഥയിലായിരുന്നു.

    കടുത്ത മത്സരമായിരുന്നു മൂന്നു പേരും കാഴ്ചവച്ചത്. സജ്‌ന ഫിറോസ് ആറ് പോയന്റും ഡിംപലും സായ് വിഷ്ണുവും ഒമ്പത് പോയന്റുകളുമായിരുന്നു നേടിയത്. ഇതോടെ സജ്‌നയും ഫിറോസും പുറത്താവുകയും ഡിംപലും സായ് വിഷ്ണുവും തമ്മില്‍ വീണ്ടും മത്സരിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഡിംപലിന്റെ ആരോഗ്യ സ്ഥിതി മോശമായി. വേദന സഹിക്കാനാകാതെ ഡിംപല്‍ ബാത്ത്‌റൂമിലേക്ക് പോയി.

    പൊരുതി വീണു

    മജിസിയയും സന്ധ്യയുമെല്ലാം ചേര്‍ന്ന് ഡിംപലിന് ആവേശം പകര്‍ന്നു. കടുത്ത വേദനയുണ്ടായതിനാല്‍ വേറെ ആരെയെങ്കിലും പകരം മത്സരിപ്പിക്കാം എന്നു പറഞ്ഞുവെങ്കിലും ഡിംപല്‍ കൂട്ടാക്കിയില്ല. മജിസിയ തയ്യാറായി മുന്നോട്ട് വരികയും ചെയ്തിരുന്നു. എന്നാല്‍ താന്‍ തന്നെ മത്സരിക്കുമെന്ന് ഡിംപല്‍ വ്യക്തമാക്കി. വേദന കടിച്ചമര്‍ത്തിയായിരുന്നു ഡിംപല്‍ മത്സരിച്ചത്. ഒടുവില്‍ സായ് വിഷ്ണു ഡിംപലിനെ പരാജയപ്പെടുത്തി പുതിയ ക്യാപ്റ്റനായി മാറി.

    അവിശ്വസനീയം

    കടുത്ത വേദന സഹിച്ചും മത്സരിക്കുകയും ചെയ്ത ഡിംപലിനെ മത്സരാര്‍ത്ഥികളും മോഹന്‍ലാലും അഭിനന്ദിച്ചു. അവിശ്വസനീയം എന്നായിരുന്നു ഡിംപലിന്റെ പ്രകടനത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ അഭിനന്ദിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. വേദന വകവെക്കാതെ ഇറങ്ങിയത് സ്‌പോട്‌സ്മാന്‍ സ്പിരിറ്റ് ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു നിമിഷം ഞാനും മനസു കൊണ്ട് പ്രാര്‍ത്ഥിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇനിയും സമയമുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

    Recommended Video

    അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
    മധുരപ്രതികാരം

    അതേസമയം ഡിംപലിന് ലഭിച്ച മോഹന്‍ലാലിന്റെ അഭിനന്ദനം മധുരപ്രതികാരമാണെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയും മോഹന്‍ലാലില്‍ നിന്നും ഡിംപലിന് വഴക്ക് കേട്ടിരുന്നു. തെറ്റിദ്ധാരണയെ തുടര്‍ന്നായിരുന്നു മോഹന്‍ലാല്‍ ഡിംപലിനോട് കയര്‍ത്തത്. അതേ മോഹന്‍ലാല്‍ തന്നെ ഇന്നലെ ഡിംപലിനെ അഭിനന്ദിച്ചത് മധുരപ്രതികാരമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയും ഡിംപലിന്റെ പോരാട്ട വീര്യത്തിന് കൈയ്യടിക്കുകയാണ്.

    English summary
    Bigg Boss Malayalam Season 3 Mohanlal Praises Dimpal For Her Sportsman Spirit As She Battles Her Own Pain in Captaincy Task, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X