കുക്കുരുകു, കൂ..കൂ; കൊലയാളിയെ വെളിപ്പെടുത്തി ലാലേട്ടന്‍, ജയിലില്‍ അടച്ചവരുടെ കിളി പറന്ന നിമിഷം!

രസകരമായൊരു എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. പോയ വാരം നടന്ന ഭാര്‍ഗവി നിലയം എന്ന ടാസ്‌കിനെ കുറിച്ചും മത്സരാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങളെ കുറിച്ചുമെല്ലാം മോഹന്‍ലാല്‍ ഇന്നലെ താരങ്ങളോട് സംസാരിച്ചു. പിന്നാലെ തന്റെ സുഹൃത്തിനുണ്ടായൊരു പ്രേതാനുഭവവും മോഹന്‍ലാല്‍ തുറന്നു പറഞ്ഞു. രസകരമായിരുന്നു ഈ മുഹൂര്‍ത്തങ്ങള്‍.

കുട്ടിയുടുപ്പണിഞ്ഞ് കൈയ്യടി വാങ്ങി ദക്ഷ

അതേസമയം ഇന്നലെ എല്ലാവരും കാത്തിരുന്നത് ബിഗ് ബോസ് വീട്ടിലെ കൊലയാളിയെ വെളിപ്പെടുത്തുന്ന നിമിഷത്തിനായിരുന്നു. ആരാണ് കൊലയാളിയെന്ന് മത്സരാര്‍ത്ഥികള്‍ക്ക് അറിയില്ലായിരുന്നു. മോഹന്‍ലാലായിരുന്നു അവര്‍ക്ക് മുന്നില്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. വളരെ നാടകീയമായിട്ടായിരുന്നു മോഹന്‍ലാല്‍ രഹസ്യം വെളിപ്പെടുത്തിയത്. മത്സരാര്‍ത്ഥികളെ ഞെട്ടിക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍.

ബാത്ത്‌റൂമില്‍ പോകണമോ

താരങ്ങളോട് സംസാരിച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ കൊലയാളിയെ വെളിപ്പെടുത്തിയത്. സംസാരിക്കുന്നതിനിടെ മോഹന്‍ലാല്‍ മണിക്കുട്ടന്റെ പക്കലുള്ള ഫോണിലേക്ക് തുടരെ തുടരെ വിളിക്കുകയായിരുന്നു. എന്നാല്‍ രഹസ്യം പൊളിയാതിരിക്കാനായി മണിക്കുട്ടന്‍ ഫോണ്‍ എടുത്തില്ല. രസകമായിരുന്നു മണിക്കുട്ടന്റെ മുഖഭാവം ഈ സമയത്ത്. ഒടുവില്‍ എഴുന്നേറ്റ് നിന്ന മണിക്കുട്ടന്‍ പരുങ്ങുന്നത് കണ്ടപ്പോള്‍ എന്താ ബാത്ത്‌റൂമില്‍ പോകണമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു.

മണിക്കുട്ടന്‍ ബാത്ത്‌റൂമിലേക്ക്

പിന്നാലെ മണിക്കുട്ടന്‍ ബാത്ത്‌റൂമിലേക്ക് പോവുകയും അവിടെ വച്ച് ഫോണ്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ മണിക്കുട്ടനോട് ഫോണില്‍ സംസാരിച്ചു. ചുമ്മാവിളിച്ചതാണ് അകത്തേക്ക് വരു എന്നു പറഞ്ഞ മോഹന്‍ലാല്‍ കുക്കുരുകു എന്ന കോഡും പറഞ്ഞു. ഇതോടെ കുകു എന്ന മറുകോഡ് പറഞ്ഞ് മണിക്കുട്ടന്‍ അകത്തേക്ക് തിരികെ വരികയായിരുന്നു. ഈ സമയത്താണ് മണിക്കുട്ടനാണ് കൊലയാളിയെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞത്.

അമ്പരപ്പോടെ മറ്റുള്ളവര്‍

കൊലയാളിയായ മണിക്കുട്ടനേയും സഹായിയായ റംസാനേയും വെളിപ്പെടുത്തിയ ശേഷം മോഹന്‍ലാല്‍ എങ്ങനെയാണ് മൂന്നു പേരെ അവര്‍ കൊന്നതെന്ന് കാണിച്ചു കൊടുത്തു. അമ്പരപ്പോടെയായിരുന്നു മറ്റുള്ളവര്‍ ഇതെല്ലാം കണ്ടു നിന്നത്. നാലാമത്തെ ഇര സൂര്യയായിരുന്നുവെന്നും എന്നാല്‍ അത് നടന്നില്ലെന്നുമെല്ലാം മണിക്കുട്ടനും വെളിപ്പെടുത്തി. രസകരമായിരുന്നു ഈ രംഗങ്ങള്‍.

കൊലയാളിയായി തിരിച്ചുവരവ്

നേരത്തെ മോശം പ്രകടനമെന്ന് പറഞ്ഞ് എല്ലാവരും ജയിലിലേക്ക് അയച്ച താരമായിരുന്നു മണിക്കുട്ടന്‍. അതേ മണിക്കുട്ടന്‍ തന്നെ കൊലയാളിയായി വന്‍ തിരിച്ചുവരവ് നടത്തിയതില്‍ സോഷ്യല്‍ മീഡിയയും താരത്തിന് കൈയ്യടിക്കുകയാണ്. ജയിലിലേക്ക് പറഞ്ഞ് വിട്ടവര്‍ തന്നെ കൊലയാളി ആരാണ് അറിഞ്ഞപ്പോളും കൊലപാതകങ്ങള്‍ കണ്ടപ്പോളും എഴുന്നേറ്റ് നിന്ന് കൈ അടിച്ചിട്ടുണ്ട്, അണ്ണന്‍ യാര് ദളപതി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നോമിനേറ്റ് ചെയ്തവര്‍  കയ്യടിച്ചു

മണി ഒന്നും ചെയ്തു കണ്ടില്ല. അത് കൊണ്ട് ഞങ്ങള്‍ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നു.എല്ലാം കേട്ടോണ്ട് ഒന്നും അറിയാത്ത മട്ടില്‍ ഒരു ഇരിപ്പ്. ശേഷം ലാലേട്ടന്‍ വന്ന് കാണിച്ച കൊടുക്കുന്നു കൊലയാളി ആരെന്ന്. ചിലരൊക്കെ ഞെട്ടി. എങ്ങനെ കൊന്നു എന്നും കൂടെ കാണിച്ച കൊടുത്തപ്പോള്‍ ഞെട്ടി തന്നെ ഇരുന്നവര്‍ താനേ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. ജയിലില്‍ പോയ മണിക്കുട്ടന്‍ ആയിരുന്നു ശരിക്കും കൊലയാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം. നോമിനേറ്റ് ചെയ്തവര്‍ തന്നെ എഴുന്നേറ്റു നിന്നു കയ്യടിച്ചു എന്നെല്ലാമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X