തലയണയിലെ ഉമ്മ, രാത്രിയിലെ ആപ്പിള്‍ കൊടുക്കല്‍; എല്ലാ രഹസ്യങ്ങളും പൊക്കി മോഹന്‍ലാല്‍

രസകരമായൊരു എപ്പിസോഡായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഇന്നലെ അരങ്ങേറിയത്. അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ കാണാനായി എത്തി. വളരെ എനര്‍ജെറ്റിക്കായിട്ടായിരുന്നു മോഹന്‍ലാല്‍ ഇന്നലെ എത്തിയത്. തമാശകള്‍ പറഞ്ഞും മത്സരാര്‍ത്ഥികളെ പ്രാങ്കില്‍ കുടുക്കിയുമെല്ലാം മോഹന്‍ലാല്‍ ആവേശം പകര്‍ന്ന എപ്പിസോഡില്‍ പതിവു പോലെ ആരും കാണില്ലെന്ന് കരുതി ചില മത്സരാര്‍ത്ഥികള്‍ ഒപ്പിച്ച കുസൃതികളും ലാലേട്ടന്‍ കൈയ്യോടെ പിടിച്ചു.

ബിഗ് ബോസ് വീടിനുള്ള സ്ഥിരം ചര്‍ച്ചാ വിഷയമായ എയ്ഞ്ചലിനേയും അഡോണിയേയുമാണ് ലാലേട്ടന്‍ ആദ്യം പൊക്കിയത്. ഒരു തലയണ കൈയ്യില്‍ എടുത്ത് അതില്‍ എഴുതിയ വാക്കുകള്‍ വായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. പിന്നാലെ അതിലെ അക്ഷരങ്ങള്‍ ചേര്‍ത്തു വച്ച് ഉമ്മ എന്നും അദ്ദേഹം വായിപ്പിച്ചു.

Bigg Boss Malayalam

രാത്രി ആരും കാണാതെ എയ്ഞ്ചല്‍ അഡോണിയോട് പറഞ്ഞത് എന്താണെന്ന് ലാലേട്ടന്‍ അങ്ങനെ പരസ്യമാക്കി. ലാലേട്ടന്‍ പിടിച്ചതോടെ നടന്നത് എന്താണെന്ന് അഡോണി വ്യക്തമാക്കി. അതേസമയം എയ്ഞ്ചല്‍ നാണം കൊണ്ട് മുഖം പൊത്തുകയായിരുന്നു. പിന്നാലെ മറ്റ് മത്സരരാര്‍ത്ഥികള്‍ ഇരുവരേയും കളിയാക്കി. ഇതിന് മുമ്പ് ഈ തലയണയില്‍ ഒരു ഉമ്മ ഒളിഞ്ഞു കിടക്കുന്നത് നിങ്ങളാരെങ്കിലും കണ്ടുപിടിച്ചിരുന്നുവോ എന്ന് ലാലേട്ടന്‍ എല്ലാവരോടുമായി ചോദിച്ചു.

അടുത്ത ഊഴം റംസാന്റേയും റിതുവിന്റേതുമായിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം റിതു റംസാന് ആപ്പിള്‍ നല്‍കിയ സംഭവമായിരുന്നു ലാലേട്ടന്‍ ഓര്‍മ്മിപ്പിച്ചത്. ഇതും മറ്റുള്ളവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. ലാലേട്ടന്‍ ചോദിച്ചതോടെ എന്താണ് സംഭവിച്ചതെന്ന് റിതു വ്യക്തമാക്കി. തന്നോട് റംസാന്‍ ആപ്പിള്‍ ചോദിച്ചപ്പോള്‍ കൊടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഇതാണ് പിന്നീട് ആപ്പിള്‍ കൊടുത്തതെന്നും റിതു വ്യക്തമാക്കി. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും റിതു പറഞ്ഞു.

ബിഗ് ബോസിലെ പ്രണയ കഥയിലെ നായികയായ സൂര്യയേയും നായകനായ മണിക്കുട്ടനേയും ലാലേട്ടന്‍ പൊക്കി. സൂര്യ മണിക്കുട്ടനെഴുതിയ കവിതയെ കുറിച്ചായിരുന്നു ലേലേട്ടന്‍ ചോദിച്ചത്. സര്‍ ചോദിക്കുമെന്ന് അറിയാമായിരുന്നത് കൊണ്ട് താന്‍ കവിത കൊണ്ടു വന്നിട്ടുണ്ടെന്ന മണിക്കുട്ടന്റെ മറുപടി ബിഗ് ബോസ് വീട്ടില്‍ ചിരി പടര്‍ത്തി. പിന്നാലെ സൂര്യയെ കൊണ്ട് കവിത വായിപ്പിക്കുകയും ചെയ്തു മോഹന്‍ലാല്‍. ഇതിന് ശേഷം എന്താണ് സൂര്യയോട് പറയാനുള്ളതെന്ന് മണിക്കുട്ടനോടും മോഹന്‍ലാല്‍ ചോദിച്ചു.

ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത്. വായിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ആ ഫീലിംഗിനെ റെസ്‌പെക്റ്റ് ചെയ്യുന്നു. സാര്‍ പറഞ്ഞതുപോലെ സ്‌നേഹിക്കുന്നതിലല്ല, ഒരാളാല്‍ സ്‌നേഹിക്കപ്പെടുത്തതിലാണ് വലിയ കാര്യം. പക്ഷേ ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹം തന്നെ ആയിരിക്കണം. അപ്പോള്‍ അടുത്ത ചുവട് ഞാന്‍ വെക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കും. എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. നിന്നെ കല്യാണം കഴിപ്പിക്കണമെന്ന് ഏറെക്കാലമായി ഞങ്ങള്‍ക്കൊക്കെ തോന്നുന്നുവെന്നും മോഹന്‍ലാല്‍ നര്‍മ്മ രൂപേണേ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X