കിടിലം ഫിറോസിനുള്ള ജയില്‍ വേഷം റെഡി, ശിക്ഷകള്‍ കടുപ്പിക്കുന്നു; തമാശ കളിക്കരുതെന്ന് ലാലേട്ടന്‍

ഓരോ വീക്കിലി ടാസ്‌ക്കിന് ശേഷവും നടക്കുന്ന അടുത്ത ചടങ്ങാണ് മോശം പ്രകടനം കാഴ്ചവച്ചവരെ ജയിലിലേക്ക് അയക്കുക എന്നത്. എന്നാല്‍ ഈ ആഴ്ച തങ്ങള്‍ മോശമായിരുന്നുവെന്നും അതിനാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും പറഞ്ഞു കൊണ്ട് നോബിയും റംസാനും മുന്നോട്ട് വരികയായിരുന്നു. നോബിയും കിടിലം ഫിറോസുമാണ് മോശം പ്രകടനം കാഴ്ചവച്ചതെന്നായിരുന്നു മിക്കവരുടേയും അഭിപ്രായം.

മിന്നിത്തിളങ്ങി അഹാന കമ്ര; കിടിലന്‍ ചിത്രങ്ങള്‍ കാണാം

എന്നാല്‍ റംസാനും നോബിയും സ്വയം മുന്നോട്ട് വന്നതോടെ ആ തീരുമാനത്തെ മറ്റുള്ളവരും അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ബിഗ് ബോസ് താരങ്ങളുടെ ഈ നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് മോഹന്‍ലാല്‍ രംഗത്ത് എത്തി. വീക്കെന്റ് എപ്പിസോഡില്‍ മത്സരാര്‍ത്ഥികളെ കാണാന്‍ ഇന്നലെ മോഹന്‍ലാല്‍ എത്തിയിരുന്നു. ജയിലില്‍ പോകാം എന്നു പറഞ്ഞ് സ്വയം മുന്നോട്ട് വന്നതും ജയില്‍ നോമിനേഷനെ തമാശയാക്കിയതും ശരിയല്ലെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

ജയിലില്‍ പോകാന്‍ കൂടുതല്‍ അര്‍ഹന്‍

കിടിലം ഫിറോസ്, നോബി, റംസാന്‍ എന്നിവരില്‍ ആരാണ് ജയിലില്‍ പോകാന്‍ കൂടുതല്‍ അര്‍ഹന്‍ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. താന്‍ കിടിലം ഫിറോസിന്റെ പേരായിരുന്നു പറഞ്ഞതെന്ന് സന്ധ്യ. ഡിംപല്‍, ഭാനു, ഫിറോസ് സജ്‌ന, റിതു മന്ത്ര, മണിക്കുട്ടന്‍ എന്നിവര്‍ കിടിലന്‍ ഫിറോസ് ആയിരുന്നു ജയിലില്‍ പോകേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടു. അതേസമയം അനൂപ്, ഭാഗ്യലക്ഷ്മി, അഡോണി, സായ് വിഷ്ണു, സൂര്യ എന്നിവര്‍ റംസാനും നോബിയും തന്നെയായിരുന്നു ജയിലില്‍ പോകേണ്ടിയിരുന്നത് എന്നു പറഞ്ഞു.

ജയിലില്‍ പോകാന്‍ താല്‍പര്യമുണ്ടോ?

ഫിറോസിന് ജയിലില്‍ പോകാന്‍ താല്‍പര്യമുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇവര്‍ പറയുകയാണെങ്കില്‍ പോകാന്‍ താന്‍ തയ്യാറാണെന്ന് കിടിലം ഫിറോസും പറഞ്ഞു. തുടര്‍ന്ന് ഇന്നലെ ക്യാപ്റ്റനെന്ന നിലയില്‍ ഫിറോസ് ചെയ്തത് ശരിയാണോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. തങ്ങള്‍ ജയിലില്‍ പോകാന്‍ എന്ന് ഇവര്‍ പറയുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഫിറോസ് പറയേണ്ടിയിരുന്നത് ഇതിനൊരു നിയമമുണ്ട്. നിങ്ങള്‍ സ്വയം തീരുമാനിക്കുകയല്ല ഇവരാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നില്ലേയെന്ന് മോഹന്‍ലാല്‍ ചോദിച്ചു.

ഞാന്‍ പോകാം എന്ന് പറയുന്നത്

പോയന്റ് അടിസ്ഥാനത്തില്‍ നോക്കിയപ്പോള്‍ ഏറ്റവും കുറവ് പോയന്റ് ഇവര്‍ക്ക് തന്നെയായിരുന്നുവെന്ന് കിടിലം ഫിറോസ് പറഞ്ഞപ്പോള്‍ ഞാന്‍ പോകാം എന്ന് പറയുന്നത് ശരിയാണോ എന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ചു. അല്ലെന്നായിരുന്നു കിടിലം ഫിറോസിന്റെ മറുപടി. പിന്നാലെ റംസാന്‍ പ്രതികരണവുമായെത്തി. തനിക്ക് പോയന്റ് കുറവായിരുന്നുവെന്നും അതുകൊണ്ടാണ് മുന്നോട്ട് വന്നതെന്നും റംസാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിങ്ങള്‍ സ്വയം പേര് പറഞ്ഞതോടെ പലരുടേയും മനസിലേക്ക് അത് കയറിയെന്ന് ഭാനുവിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിച്ച് മോഹന്‍ലാല്‍ പറഞ്ഞു.

കടുത്ത ശിക്ഷകള്‍

ജയിലില്‍ പോവുക എന്നത് തമാശയായി കരുതരുതെന്നും അങ്ങനെ കരുതിയതിനാല്‍ അടുത്ത തവണ ജയിലില്‍ കുറച്ചുകൂടി കടുത്ത ശിക്ഷകള്‍ ഒരുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫിറോസിനോട് ജയിലില്‍ പോകേണ്ടെന്നും താന്‍ സ്വയം മുന്‍കൈ എടുത്ത് ഇത് പരിഹരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കിടിലം ഫിറോസിനുള്ള ജയില്‍ വസ്ത്രം

ഫിറോസിനെ ജയിലില്‍ അയക്കാന്‍ തന്നെ തീരുമാനിച്ചതായിരുന്നുവെന്നും സംശയം ഉണ്ടെങ്കില്‍ സ്‌റ്റോര്‍ റൂമില്‍ പോയി നോക്കൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ കിടിലം ഫിറോസിനുള്ള ജയില്‍ വസ്ത്രം സ്‌റ്റോര്‍ റൂമിലുണ്ടായിരുന്നു. ഇവര്‍ പറഞ്ഞതു കൊണ്ട് മാത്രമാണ് വെറുതെ വിടുന്നതെന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ചു. തന്നെ കുറിച്ച് മനസില്‍ ചീത്ത പറയൂവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് വിട പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X