ഭാഗ്യലക്ഷ്മി നിരസിച്ച ആ വെള്ളിമയില്‍ ഇനി ലാലേട്ടന് സ്വന്തം; ബിഗ് ബോസ് വീട്ടില്‍ ആവേശം

ഒരാഴ്ചയുടെ ഇടവേളയ്ക്ക് ശേഷം മത്സരാര്‍ത്ഥികളെ കാണുന്നതിനായി മോഹന്‍ലാല്‍ ഇന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെത്തും. പോയ വാരത്തെ ഓരോ പ്രശ്‌നങ്ങളെ കുറിച്ചും തമാശകളെ കുറിച്ചുമെല്ലാം ലാലേട്ടന്‍ ഈ വരവില്‍ ചോദിക്കുമെന്നുറപ്പാണ്. കഴിഞ്ഞ തവണ വന്നപ്പോള്‍ ലാലേട്ടന് പരിഹരിക്കാന്‍ ധാരാളം അടികളും വഴക്കുകളുമെല്ലാമുണ്ടായിരുന്നു. എന്നാല്‍ ഈ ആഴ്ച പൊതുവെ ബിഗ് ബോസ് വീട് ശാന്തമായിരുന്നതിനാല്‍ ഇത്തവണ ലാലേട്ടനും ശാന്തനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പോയ ആഴ്ചയുണ്ടായ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു അനൂപിന്റെ സമ്മാനം ഭാഗ്യലക്ഷ്മി നിരസിച്ചത്. ടാസ്‌ക്കില്‍ വിജയിച്ചതിന് ഭാഗ്യലക്ഷ്മിയ്ക്കും സന്ധ്യയ്ക്കും താനുണ്ടാക്കിയ മയിലിന്റെ രൂപം സമ്മാനിക്കുകയായിരുന്നു അനൂപ് ചെയ്തത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഭാഗ്യലക്ഷ്മി ആ സമ്മാനം നിരസിച്ചു. നീ കല്യാണം കഴിക്കാന്‍ പോകുന്നവള്‍ക്ക് കൊടുത്താല്‍ മതിയെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞു.

Bigg Boss Malayalam

തമാശരൂപേണ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് അനൂപ് ബിഗ് ബോസിനോട് പറഞ്ഞിരുന്നു. താനുണ്ടാക്കിയ വെള്ളിമയില്‍ ബിഗ് ബോസിന് നല്‍കുകയാണെന്നും അനൂപ് പറഞ്ഞിരുന്നു. പിന്നീട് ഇതേക്കുറിച്ച് സന്ധ്യയോട് സംസാരിച്ചപ്പോഴും തനിക്കുണ്ടായ വിഷമം അനൂപ് അറിയിച്ചിരുന്നു. ഭക്ഷണം കൊണ്ടു വന്ന പേപ്പറില്‍ നിന്നുമായിരുന്നു അനൂപ് മയിലിന്റെ രൂപമുണ്ടാക്കിയത്. മനോഹരമായ മയിലിലെ പക്ഷെ ഭാഗ്യലക്ഷ്മി നിരസിക്കുകയായിരുന്നു.

ഈ വിഷയം ഇന്ന് ലാലേട്ടന്‍ ചോദിക്കുന്നുണ്ടെന്നാണ് പുതിയ വീഡിയോ വ്യക്തമാക്കുന്നത്. ഭാഗ്യലക്ഷ്മിയോടും അനൂപിനോടും എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയാണ് മോഹന്‍ലാല്‍. മയില്‍ ഡിഗ്നിറ്റിയുടേയും സൗന്ദര്യത്തിന്റേയും പ്രതീകമാണ്. അതെന്തുകൊണ്ടാണ് നിരസിച്ചതെന്ന് മോഹന്‍ലാല്‍ ഭാഗ്യലക്ഷ്മിയോട് ചോദിക്കുന്നുണ്ട്. ഞങ്ങളും നിങ്ങളും വെറും മത്സരാര്‍ത്ഥികള്‍ മാത്രമാണ് ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. അങ്ങനെ വരുത്തി തീര്‍ക്കാനുള്ള ശ്രമം എപ്പോഴും നടക്കുന്നുണ്ടെന്ന് അനൂപ് പറയുന്നുണ്ട്.

നയന മനോഹരി നയന ഗാംഗുലി; ഹോട്ട് ചിത്രങ്ങള്‍

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

അനൂപിന് ഇപ്പോഴും വിഷമമാണെങ്കില്‍ ആ മയിലിനെ എനിക്ക് തന്നോളൂ എന്ന് മോഹന്‍ലാല്‍ പറയുന്നതും അനൂപ് സന്തോഷം അടക്കാനാകാതെ ആര്‍പ്പുവിളിക്കുന്നതും മുട്ടു കുത്തി നില്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണുന്നുണ്ട്. അനൂപിന്റെ മയിലിനെ കൈയ്യിലെടുത്ത് നില്‍ക്കുന്ന മോഹന്‍ലാലിനേയും കാണാം. ബിഗ് ബോസ് വീട്ടിലെ താരങ്ങളെല്ലാം ആവേശത്തോടെ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X