ലാലേട്ടന്‍ വന്നേ...: മത്സരാര്‍ത്ഥികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന് മോഹന്‍ലാല്‍!

രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 കടന്നു പോകുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായൊരു എവിക്ഷന്‍ എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസില്‍ അരങ്ങേറിയത്. ബിഗ് ബോസ് വീട്ടിലെ മുതിര്‍ന്ന അംഗവും ശക്തയായ മത്സരാര്‍ത്ഥിയുമായ ഭാഗ്യലക്ഷ്മിയായിരുന്നു ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. ആരും നിനച്ചിരിക്കാതെയായിരുന്നു ശനിയാഴ്ച തന്നെ ഒരാളെ പുറത്താക്കുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചത്.

ഇന്ന് ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കുള്ള വേദിയായി മാറുകയാണ് ബിഗ് ബോസ് വീട്. മത്സരാര്‍ത്ഥികളെല്ലാം പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചും പാട്ടുകള്‍ പാടിയും മാര്‍ഗ്ഗം കളി നടത്തിയുമെല്ലാമാണ് ആഘോഷങ്ങളുടെ ഭാഗമാകുന്നത്. ഇതോടൊപ്പം മോഹന്‍ലാലിന്റെ വക ചില്ലറ സര്‍പ്രൈസുകളും മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്.

Bigg Boss Malayalam

ആദ്യത്തെ സര്‍പ്രൈസ് മത്സരാര്‍ത്ഥികള്‍ക്കായി അവരുടെ കുടംബത്തില്‍ നിന്നുമുള്ള ആശംസാ വീഡിയോകളാണ്. ഡിംപല്‍, മണിക്കുട്ടന്‍, നോബി തുടങ്ങിയവരുടെ എല്ലാം വീട്ടുകാരുടെ വീഡിയോ സന്ദേശങ്ങള്‍ മോഹന്‍ലാല്‍ കാണിക്കുന്നുണ്ട്. വൈകാരിക നിമിഷങ്ങള്‍ക്കാണ് ഇത് കാരണമായിരിക്കുന്നതെന്ന് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നു.

മറ്റൊരു വന്‍ സര്‍പ്രൈസും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കായി കരുതി വച്ചിട്ടുണ്ട്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ എത്തുന്നതായാണ് പ്രൊമോ വീഡിയോ പറയുന്നത്. എന്നെ കാണണം എന്നുണ്ടല്ലേ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നതാണ് വീഡിയോയിലുണ്ട്.

പിന്നാലെ ലാലേട്ടന്‍ വന്നേ എന്ന് ആര്‍പ്പു വിളിച്ച് വാതിലിന് അരികിലേക്കായി മത്സരാര്‍ത്ഥികള്‍ ഓടുന്നതായാണ് കാണുന്നത്. എന്നാല്‍ മുന്‍വശത്തിലെ വാതിലിലൂടെയല്ല മോഹന്‍ലാല്‍ അകത്തെത്തുന്നത്. സ്‌റ്റോര്‍ റൂമിലെ വാതിലൂടെയാണ് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ആവേശത്തോടെ ലാലേട്ടനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന താരങ്ങളെ വീഡിയോയില്‍ കാണാം. മ്ത്സരാര്‍ത്ഥികള്‍ക്കായുള്ള സമ്മാനവുമായാണ് മോഹന്‍ലാല്‍ വരുന്നത്.

ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

അതേസമയം മറ്റൊരു സര്‍പ്രൈസ് കൂടി ഇന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നാണ് സൂചനകള്‍. ബിഗ് ബോസിലേക്ക് പുതിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടാകുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇതാരാണെന്ന് വ്യക്തമായിട്ടില്ല. ഈയ്യടുത്ത് ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയായ രമ്യ പണിക്കരായിരിക്കും വൈല്‍ഡ് കാര്‍ഡിലൂടെ വീണ്ടും ബിഗ് ബോസ് വീട്ടിലെത്തുക എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

പുതിയ ആളെ കണ്ടതും മണിക്കുട്ടന്‍ രമ്യ എന്നു പറയുന്നുണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തേയും വൈല്‍ഡ് കാര്‍ഡിലൂടെയായിരുന്നു രമ്യ ബിഗ് ബോസ് വീട്ടിലെത്തിയത്. വീണ്ടുമൊരു വൈല്‍ഡ് കാര്‍ഡിലൂടെ രമ്യ മടങ്ങിയെത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോ്ക്കുന്നത്. രമ്യ പുറത്തായത് നേരത്തെയാണെന്നൊരു അഭിപ്രായം മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമിടയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X