സജ്‌ന ഫിറോസിനെതിരെ കടുത്ത തീരുമാനങ്ങളുമായി ലാലേട്ടന്‍; പരാതിക്കെട്ടഴിച്ച് മത്സരാര്‍ത്ഥികള്‍!
പൊളി ഫിറോസിനും സജ്‌നയ്ക്കുമെതിരെ മറ്റ് മത്സരാര്‍ത്ഥികള്‍ പരസ്യമായ പ്രതികരണങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും തയ്യാറായ ദിവസങ്ങളായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ കണ്ടത്. ഇതുവരെ സമാധാന പ്രിയരായിരുന്ന പലരും പൊട്ടിത്തെറിക്കുന്നതിനും ഇതോടെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഗുരുതര ആരോപണങ്ങളാണ് പൊളി ഫിറോസിനെതിരെ മത്സരാര്‍ത്ഥികള്‍ ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം ഫിറോസിനെതിരെ രമ്യയും സൂര്യയും രംഗത്ത് എത്തിയിരുന്നു. തന്റെ പേഴ്‌സണല്‍ ലൈഫിലെ എന്തോ കാര്യം ഫിറോസിന് അറിയാമെന്നാണ് പറയുന്നത്. അത് എന്താണെന്ന് വ്യക്തമാക്കണമെന്ന് രമ്യ പറഞ്ഞിരുന്നു. മറ്റ് മത്സരാര്‍ത്ഥികളും രമ്യയുടെ ആവശ്യത്തെ പിന്തുണച്ചു. ബിഗ് ബോസിനോടും രമ്യ ഇത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊളി ഫിറോസ് ഇത് തുറന്നു പറയാന്‍ കൂട്ടാക്കിയിരുന്നില്ല.

എന്നാല്‍ തന്നെ കുറിച്ച് അറിയാം എന്നു പറഞ്ഞത് ഇപ്പോള്‍ പറയണ്ട എന്നും അത് മോഹന്‍ലാല്‍ വരുമ്പോള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നുമായിരുന്നു സൂര്യയുടെ പ്രതികരണം. പിന്നാലെ മത്സരാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്ന ഫിറോസിനെതിരെ നടപടി വേണമെന്ന് പ്രേക്ഷകരും ആവശ്യപ്പെട്ടിരുന്നു. എന്തായാലും ഇന്ന് രാത്രി മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ ദേഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ വരവ്.
നാളെ വിഷുവായിട്ട് വരാം എന്നു കരുതിയതാണ്. എന്നാല്‍ ഇന്നു തന്നെ നിങ്ങളെ കാണാന്‍ വരേണ്ടി വന്നു. ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് പറയുന്നത്. അദ്ദേഹത്തിന്റെ സംസാരത്തിലും ഭാവത്തിലുമെല്ലാം ദേഷ്യമുണ്ടായിരുന്നു. പിന്നാലെ മത്സരാര്‍ത്ഥികള്‍ പൊളി ഫിറോസിനും സജ്‌നയ്ക്കുമെതിരെയുള്ള പരാതികള്‍ അറിയിക്കുകയാണ്.
കൂട്ടുകാരനൊപ്പം ജാന്‍വിയുടെ അവധി ആഘോഷം; ചിത്രങ്ങള്‍
കോടിക്കണക്കിന് ആളുകള്‍ കണ്ടു കൊണ്ടിരിക്കുന്ന പരിപാടിയാണ്. മോശം ഇമേജിലേക്ക് കൊണ്ടു വരികയാണെന്ന് സൂര്യ പറയുന്നു. നിന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ പറഞ്ഞ് ഞാന്‍ ചിലപ്പോള്‍ ഇറങ്ങി പോകേണ്ടി വരുമെന്ന് പറഞ്ഞുവെന്നാണ് രമ്യ പറയുന്നത്. രമ്യ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി അല്ല എന്ന് ഫിറോസും സജ്‌നയും പറയുന്നുണ്ട്. എന്നാല്‍ ഇത് മോഹന്‍ലാലിനെ ദേഷ്യം പിടിപ്പിക്കുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.
Recommended Video
ഹലോ ഫിറോസ് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഒരാള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ സംസാരിക്കരുതെന്ന്. വളരെ സോറി ഫിറോസ് ആന്റ് സജ്‌ന എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ലാലേട്ടാ എന്നു വിളിച്ച് സജ്‌ന അപേക്ഷയുടെ സ്വരത്തില്‍ സംസാരിക്കുന്നുണ്ടെങ്കിലും സോറി കഴിഞ്ഞു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്ത് ശിക്ഷയായിരിക്കും ഫിറോസിനും സജ്‌നയ്ക്കും മോഹന്‍ലാല്‍ നല്‍കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications