അവള്‍ നേരിട്ട കഷ്ടപ്പാടുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ നല്ല വോട്ട് കിട്ടിയേനെ; ലക്ഷ്മിയെ കുറിച്ച് അമ്മ

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും പുറത്തായ ആദ്യത്തെ മത്സരാര്‍ത്ഥിയാണ് ലക്ഷ്മി ജയന്‍. അതുല്യ ഗായികയായ ലക്ഷ്മി ബിഗ് ബോസ് വീടിനുള്ളിലുള്ളവരുടേയും പ്രേക്ഷകരുടേയും മനസ് കീഴടക്കിയിരുന്നു. എന്നാല്‍ താരത്തിന്റെ പുറത്താകല്‍ തെറ്റായ തീരുമാനമായിരുന്നുവെന്ന് പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. പതിയെ ഇഷ്ടപ്പെട്ടു വരുമ്പോഴായിരുന്നു ലക്ഷ്മി പുറത്താകുന്നതെന്നാണ് അവര്‍ പറയുന്നത്.

ഇതിനിടെ ലക്ഷ്മി വൈല്‍ഡ് കാര്‍ഡിലൂടെ തിരികെ വരുമോ എന്ന സംശയവും ചില പ്രേക്ഷകര്‍ പങ്കുവെക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ലക്ഷ്മി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെ അമ്മയുടെ വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ലക്ഷ്മി ഷോയില്‍ നല്ല രീതിയ്ക്ക് തന്നെയാണ് നിന്നതെന്ന് അമ്മ പറയുന്നു. അവള്‍ ഒരുപാട് കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ടെന്നും അമ്മ അമ്മുക്കുട്ടി പറയുന്നു.

Lakshmi Jayan

അച്ഛന്റെ മരണ ശേഷം മകള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമ്മ പറയുന്നു. ആ സമയത്ത് അവള്‍ മകനെ ഗര്‍ഭിണിയായിരുന്നുവെന്നും അമ്മ പറയുന്നു. ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതേസമയം ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള്‍ ഒരുങ്ങിയിട്ടുണ്ടെന്നും അമ്മ പറയുന്നു. ആ പ്രതിസന്ധികളേയെല്ലാം നേരിട്ടവളാണ് തന്റെ മകളെന്ന് അമ്മ പറയുന്നു.

അതേസമയം, തന്റെ മകള്‍ ജീവിതത്തില്‍ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ നന്നാടി വോട്ട് ലഭിക്കുമായിരുന്നുവെന്നും അമ്മ പറയുന്നു. യുകെജിയിലാണ് ലക്ഷ്മിയുടെ മകന്‍ ഇപ്പോള്‍ പഠിക്കുന്നത്. എന്നും അസുഖമുണ്ടാകുമായിരുന്നു അവന്. ഇപ്പോള്‍ ആണ് സുഖമായി വരുന്നതെന്നും അമ്മ പറയുന്നു. കഷ്ടപ്പാടില്‍ നിന്നും ലക്ഷ്മിയെ രക്ഷപ്പെടുത്തിയത് പാട്ടാണെന്നാണ് അമ്മയുടെ അഭിപ്രായം.

എന്തായാലും ലക്ഷ്മിയുടെ പുറത്താകലില്‍ പ്രേക്ഷകര്‍ക്ക് അതൃപ്തിയുണ്ട്. ആദ്യ എലിമിനേഷനായിരുന്നതിനാല്‍ ലക്ഷ്മിയെ അടുത്തറിയുമ്പോഴേക്കും അവള്‍ പുറത്താവുകയായിരുന്നു. നേരത്തെ പുറത്തായപ്പോള്‍ തനിക്ക് വോട്ട് കുറവായിരിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ലക്ഷ്മിയും പറഞ്ഞിരുന്നു. നിലവിലെ അഭിപ്രായങ്ങള്‍ മാനിച്ച് ലക്ഷ്മിയെ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ കൊണ്ടു വരുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X