സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്‍; അമ്മ പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയാണ് സായ് വിഷ്ണു. കഴിഞ്ഞ ദിവസം ടാസ്‌ക്കിനിടെ സജ്‌നയുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് സായ്. അതിന് മുന്നോടിയായുള്ള എപ്പിസോഡില്‍ സായ് വിഷ്ണുവും മണിക്കുട്ടനും തമ്മില്‍ കോര്‍ത്തതും ചര്‍ച്ചയായിരുന്നു. ആദ്യവാരങ്ങളില്‍ നിശബ്ദനായിരുന്ന സായി ഇപ്പോള്‍ ബിഗ് ബോസില്‍ സജീവമായി മാറിയിരിക്കുകയാണ്.

Recommended Video

ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

നിറവയറുമായി സോഷ്യല്‍ മീഡിയയുടെ മനം നിറച്ച താരങ്ങള്‍

നേരത്തെ തന്റെ കുടുംബത്തെ കുറിച്ച് സായ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും സായ് മനസ് തുറന്നിരുന്നു. ഇതിനിടെ സായിയുടെ പ്രായമുള്ളവര്‍ ജോലിക്ക് പോകണമെന്നും അതിനൊപ്പം വേണമെന്നും സ്വന്തം സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുന്നതെന്നും കിടിലം ഫിറോസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി സായ് രംഗത്ത് എത്തിയിരുന്നു.

സായ് വിഷ്ണുവിന്റെ അമ്മ


ഇപ്പോഴിതാ തന്റെ മകനെ കുറിച്ച് മനസ് തുറക്കുകയാണ് സായ് വിഷ്ണുവിന്റെ അമ്മ. സന്തോഷവും അഭിമാനവും തോന്നുന്നു. അവന്റെ ആഗ്രഹമായിരുന്നു ബിഗ് ബോസില്‍ പോവുകയെന്നും അമ്മ പറയുന്നു. അതിനായി അവന്‍ പോകുമ്പോള്‍ സന്തോഷിക്കുകയല്ലേ ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു. അതേസമയം സായ് റിയലാണെന്നും അമ്മ അഭിപ്രായപ്പെടുന്നു.

സായ് റിയലാണ്

ബിഗ് ബോസില്‍ മണിക്കുട്ടനുമായുള്ള അടിയെ കുറിച്ചും അമ്മ മനസ് തുറന്നു. അതൊക്കെ ആ സമയത്തുണ്ടാകുന്ന കാര്യങ്ങള്‍ അല്ലേ എന്നാണ് അമ്മ ചോദിക്കുന്നത്. അതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതില്ലെന്നും അമ്മ പറയുന്നു. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സായ് വിഷ്ണുവിന്റെ അമ്മ മനസ് തുറന്നത്.

ബിഗ് ബോസില്‍ പോവുക അവന്റെ സ്വപ്‌നമായിരുന്നു. അതുപോലെ സിനിമയും അവന്റെ സ്വപ്‌നമാണ്. എല്ലാവര്‍ക്കും അതില്‍ സന്തോഷമാണ്. വീട്ടില്‍ എല്ലാവരും നല്ല പിന്തുണ നല്‍കുന്നുണ്ട്. അവന്‍ അവനായിട്ടിരിക്കുകയാണ്. വേറെ ആളാകാന്‍ പറ്റില്ലല്ലോ എന്നും അമ്മ ചോദിക്കുന്നു. ജന്മദിനത്തില്‍ വീട്ടുകാര്‍ അയച്ച വീഡിയോ കണ്ട് സായ് കരഞ്ഞതിനെ കുറിച്ചും അമ്മ മനസ് തുറന്നു.

എല്ലാവർക്കും നല്ല അഭിപ്രായം

ഞങ്ങളെല്ലാവരും വളരെ സ്‌നേഹത്തില്‍ കഴിയുന്നവരാണ്. ഞങ്ങളുടെ ബര്‍ത്ത് ഡെ അവന്‍ നന്നായി ആഘോഷിക്കുന്നതാണ്. തിരിച്ചും അങ്ങനാണ്. അതാണ് അപ്പോള്‍ കരഞ്ഞതെന്ന് അമ്മ പറയുന്നു. വീട്ടില്‍ നല്ല ജോളിയാണ്. നാട്ടുകാര്‍ക്കും നല്ല അഭിപ്രായമാണ് അവനെ കുറിച്ച്. മുടിയും താടിയും കാണുമ്പോ പലരും പലതും പറയും. പക്ഷെ അവനവന്റെ ഇഷ്ടത്തിന് നടക്കുകയാണ് കാര്യം. മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കി എടുക്കേണ്ടതില്ല അമ്മ പറയുന്നു.

കുടുംബം നോക്കുന്നവന്‍

പഠിത്തവും ജോലിയും ഒരുമിച്ച് കൊണ്ടു പോകുമായിരുന്നു ചെറുപ്പം മുതലേ സായ് എന്നും അമ്മ പറയുന്നു. ട്യൂഷനെടുത്തും പത്രമിട്ടുമൊക്കെ കുടുംബത്തെ നോക്കിയിരുന്നു. അവന്‍ ചെയ്യാത്ത ജോലിയില്ല. കുടുംബവും നോക്കും സ്വന്തം ആഗ്രഹിത്തിന് പിന്നാലെ പോവുകയും ചെയ്യും. അങ്ങനൊക്കെ ആകുമ്പോള്‍ പിന്തുണ നല്‍കുകയല്ലേ ചെയ്യേണ്ടതെന്നും അമ്മ ചോദിക്കുന്നു. എലിമിനേഷനില്‍ പേടിയില്ലെന്നും സായ് വിഷ്ണുവിന്റെ അമ്മ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X