അനൂപിനെ ഇറക്കി ക്യാപ്റ്റനായി നോബി; സായിയും രമ്യയും ജയിലിലേക്ക്!

വീക്കിലി ടാസ്‌ക്കിന് ശേഷം പുതിയ ക്യാപ്റ്റനെ കണ്ടെത്തുക, മോശം പ്രകടനം കാഴ്ചവച്ചവരെ ജയിലിലേക്ക് അയക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി രസകരമായ സംഭവങ്ങളായിരുന്നു ഇന്നത്തെ എപ്പിസോഡില്‍ നടന്നത്. പാവക്കൂത്ത് ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരായ നോബി, റംസാന്‍, മണിക്കുട്ടന്‍ എന്നിവരെയായിരുന്നു ക്യാപ്റ്റന്‍സിക്കായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ടത്.

ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

ഇത് പ്രകാരം ഇന്ന് ക്യാപ്റ്റനെ കണ്ടെത്താനുള്ള ടാസ്‌ക് നടന്നു. വാശീയേറിയ മത്സരമായിരുന്നു നടന്നത്. ചെളിനിറച്ച പിറ്റില്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ ചെളിയില്‍ നിന്നും പന്തുകള്‍ പുറത്ത് വച്ചിരിക്കുന്ന ബാസ്‌ക്കറ്റില്‍ നിറയ്ക്കുക എന്നതായിരുന്നു ടാസ്‌ക്. ടാസ്‌ക്കില്‍ പങ്കെടുക്കാനായി മൂന്നു പേരും വസ്ത്രം മാറി ആക്ടിവിറ്റി ഏരിയയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ടാസ്‌ക്കിനെ കുറിച്ച് മനസിലായതും നോബി തനിക്കുള്ള ബുദ്ധിമുട്ട് അറിയിച്ചു.

പുതിയ ക്യാപ്റ്റനായി നോബി

തനിക്ക് നേരിട്ട് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നോബി അറിയിച്ചതോടെ പകരക്കാരനെ കണ്ടെത്താന്‍ അദ്ദേഹത്തോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. അങ്ങനെ തന്റെ പകരക്കാരനായി നോബി അനൂപിനെയാണ് തിരഞ്ഞെടുത്തത്. മൂന്നു പേരും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു നടന്നത്. ഒടുവില്‍ അനൂപ് ജയിച്ചു. ഇതോടെ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി നോബി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം തവണ

ഇത് രണ്ടാം തവണയാണ് നോബി ക്യാപ്റ്റനാകുന്നത്. ആദ്യ തവണയും തനിക്ക് പകരം റംസാനെ മത്സരിപ്പിച്ചാണ് നോബി ക്യാപ്റ്റനായത്. ടാസ്‌ക്കുകളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നതില്‍ നോബിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ജയില്‍ നോമിനേഷനും ഇന്നത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. അപ്രതീക്ഷിതമായിരുന്നു ഇത്തവണ മിക്കവരും നോമിനേറ്റ് ചെയ്ത പേരുകള്‍.

ജയിലിലേക്ക്

കൂടുതല്‍ വോട്ടുകള്‍ നേടിയ സായ് വിഷ്ണു, രമ്യ എന്നിവരായിരുന്നു ജയിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. നോമിനേഷനില്‍ തനിക്കെതിരെ മണിക്കുട്ടന്‍ പറഞ്ഞ കാരണത്തിനെതിരെ രമ്യ രംഗത്ത് എത്തിയിരുന്നു. അതേസമയം സായ് ആക്ടിറ്റില്‍ കുട്ടിയാകുന്നതിലും പാവ ആകുന്നതിലും പരാജയപ്പെട്ടുവെന്നായിരുന്നു മിക്കവരും പറഞ്ഞത്. ഇരുവരേയും ക്യാപ്റ്റന്‍ അനൂപ് ജയിലില്‍ അടക്കുമ്പോള്‍ ഡിംപലും നോബിയും മാത്രമായിരുന്നു കാണാന്‍ വന്നിരുന്നതെന്ന കാര്യം സായിയും രമ്യയും എടുത്ത് പറയുന്നുണ്ടായിരുന്നു.

എവിക്ഷനെ നേരിടുന്നത്

അതേസമയം ഡിംപല്‍ വന്നതോടെ ബിഗ് ബോസ് വീട്ടിലെ ചര്‍ച്ചകളും വഴി മാറിയിട്ടുണ്ട്. ഡിംപല്‍ പുറത്തു നിന്നും ഷോ കണ്ടിട്ടാകും വന്നിട്ടുണ്ടാവുക എന്ന ആശങ്ക ഫിറോസും റംസാനും സംശയം പ്രകടിപ്പിച്ചിരുന്നു. നാളെത്തെ പ്രൊമോ പ്രതീക്ഷ പകരുന്നതായിരുന്നു. നാളെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തും. ഇത്തവണ രണ്ടു പേര്‍ പുറത്ത് പോയെക്കുമെന്ന സൂചന മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. താരങ്ങളെ വിചാരണ ചെയ്യപ്പെടുന്ന ടാസ്‌ക്കും നാളെയുണ്ടെന്നാണ് സൂചന.

ഇത്തവണ എവിക്ഷനെ നേരിടുന്നത് കഴിഞ്ഞ ആഴ്ചയില്‍ എവിക്ഷന്‍ പട്ടികയിലുണ്ടായിരുന്നവര്‍ തന്നെയാണ്. മണിക്കുട്ടന്‍, റംസാന്‍, സായ് വിഷ്ണു, രമ്യ, സൂര്യ, റിതു എന്നിവരാണ് എവിക്ഷന്‍ പട്ടികയിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X