ഒറ്റയ്ക്ക് കളിക്കാന്‍ ധൈര്യമില്ലേ, ഇഷ്ടക്കാരോട് പ്രത്യേക പരിഗണനയോ? മാന്ത്രികക്കസേരയിലിരുന്ന് മത്സരാര്‍ത്ഥികള്‍

എല്ലാ ആഴ്ചയുടേയും അവസാനമാണ് മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലെത്തുന്നത്. ഓരോ വരവിലും അദ്ദേഹം ഓരോ ടാസ്‌ക്കും കൂടെ കരുതിയിട്ടുണ്ടാകും. ഈ ആഴ്ച മോഹന്‍ലാല്‍ വന്നത് മാന്ത്രിക കസേര എന്ന രസകരമായ ടാസ്‌ക്കുമായിട്ടായിരുന്നു. ഇത്തവണ ബിഗ് ബോസ് വീട്ടില്‍ തീരെ ആക്ടീവല്ലാത്തവരേയും നോമിനേഷനില്‍ വരാത്തവരേയുമായിരുന്നു മോഹന്‍ലാല്‍ ലക്ഷ്യമിട്ടത്.

പച്ചയണിഞ്ഞ് നിത്യ; മെലിഞ്ഞ് സുന്ദരിയായെന്ന് ആരാധകർ

ആക്ടീവ് അല്ലാത്ത മത്സരാര്‍ത്ഥികളോട് മാന്ത്രിക കസേരില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ശേഷം മറ്റുള്ളവരോട് അവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മോഹന്‍ലാല്‍ പറഞ്ഞു. സന്ധ്യ മനോജ്, കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, നോബി എന്നിവരായിരുന്നു ചോദ്യങ്ങള്‍ നേരിട്ടത്. മിക്കവരുടേയും ഗെയിം പ്ലാനുകള്‍ തുറന്നു കാണിക്കുന്നതായിരുന്നു മാന്ത്രികകസേര ഗെയിം.

ഫിറോസിനേയും ഭാഗ്യലക്ഷ്മിയേയും വിശ്വസിക്കുന്നുണ്ടോ?

ആദ്യമെത്തിയത് സന്ധ്യയായിരുന്നു. ഡിംപലിന്റെ വകയായിരുന്നു സന്ധ്യയ്ക്കുള്ള ആദ്യ ചോദ്യം. ബിഗ് ബോസ് വീട്ടില്‍ സന്ധ്യയ്ക്ക് പൂര്‍ണമായും സന്ധ്യയായി തന്നെ നില്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നായിരുന്നു ഡിംപലിന്റെ ചോദ്യം. ഇല്ലെന്നായിരുന്നു സന്ധ്യ നല്‍കിയ ഉത്തരം. താന്‍ പലരാലും ഇന്‍ഫ്‌ളൂന്‍സ്ഡ് ആകുന്നുണ്ടെന്നും സന്ധ്യ പറഞ്ഞു. ബിഗ് ബോസ് വീട്ടില്‍ സന്ധ്യയുമായി അടുപ്പമുള്ള കിടിലം ഫിറോസിനേയും ഭാഗ്യലക്ഷ്മിയേയും വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു റിതുവിന്റെ ചോദ്യം.

നാളെ മാറുമോ എന്നറിയില്ല


താനവരെ വിശ്വസിക്കുന്നുണ്ട്. തന്നോട് വിശ്വാസ വഞ്ചന കാണിക്കുന്നിടത്തോളം കാലം വിശ്വസിക്കുകയും ചെയ്യും. എന്നാല്‍ നാളെ അത് മാറുമോ എന്നറിയില്ലെന്നും സന്ധ്യ റിതുവിന് മറുപടി നല്‍കി. പിന്നാലെ നോബിയായിരുന്നു കസേരയിലിരുന്നത്. പുറത്തുള്ള ഇമേജ് പോകുമെന്ന ഭയം കാരണമാണോ പല കാര്യങ്ങളിലും ഇടപെടാതിരിക്കുന്നതെന്നായിരുന്നു റംസാന്റെ ചോദ്യം. അല്ലെന്നും താന്‍ പൊതുവെ അടിയുണ്ടാക്കാന്‍ ഇഷ്ടപ്പെടാറില്ലെന്നും നോബി മറുപടി നല്‍കി. ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടത് ഡിംപല്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇല്ലാത്ത കാര്യം പറഞ്ഞതു കൊണ്ടാണ് ദേഷ്യപ്പെട്ടതെന്നായിരുന്നു നോബിയുടെ മറുപടി.

സുഖിപ്പിച്ചു നില്‍ക്കുകയല്ലേ

നോബി ക്യാപ്റ്റന്‍സിയടക്കമുള്ള കാര്യങ്ങളില്‍ പലപ്പോഴും നിര്‍ദ്ദേശിക്കുന്നത് തനിക്ക് അടുപ്പമുള്ളവരെയാണെന്നും അര്‍ഹരായവരെ അല്ലെന്നും മജിസിയ ഭാനു ചൂണ്ടിക്കാണിച്ചു. എന്നാല്‍ താന്‍ അങ്ങനെ ചെയ്യാറില്ലെന്നും എല്ലാവരോടേയും പേര് പറയാറുണ്ടെന്നും നോബി മറുപടി നല്‍കി. നോമിനേഷനില്‍ വരാതിരിക്കാന്‍ മറ്റുള്ളവരെ സുഖിപ്പിച്ചു നില്‍ക്കുകയല്ലേയെന്നായിരുന്നു സജ്‌ന ഫിറോസിന്റെ ചോദ്യം.ഇല്ലെന്നും താന്‍ ഇങ്ങനെയാണെന്നും താനായിട്ട് ആരോടും നോമിനേഷനില്‍ പേര് പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും നോബി പറഞ്ഞു.

കാര്യങ്ങള്‍ കൃത്യമായി പറയാറുണ്ടോ?

ഭാഗ്യലക്ഷ്മിയായിരുന്നു പിന്നീട് കസേരിയില്‍ ഇരിക്കാനെത്തിയത്. എ്ല്ലാവരോടും കാര്യങ്ങള്‍ കൃത്യമായി പറയാറുണ്ടോ എന്നായിരുന്നു ഡിംപല്‍ ചോദിച്ചത്. ഇല്ലെന്നും പല കാര്യങ്ങളേയും താന്‍ അവഗണിക്കാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇന്നലെ നടന്നത് മറക്കുന്നുവെന്ന് പറഞ്ഞത് ഭയന്നിട്ടാണോ എന്ന് ഫിറോസും സജ്‌നയും ചോദിച്ചു. ഇല്ലെന്നും താന്‍ മനസില്‍ സൂക്ഷിച്ച് വെക്കാറില്ലെന്നും ഇപ്പോഴും ഗെയിം അറിയില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഉത്തരം.

എതിരാളി

പിന്നീട് എത്തിയത് ക്യാപ്റ്റനായ കിടിലം ഫിറോസ് ആയിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഏത് മത്സരാര്‍ത്ഥിയുടെ ഗെയിം പ്ലാന്‍ കണ്ടാണ് തനിക്കൊരു എതിരാളിയാണെന്ന് തോന്നിയതെന്നായിരുന്നു ഫിറോസിനോട് അഡോണി ചോദിച്ചത്. മണിക്കുട്ടന്‍ എന്നായിരുന്നു കിടിലം ഫിറോസ് നല്‍കിയ ഉത്തരം. കിടിലം ഫിറോസിന് ധൈര്യമില്ലെന്നും ഗ്രൂപ്പ് കളിക്കുകയാണെന്നും ഫിറോസ് സജ്‌ന പറഞ്ഞു. അങ്ങനെ തോന്നിയെങ്കില്‍ തിരുത്തുന്നില്ലെന്നും അത് തന്റെ വിജയമായിട്ട് കാണുന്നുവെന്നുമായിരുന്നു കിടിലം നല്‍കിയ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X