അവന്മാര്‍ രണ്ടും കൂടെ ഫിറോസിനെ തൂക്കിയെടുത്ത് അവിടെ കൊണ്ടിട്ടു; പറഞ്ഞ് ചിരിച്ച് നോബി
ആവേശം നിറഞ്ഞൊരു എപ്പിസോഡായിരുന്നു പോയ ദിവസം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. മത്സരാര്‍ത്ഥികള്‍ രണ്ട് ടീമുകളായി നടന്ന കുഴല്‍പ്പന്തുകളിയില്‍ പരസ്പരം ഉന്തും തള്ളും വെല്ലുവിളികളുമെല്ലാമുണ്ടായിരുന്നു. ത്രില്ലിംഗ് ആയ മത്സരത്തില്‍ മുമ്പ് പിന്നിലുണ്ടായിരുന്ന പലരും കയറി വരികയും ചെയ്തു. അതേസമയം കായികമായ ഇടപെടല്‍ ആവശ്യമുള്ളതായിരുന്നു മത്സരം.
അവധിക്കാലം ആഘോഷമാക്കി ശ്രിയയും ഭർത്താവും ചിത്രങ്ങള്‍ കാണാം
മത്സര ശേഷം കളിക്കിടെ നടന്ന രസകരമായ കാര്യങ്ങള്‍ പറഞ്ഞ് ചിരിക്കുന്ന മത്സരാര്‍ത്ഥികളേയും കണ്ടു. കളിക്കിടെ പരസ്പരം പോരടിച്ചവരായിരുന്നു പൊളി ഫിറോസും റംസാനും. പിന്നീട് റംസാന്‍, അഡോണി, സായ് എന്നിവരെ ഫിറോസ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടാസ്‌ക്കില്‍ ഫിറോസിനെ സായിയും റംസാനും ചേര്‍ന്ന് കുരുക്കുകയായിരുന്നു. കളിയ്ക്ക് ശേഷം ഇത് പറഞ്ഞ് ചിരിക്കുകയായിരുന്നു നോബിയും സംഘവും.

ഞാന്‍ നോക്കുമ്പോള്‍ രണ്ടു പേരും അവനെ പിടിച്ചിരിക്കുകയാണ്. പിടി വിടാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ അവന്മാര്‍ രണ്ടും കൂടെ തൂക്കിയെടുത്ത് അപ്പുറത്തേക്ക് വച്ചു. അപ്പോ ചിരിക്കുവാണ്. ഇതാണ് എനിക്ക് വേണ്ടതെന്ന് പോലും. പിടി വിടീക്കാന്‍ കുറേ നോക്കി. തള്ളി നോക്കി. പക്ഷെ അവന്മാര്‍ തൂക്കിയെടുത്ത് ട്രെഡ്മില്ലിന്റെ അടുത്ത് കൊണ്ടു വച്ചു. ഇത് പറഞ്ഞ് നോബി പൊട്ടിച്ചിരിക്കാന്‍ ആരംഭിച്ചു. രണ്ട് ഗ്രൂപ്പിലേയും അംഗങ്ങള്‍ അവിടെയുണ്ടായിരുന്നു.

നമ്മളോട് പറഞ്ഞത് അവര്‍ രണ്ടു പേരേയും ഞാന്‍ പിടിച്ചു നിര്‍ത്തി എന്നാണ്. എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിയും ചിരിച്ചു. ബസര്‍ അടിക്കും മുമ്പ് പറഞ്ഞു ഇവര്‍ മൂന്നിനേയും ഞാന്‍ നോക്കിക്കോളാം എന്ന്. അപ്പോള്‍ ചേച്ചി പറഞ്ഞു മിണ്ടാതിരിക്ക് ചെയ്ത് കാണിക്കെന്ന്. എന്നിട്ട് ബസര്‍ അടിച്ചതും അവന്മാര്‍ തൂക്കിയെടുത്ത് അപ്പുറത്ത് കൊണ്ടു വച്ചു എന്നായിരുന്നു ഗ്രീന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സന്ധ്യ പറഞ്ഞത്.

അവന്മാര്‍ രണ്ടു പേരേയുണ്ടായിരുന്നുള്ളൂ, എന്നിട്ട് ഒരുത്തന്‍ പോടാ എന്ന് വീണ്ടും നോബി വക കൗണ്ടര്‍. സത്യത്തില്‍ പറയുകയായിരുന്നില്ല ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതെന്ന് അനൂപും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ പറഞ്ഞത് കൊണ്ട് നമുക്ക് കുറേ ചിരിക്കാന്‍ പറ്റിയെന്നായിരുന്നു കിടിലം ഫിറോസ് പറഞ്ഞത്. ഇതേ സമയം തന്റെ ടീമിലുണ്ടായിരുന്ന ഡിംപല്‍, ഭാനു, സജ്‌ന എന്നിവരോട് സംസാരിക്കുകയായിരുന്നു ഫിറോസ്. അവര്‍ കരുതിയത് പോലെ തന്നെ കുടുക്കിയതല്ലെന്നും അത് തന്റെ തന്ത്രമായിരുന്നുവെന്നും ഫിറോസ് പറയുന്നു.

എന്നെ പ്രതിരോധിക്കാന്‍ അവര്‍ രണ്ടു പേരാണ് വന്നത്. സായിയും റംസാനും. ഞാന്‍ അവരുടെ തോളിലൊക്കെ കൈയ്യിട്ട് സംസാരിക്കുകയായിരുന്നു. അവര്‍ കരുതി എന്നെ മാറ്റിയെന്ന്. പക്ഷെ സത്യത്തില്‍ ഞാനവരെ അവിടെ നിന്നും ഒഴിവാക്കുകയായിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ കയറി ചെല്ലാന്‍ അവിടെ സ്‌പെയ്‌സുണ്ടായത് ഫിറോസ് പറയുന്നു. ഇത് കേട്ടതും മണ്ടന്മാര്‍ എന്ന് പറഞ്ഞ് സജ്‌ന പൊട്ടിച്ചിരിച്ചു. രസകരമായ നിമിഷങ്ങളായിരുന്നു ഇത്.
Recommended Video

അതേസമയം സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ക്യാപ്റ്റനായിരുന്നിട്ടും ടാസ്‌കില്‍ നിന്നും മാറി നിന്ന, സ്വന്തമായി ഒരു പോയന്റു പോലും നേടാനാകാത്ത നോബിയാണ് ഫിറോസിനെ വിമര്‍ശിക്കുന്നതെന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍. സ്വന്തമായി ഒന്നും ചെയ്യാതെ വെറുതെ മറ്റുള്ളവരെ കളിയാക്കുക മാത്രമാണ് നോബി ചെയ്തതെന്നും ഈ ആഴ്ച നോബിയാണ് ജയിലില്‍ പോകാന്‍ അര്‍ഹനനെന്നും ചിലര്‍ പറയുന്നു. ഇന്നറിയാം ആരൊക്കെയായിരിക്കും ജയിലില്‍ പോവുക എന്ന്.


Click it and Unblock the Notifications











