'അവന് ഭ്രാന്താണെന്ന് അറിയില്ലേ'; ക്ഷമയുടെ നെല്ലിപ്പലകയ്ക്ക് ഓസ്‌കാര്‍ കിട്ടിയവനാണ് താനെന്ന് നോബി

ഭാഗ്യലക്ഷ്മിയുടെ വികാരഭരിതമായ പ്രതികരണങ്ങള്‍ കണ്ട എപ്പിസോഡായിരുന്നു പോയ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ കണ്ടത്. ക്യാപ്റ്റനായ നോബി ആദ്യമായി കയര്‍ക്കുന്നതും കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇന്നലെ ഫിറോസിനേയും സജ്‌നേയയും കുറിച്ച് നോബി നടത്തിയ പരാമര്‍ശവും ശ്രദ്ധ നേടിയിരിക്കുകയാണ്. മോണിംഗ് ആക്ടിവിറ്റിയില്‍ ഫിറോസ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ ബാക്കി പത്രമായിരുന്നു സംഭവം.

ഫിറോസിന്റെ വാക്കുകള്‍ കേട്ട് പൊട്ടിക്കരഞ്ഞ ഭാഗ്യലക്ഷ്മിയെ നോബി ആശ്വസിപ്പിക്കാനെത്തിയിരുന്നു. നോബിയെ കെട്ടിപ്പിടിച്ചു കരഞ്ഞായിരുന്നു ഭാഗ്യലക്ഷ്മി സംസാരിച്ചത്. ഇതിന് ശേഷം വിഷമത്തിലിരുന്ന ഭാഗ്യലക്ഷ്മിയെ കിച്ചണിലേക്ക് കൊണ്ടു വരണമെന്ന് സജ്‌ന നോബിയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് വയ്യെന്ന് പറഞ്ഞ് നോബി സജ്‌നയെ മടക്കി അയച്ചു. പിന്നീട് റംസാന്‍ ഭാഗ്യലക്ഷ്മിയെ അടുക്കളയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ക്ഷമയുടെ നെല്ലിപ്പലക

പിന്നീട് അതേക്കുറിച്ച് നോബി അഡോണിയോടും രമ്യയോടും സംസാരിച്ചു. താന്‍ ക്ഷമയുടെ നെല്ലിപ്പലകയ്ക്ക് ഓസ്‌കാര്‍ കിട്ടിയ വ്യക്തിയാണെന്നായിരുന്നു നോബി പറഞ്ഞത്. സംസാരിക്കുമ്പോഴുണ്ടായ ടോണില്‍ വ്യത്യാസം വന്നാല്‍ പിന്നെ പിടിച്ചു നില്‍ക്കാനാകില്ലെന്നും നോബി പറഞ്ഞു. നേരത്തെ ഫിറോസിനെതിരേയും നോബി പ്രതികരിച്ചിരുന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുന്നതിനിടെയായിരുന്നു നോബിയുടെ പരാമര്‍ശം. അവന് ഭ്രാന്താണെന്ന് അറിയില്ലേ എന്നായിരുന്നു നോബി ഫിറോസിനെ കുറിച്ച് പറഞ്ഞത്.

നോബി അരികില്‍

മോണിംഗ് ആക്ടിവിറ്റിയില്‍ ഭാഗ്യലക്ഷ്മിയാണ് ഈ വീട്ടിലെ ഏറ്റവും വലിയ വിഷമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. ആ സമയത്ത് കൈയ്യടിച്ച ഭാഗ്യലക്ഷ്മി തൊട്ടുപിന്നാലെ നോബി അരികില്‍ എത്തിയപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. നോബി ആശ്വസിപ്പിക്കുന്നതിനിടെ, എന്നെ എന്തുവേണേല്‍ വിമര്‍ശിച്ചോട്ടെ, പക്ഷേ വിഷം എന്നൊക്കെ പറയുന്നതുണ്ടോ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

വിഷം എന്ന വാക്ക്

എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഒന്ന് പുറത്താക്കി തരൂ പ്ലീസ്. കാരണം വിഷം എന്ന വാക്ക് ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്, പ്ലീസ് ഞാന്‍ കാലുപിടിച്ചു പറയുകയാണ്. എന്നെ ഒന്ന് പുറത്താക്കിതരൂ. എനിക്കിവിടെ നില്‍ക്കണ്ട. കാരണം നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ ഞാനായി നില്‍ക്കാന്‍ എനിക്ക് ഇവിടെ സാധിക്കില്ല എന്ന് ഭാഗ്യലക്ഷ്മി കരഞ്ഞു കൊണ്ട് ബിഗ് ബോസിനോടും പറഞ്ഞു. അതേസമയം ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് പ്രത്യേക പരിഗണന കാണിക്കുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
മോഹന്‍ലാല്‍ ആരാധകര്‍

ഇതിനിടെ ഭാഗ്യലക്ഷ്മിക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫിറോസിന്റെ വാക്കുകളില്‍ തളര്‍ന്ന് തനിക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞു കരയുന്നതിനിടെ ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണമാണ് ഭാഗ്യലക്ഷ്മിക്കെതിരെ മോഹന്‍ലാല്‍ ആരാധകരെ തിരിച്ചിരിക്കുന്നത്. ശനിയാഴ്ച ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

ശനിയാഴ്ച വന്നിട്ട് ആ മനുഷ്യന്റെ വായില്‍ നിന്നു കൂടെ കേള്‍ക്കേണ്ടി വരും. ഇത്രയും വര്‍ഷമായിട്ട് അറിയുന്ന മനുഷ്യന്റെ മുന്നിലാണ് തലകുനിച്ച് നില്‍ക്കേണ്ടി വരുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ ഭാഗ്യലക്ഷ്മിയെ കിടിലം ഫിറോസും അഡോണിയും സന്ധ്യയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. താന്‍ നാണം കെട്ട് നില്‍ക്കുകയാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ മോഹന്‍ലാലിനെ കുറിച്ച് ഭാഗ്യലക്ഷ്മി നടത്തിയ പരാമര്‍ശം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X