എന്റെ പൊന്ന് മച്ചമ്പീ, നീ ഉപദേശിക്കരുത്, ഇവിടെയുള്ളവര്‍ അത് ഗെയിം പ്ലാനാക്കും; ഫിറോസിനോട് നോബി

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ അടുത്ത കൂട്ടുകാരാണ് നോബിയും കിടിലം ഫിറോസും. ഇരുവരും ബിഗ് ബോസിലെത്തും മുമ്പ് തന്നെ സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ പരസ്പരം മനസ് തുറക്കാന്‍ രണ്ടുപേര്‍ക്കും യാതൊരു മടിയുമില്ല. കഴിഞ്ഞ ദിവസം സായ് വിഷ്ണു, ഭാഗ്യലക്ഷ്മി എന്നിവരെ കുറിച്ചുള്ള ഫിറോസിന്റേയും നോബിയുടേയും ചര്‍ച്ച ശ്രദ്ധയായിരുന്നു.

സ്റ്റൈലിഷ് ലുക്കില്‍ പ്രിയങ്കരിയായി പ്രിയാമണി; എന്തൊരു മാറ്റമെന്ന് സോഷ്യല്‍ മീഡിയ

നേരത്തെ ഗ്രൂപ്പിസം കളിക്കുന്നുവെന്ന ആരോപണം നോബിയെ തേടിയെത്തിയിരുന്നു. കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, സായ് വിഷ്ണു, റംസാന്‍, അഡോണി എന്നിവരുമായാണ് നോബി എപ്പോഴും ഇരിക്കുന്നതെന്നാണ് വിമര്‍ശനം. വീട്ടില്‍ ആക്ടീവ് അല്ലെന്നും ആരോപണമുണ്ട്. ഇതുപോലെ തന്നെ കിടിലം ഫിറോസിന്റെ ഉപദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

സായീന്റെ ഗെയിം തീര്‍ന്നെടാ

സായ് വിഷ്ണുവിനേയും ഭാഗ്യലക്ഷ്മിയേയും കുറിച്ചാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്. സായീന്റെ ഗെയിം തീര്‍ന്നെടാ എന്നാണ് ഫിറോസ് പറയുന്നത്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ സായ് ഭയങ്കര വീക്കാണെന്ന് നോബിയും പറയുന്നു. ഇത് കിടിലം ഫിറോസും അംഗീകരിക്കുന്നുണ്ട്. തുടര്‍ന്നാണ് സായ് വിഷ്ണുവും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ഫിറോസ് പറയുന്നത്.

 ഭാഗ്യേച്ചിയ്ക്ക്  പൊള്ളേണ്ട കാര്യമില്ല

സത്യത്തില്‍ ഭാഗ്യേച്ചിയ്ക്ക് ഇത്രയും പൊള്ളേണ്ട കാര്യമില്ല. സായിയെ ആരെന്ത് പറഞ്ഞാലും ഭാഗ്യേച്ചിയ്ക്ക് പൊള്ളുന്നുണ്ട്. അത് ഭാഗ്യേച്ചിയ്ക്ക് ദോഷ്ം ചെയ്യും. ചേച്ചിയെ അത് പറഞ്ഞ് മനസിലാക്കാന്‍ പറ്റുമോ എന്നാണ് എന്ന് ഫിറോസ് പറഞ്ഞതും നോബി ഇടപെടുകയായിരുന്നു. ഫിറോസിനോട് ആരേയും പറഞ്ഞ് മനസിലാക്കിക്കാന്‍ സാധിക്കില്ലെന്നാണ് നോബി പറയുന്നത്.

ചേച്ചിയെ ഒന്നും പറഞ്ഞ് മനസിലാക്കാന്‍ പറ്റില്ല. ചേച്ചി പറയുന്നത് കേട്ടുകൊണ്ട് ഇരിക്കുക എന്നല്ലാതെ ചേച്ചിയെ പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റില്ല. ഇവിടെ ആരേയും പറഞ്ഞ് മനസിലാക്കിക്കാന്‍ നിക്കല്ലേ എന്റെ പൊന്ന് മച്ചമ്പി എന്ന് നോബി ഫിറോസിനോട് പറയുന്നു. എന്തുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും നോബി പിന്നാലെ വിശദീകരിക്കുന്നുണ്ട്.

ഉപദേശം കേള്‍ക്കാന്‍ ആരുമില്ല

നീ ഉപദേശിക്കും പോലെ ഇവിടെ ആരേയേും ഉപദേശിക്കരുത്. സത്യമാണ്. ഇവിടെ നമ്മളുടെ ഉപദേശം കേള്‍ക്കാന്‍ ആരുമില്ല. നീ എന്നോട് പറ ഞാന്‍ കേള്‍ക്കാം, ഞാന്‍ നിന്നോട് പറയാം നീ കേള്‍ക്ക്. നിനക്ക് ഭയങ്കര വിദ്യാഭ്യാസമുണ്ട്, നീ ജേണലിസ്റ്റ് ആണ്. പക്ഷെ നിനക്ക് ചില സമയത്ത് ബുദ്ധിയില്ല. ഇതോടെ ഇരുവരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഞാന്‍ നിര്‍ത്തിയെന്ന് ചിരിച്ചു കൊണ്ട് ഫിറോസ് പറയുന്നുണ്ട്. ഇവിടെ ഉപദേശിക്കുമ്പോള്‍ അത് പുള്ളിയുടെ ഗെയിം ആണെന്ന് പറയും. ഞാനത് ഒരുപാട് പേരില്‍ നിന്നും കേട്ടിട്ടുണ്ടെന്നും നോബി ഫിറോസിനോട് പറഞ്ഞു.

Recommended Video

Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam
പുതിയ ക്യാപ്റ്റന്‍

അതേസമയം ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് കിടിലം ഫിറോസ്. റിതു മന്ത്ര, മണിക്കുട്ടന്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് ഫിറോസ് ക്യാപ്റ്റാനായത്. അതേസമയം നോബി വീടിനുള്ളില്‍ തീരെ ആക്ടീവല്ലെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. ജോലികള്‍ ചെയ്യില്ലെന്നും ഒരു ഗ്രൂപ്പിനൊപ്പം മാത്രം ഇരിക്കുകയാണെന്നുമാണ് നോബിക്കെതിരെ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X