twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാഗ്യലക്ഷ്മി എന്ന വന്മരം കൂടി വീണു, ഇനിയാര്? വെടക്കാക്കി തനിക്കാക്കുന്ന ഭാര്യയും ഭര്‍ത്താവും

    |

    തുടക്കത്തില്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ നല്ല മേല്‍ക്കോയ്മയുണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍ പിന്നീട് ഭാഗ്യലക്ഷ്മി പിന്നോട്ട് പോകുന്നതും വൈകാരികമായി പ്രതികരിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസം ഫിറോസ് ഖാന്‍ നടത്തിയ വിഷം എന്ന പരമാര്‍ശത്തില്‍ നൊന്ത് ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു.

    എന്തൊരു ഭംഗി, എന്തൊരഴക്; അതിസുന്ദരിയായി നിക്കി ഗല്‍റാണി

    ഇപ്പോഴിതാ ബിഗ് ബോസില്‍ ഫിറോസും സജ്‌നയും നടപ്പിലാക്കുന്ന സ്ട്രാറ്റജിയെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. നവിത വിജിത്ത് എന്ന അക്കൗണ്ടില്‍ നിന്നും ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഭാഗ്യലക്ഷ്മി എന്ന വന്മരം കൂടി വീണു, ഇനിയാര്? എന്ന തലക്കെട്ടോടെയാണ് കുറിപ്പെഴുതിയിരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

    മിഷേല്‍

    ''വന്ന നാള്‍ മുതലേ പൊളി ഫിറോസ് ന്റെ സ്ട്രേറ്റേജി നമുക്ക് മനസിലായിതുടങ്ങിയതാണ്. മിഷേല്‍ എന്നൊരു പൊട്ടി പെണ്ണിനെ ഉപയോഗിച്ച് ഡിമ്പല്‍ ന്റെ ആത്മവിശ്വാസം തകര്‍ക്കുകയാണ് അയാളുടെ ആദ്യത്തെ ടാസ്‌ക്. അതില്‍ തകര്‍ന്നു പോയത് ഡിമ്പല്‍ന്റെ ആത്മവിശ്വാസം മാത്രമായിരുന്നില്ല. മിഷേല്‍ എന്ന പെണ്‍കുട്ടിയുടെ ഇമേജ് കൂടിയായിരുന്നു. ആദ്യ ആഴ്ചയില്‍ തന്നെ ആരും നോമിനേറ്റ് ചെയ്യാതെ തന്നെ മിഷേലിന് പുറത്തു പോകേണ്ടി വന്നു എന്നത് ഡൗര്‍ഭാഗ്യകരമാണ്. മിഷേലിന്റെ കയ്യിലിരുപ്പ് കൊണ്ട് കൂടി ആണെങ്കിലും രമ്യ എന്ന തന്റെ പഴയ സുഹൃത്തിനെ കണ്ടതോടെ ആകെ നെഗറ്റീവ് അടിച്ചു ഒതുങ്ങി കൂടി വരുകയായിരുന്നു പാവം പക്ഷെ ഫിറോസ് മുതലാളിയുടെ വലയില്‍ പെട്ടു പോയിരുന്നു'' കുറിപ്പില്‍ പറയുന്നു.

    കുത്തി തിരുപ്പന്‍ ടാസ്‌കുകള്‍

    ''ഒരു മോര്‍ണിങ് ആക്ടിവിറ്റി എന്നത് ആ ദിവസത്തെ എല്ലാ ഉന്മേഷവും തരുന്ന ഒന്നാണ് അതില്‍ തന്നെ ഇത് പോലെ കുത്തി തിരുപ്പന്‍ ടാസ്‌കുകള്‍ കൊടുക്കരുത് ബോസേട്ടാ.. ഒന്നുല്ലേലും നിങ്ങടെ കുഞ്ഞു പെങ്ങള്‍ അല്ലെ ഭാഗ്യം.. കാര്യം അവര്‍ക്ക് ഇത്തിരി സുപിരിയിരിറ്റി കോംപ്ലാന്‍ ഉണ്ടെങ്കിലും അവരും ഒരു മനുഷ്യനല്ലേ! അസുഖങ്ങള്‍ ഒക്കെ ഉള്ള ഒരു പ്രായമുള്ള സ്ത്രീ. അവരെ ഇങ്ങനെ നേരിട്ട് അറ്റാക്ക് ചെയ്യുന്ന രീതി ശരിയാണെന്നു തോന്നുന്നില്ല. മത്സരം അതിന്റെ സ്പിരിട്ടില്‍ എടുക്കണം വയ്യെങ്കില്‍ വീട്ടില്‍ ഇരുന്ന പോരെ കിലവിക്കു എന്നുള്ള ഓഞ്ഞ ന്യായീകരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്''.

    ബഹുമാനം

    ''വീട്ടില്‍ ഒരാളെ നോക്കി നീ വിഷം ആണെടാ.. അല്ലെങ്കില്‍ ആ തള്ള വിഷമാണ് എന്നൊക്കെ മുഖത്ത് നോക്കി പറഞ്ഞാല്‍ അത് കേള്‍ക്കുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും. തെറി വിളി നടക്കാം വഴക്ക് നടക്കാം.. കയ്യാങ്കളി വരെ ഉണ്ടാകാം. ഇതൊരു ഇങ്ങനത്തെ പ്ലാറ്റഫോം ആയത് കൊണ്ട് മാത്രമല്ലെ എല്ലാവരും അടങ്ങി നില്‍ക്കുന്നത്. അല്ലാത്തപക്ഷം നടക്കുന്നത് വേറെ ആയിരിക്കും. ഈ പ്രൊഫഷന്‍ എക്സ്പീരിയന്‍സ് അങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളൊക്കെ മാറ്റി വെച്ച് ചുറ്റും കാണുന്ന എല്ലാവരും മനുഷ്യരാണ് പരിഗണന അര്‍ഹിക്കുന്നവരാണ് ബഹുമാനം നല്‍കേണ്ടവരാണ് എന്നുള്ള ചിന്ത ഫിറോസ്ന് ഇത് വരെ ഇല്ല''.

    മനോബലം


    ''എല്ലാവരെയും വെടക്ക് ആക്കി ബിഗ്‌ബോസ് വീട് തനിക്കും കെട്യോള്‍ക്കും സ്വന്തമാക്കാം എന്നാ വ്യാമോഹമാണ് അയാള്‍ക്ക്. ആാാ മോഹം അങ്ങ് നാലായി മടക്കി പോക്കട്ടില്‍ വെച്ചോളൂ. കാരണം ഇവിടെ എന്നും ജയിക്കുന്നത് നന്മയുള്ളവരും കഴിവുള്ളവരുമാണ്. കുറുക്കന്റെ പോലെയുള്ള ബുദ്ധി കാണിച്ചു നടക്കുന്ന കുരുട്ട് ബുദ്ധികള്‍ അല്ല!'' കുറിപ്പ് പറയുന്നു.

    ''ഫിറോസ് അടുത്തതായി ഓരോ ആളുകളെയും പേര്‍സണല്‍ ആയി സംസാരിച്ചു സംസാരിച്ചു അവരോടു വഴക്ക് കൂടി മനോബലം തകര്‍ത്ത് മുന്നേറി വരുകയായിരുന്നു. എത്ര തന്നെ നോമിനേഷന്‍ വന്നാലും അതൊന്നും സാരമില്ല മാനസികമായി തകര്‍ന്ന് അവരെ പിന്‍വാങ്ങിപിക്കുക എന്നാ സ്ട്രേറ്റേജി തന്നെയാണ് അയാളുടെ ഉദ്ദേശം. മജിസിയ ഋതു പോലുള്ള സ്വന്തം കാര്യം നോക്കി നടക്കുന്ന മത്സരര്‍ഥികളെ അയാള്‍ക് ഇത് വരെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. ഒരുമാതിരി വെടക്കാക്കി തനിക്കാക്കുക എന്നാ പരിപാടിയാണ് മൂപ്പര് ഇപ്പൊ അവിടെ അവതരിപ്പിക്കുന്നത്''.

    വിനോദം

    ''ഭാര്യയും ഭര്‍ത്താവും ഒരിടത്തും ഒരുമിച്ച് പ്രശ്നം ഉണ്ടാക്കില്ല ഒരാള്‍ പ്രശ്നം ഉണ്ടാക്കുമ്പോള്‍ മറ്റേ ആള്‍ സൈലന്റ് ആയിരിക്കും. പെട്ടന്ന് ഒരു ഒറ്റപെടല്‍ ഒഴിവാക്കാനാണ് അങ്ങനെ ഒരു പെരുമാറ്റം എന്നാണ് തോന്നുന്നത്. എന്തെങ്കിലും പറഞ്ഞട്ടും ചെയ്തിട്ടും ഉണ്ടെങ്കില്‍ ശക്തമായി അതില്‍ അടിയുറച്ചു നില്‍ക്കുകയാണ് ചെയ്യേണ്ടത്. ഇതിപ്പോ എല്ലാം ചെയ്ത് ലാലേട്ടന്‍ വരുമ്പോ സോറി ലാലേട്ടാ.. സോറി ലാലേട്ടാ.. ഏതോ റെക്കോഡ് ചെയ്തപോലെ പറഞ്ഞു കൊണ്ടിരിക്കും''.

    ''ആദ്യ സീസനിലെ മത്സരര്‍ഥികളെ പോലെ യുള്ള കുറച്ച് വിവരമുള്ള ആളുകളെ കൊണ്ട് വന്നൂടെ ബോസ്സേട്ടാ.. ആദ്യ സീസണില്‍ വഴക്കും ബഹളവും ഗ്രൂപ്പിസവും എല്ലാമുണ്ടായിരുന്നു പക്ഷെ അവിടെ മത്സരമുണ്ടായിരുന്നു. സീസണ്‍ മൂന്നു ആരംഭിച്ചു മികച്ചു നില്‍ക്കുന്ന ഒരാളെ പോലും കണ്ടെത്താന്‍ ആയില്ല എന്നത് വിഷമം ഉള്ള കാര്യമാണ്. ഒരു പരിപാടി കാണാന്‍ ഇരിക്കുമ്പോള്‍ മിനിമം അതില്‍ കുറച്ച് വിനോദം എങ്കിലും വേണം. എന്നും കുത്തി തിരുപ്പും വഴക്കും കാണാന്‍ ആണെങ്കില്‍ സീരിയല്‍ കണ്ടാല്‍ പോരെ ബിഗ് ബോസ്സ് പോലുള്ള ഷോ കാണണോ? അന്യ ഭാഷ ബിഗ്‌ബോസ് സീരിസുകള്‍ ഇടക്കൊന്നു റെഫര്‍ ചെയ്യുന്നത് നല്ലതായിരിക്കും'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

    English summary
    Bigg Boss Malayalam Season 3 Post About How Firoz And Sajna Playing Their Game Goes Viral, Read More in Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X