റിതുവിന്റെ ആറ്റിട്യൂഡ്, കുലുങ്ങാതെ ഭാഗ്യലക്ഷ്മി, ചേര്‍ത്തുപിടിച്ച ഡിംപല്‍ ഫിറോസിന്റെ പ്രാങ്കില്‍ കണ്ടത്

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീടിനുള്ളില്‍ സംഭവിച്ച പ്രധാന സംഭവമായിരുന്നു മണിക്കുട്ടനെ പറ്റിക്കാന്‍ ഫിറോസ് ഖാന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാങ്ക്. ഫിറോസിന്റെ നേതൃത്വത്തില്‍ സജ്‌നയും അനൂപും കൂടെ ചേര്‍ന്നാണ് പ്രാങ്ക് ഒപ്പിച്ചത്. ടാസ്‌ക്കിനിടെ മണിക്കുട്ടനും സജ്‌നയും ഒരു ആപ്പിള്‍ ഒരുമിച്ച് കഴിച്ചെന്ന് ആരോപിച്ചായിരുന്നു ഫിറോസ് എത്തിയത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ മണിക്കുട്ടന്‍ ആകെ വേവലാതിപ്പെടുന്നത് കണ്ടതായിരുന്നു പ്രാങ്ക്.

സ്റ്റൈലിഷ് ലുക്കില്‍ ബിഗ് ബോസ് സുന്ദരി; പുത്തന്‍ ചിത്രങ്ങള്‍

സജ്‌നയെ അടിക്കുന്നതായും ഫിറോസ് അഭിനയിച്ചതോടെ മണിക്കുട്ടന്‍ വികാരഭരിതനായി മാറുകയായിരുന്നു. തന്നെ വേണമെങ്കില്‍ തല്ലിക്കോളൂ സ്ത്രീകളെ തല്ലരുതെന്നും കാലു പിടിക്കാമെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇതേസമയം ബിഗ് ബോസ് വീടിനുള്ളിലെ മറ്റ് മത്സരാര്‍ത്ഥികളായ നോബി, കിടിലം ഫിറോസ്, ഡിംപല്‍, സന്ധ്യ, രമ്യ എന്നിവരും മണിക്കുട്ടനേയും സജ്‌നയേയും ആശ്വസിപ്പിക്കാനെത്തി.

ഫിറോസിന്റെ പ്രാങ്ക്

ഇപ്പോള്‍ ഫിറോസിന്റെ പ്രാങ്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് വീടിനുള്ളിലുള്ളവരുടെ തനിസ്വഭാവം എന്താണെന്ന് മനസിലായെന്നാണ് സോഷ്യല്‍ മീഡിയയും പ്രേക്ഷകരും പറയുന്നത്. ഇതൊരു പ്രാങ്ക് ആണെന്ന് അറിയാത്തവരായിരുന്നു മിക്കവരും. എന്നാല്‍ പലരും ഇടപെടാതെ മാറി നിന്നതിനെ പ്രേക്ഷകര്‍ വിമര്‍ശിക്കുകയാണ്. ഭാഗ്യലക്ഷ്മി, റിതു മന്ത്ര തുടങ്ങിയവര്‍ക്കെതിരെയാണ് വിമര്‍ശനം ശക്തമാകുന്നത്.

തനി സ്വഭാവം


ഇപ്പോഴിതാ ടാസ്‌ക്കിനെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ സാന്‍ഡി ഷനാംഗ് എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഫിറോസ് സജ്‌നയുടെ പ്രാങ്കില്‍ നിന്നും മനസിലായ ചില കാര്യങ്ങളാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്. ശത്രുത മറന്ന് ഇടപെട്ട കിടിലം ഫിറോസ്, മണിക്കുട്ടനേയും സജ്‌നയേയും ചേര്‍ത്തു പിടിച്ച ഡിംപല്‍, രമ്യ, സന്ധ്യ, പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച നോബി തുടങ്ങിയവരെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.

ഇടപെടല്‍

ഇന്നത്തെ ഫിറോസ് സജ്നയുടെ പ്രാങ്കില്‍ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങള്‍

1. ഫിറോസ് ഖാന്‍: പ്രാങ്ക് ചെയ്യാനും അത് ഫലിപ്പിക്കാനും തന്നോളം ഈ കേരള കരയില്‍ മറ്റാരും വളര്‍ന്നിട്ടില്ല എന്ന് കാണിക്കുന്ന തരത്തിലുള്ള പെര്‍ഫോമന്‍സ്, കൂടെ സജ്നയും.

2. ഡിമ്പല്‍: ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ തന്റെ സുഹൃത്തിനെ ചേര്‍ത്ത് പിടിച്ചു അശ്വസിപ്പിക്കാന്‍ എത്തിയ ഇടപെടല്‍

3. നോബി: പൊതുവെ അനാവശ്യ കാര്യങ്ങളില്‍ ഇടപെടാത്ത നോബി ചേട്ടന്‍ അവിടെ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാനുള്ള ഇടപെടല്‍.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
താല്പര്യമില്ലായ്മ

4. കിടിലം ഫിറോസ്: മണിക്കുട്ടനുമായി പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും തെറ്റിദ്ധാരണ മാറ്റാന്‍ ഇടപെട്ടു.

5. റിതു: ഇതൊക്കെ കോപ്പിലെ പരിപാടികള്‍ എന്ന മട്ടില്‍ ഒരു ആറ്റിട്യൂഡ് ഇട്ടിട്ടു പുള്ളിക്കാരി അങ്ങ് പോയി, താല്പര്യമില്ലായ്മ.

6. ഭാഗ്യലക്ഷ്മി: സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന ചേച്ചിയാണ്.. സജ്നക്ക് അടി കിട്ടി എന്നറിഞ്ഞിട്ടും യാതൊരു കുലുക്കവും കണ്ടില്ല (പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടില്ലെങ്കില്‍ മോശമായി പോയി)

7.മണിക്കുട്ടന്‍:താങ്കളെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ല. നല്ലൊരു മനസ്സിന് ഉടമയാണെന്നു തെളിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X