For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇങ്ങനെ പേടിച്ചാലോ മക്കളേ'; ബിഗ് ബോസ് താരങ്ങളെ കളിയാക്കുന്ന ട്രോളുമായി രജിത് കുമാർ

  |

  കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. ബിഗ് ബോസിലെത്തുന്നതിന് മുമ്പ് തന്നെ വിവാദ നായകനായിരുന്നു രജിത് കുമാര്‍. സ്ത്രീ വിരുദ്ധ പ്രസംഗങ്ങളുടേയും അശാസ്ത്രീയതയുടേയും പേരില്‍ രജിത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഇതിനിടെയാണ് രജിത് കുമാര്‍ മേക്കോവര്‍ നടത്തി ബിഗ് ബോസ് വീട്ടിലെത്തുന്നത്.

  ചൂഴ്ന്നിറങ്ങും നോട്ടം; കിടിലന്‍ ചിത്രങ്ങളുമായി കേതിക ശര്‍മ്മ

  ബിഗ് ബോസിലും വിവാദങ്ങള്‍ രജിത്തിന് കൂട്ടായിരുന്നു. ഒടുവില്‍ സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തെ തുടര്‍ന്നാണ് രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും പുറത്താകുന്നത്. കൊവിഡിന്റെ തുടക്കക്കാലത്തായിരുന്നു രജിത് ബിഗ് ബോസില്‍ നിന്നും പുറത്ത് വരുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന രജിത്തിനെ കാണാന്‍ ആരാധകര്‍ തടിച്ച് കൂടിയതും വിവാദമായിരുന്നു.

  കഴിഞ്ഞ കൊല്ലം രജിത് നടത്തിയ ഗെയിമുമായാണ് ഇക്കൊല്ലത്തെ മത്സരാര്‍ത്ഥിയായ ഫിറോസ് ഖാനേയും ഭാര്യ സജ്‌നയേയും ചിലര്‍ വിലയിരുത്തുന്നത്. ഇതുവരെ ബിഗ് ബോസ് വീടിനുള്ളില്‍ ഫിറോസ് സൃഷ്ടിച്ച പൊട്ടിത്തെറികളും അടികളുമെല്ലാം ധാരാളമാണ്. ഈ ശീലമാണ് ഇത്തരത്തിലൊരു താരതമ്യത്തിലേക്ക് പ്രേക്ഷകരെ നയിക്കുന്നത്.

  ഇപ്പോഴിതാ ബിഗ് ബോസ് താരങ്ങളായ നോബി, കിടിലം ഫിറോസ്, അഡോണി, സായ് വിഷ്ണു എന്നിവരെ കളിയാക്കുന്ന ട്രോള്‍ പങ്കുവച്ചു കൊണ്ട് രജിത് കുമാര്‍ എത്തിയിരിക്കുകയാണ്. ഫിറോസിന്റെ ആരാധകര്‍ തയ്യാറാക്കിയൊരു മീമാണ് രജീത് പങ്കുവച്ചിരിക്കുന്നത്. ഫിറോസ് ഖാനെ രജിത്തുമായി താരതമ്യം ചെയ്യുന്നതാണ് മീം.

  കഴിഞ്ഞ സീസണുകളിലെ ഗെയിമുകളേയും സ്ട്രാറ്റജിയേയും കുറിച്ച് നോബിയും സംഘവും സംസാരിക്കുന്ന രംഗമാണ് ട്രോളായി മാറിയിരിക്കുന്നത്. ഇങ്ങനെ പേടിച്ചാലോ മക്കളേ എന്നാണ് ട്രോളില്‍ പറയുന്നത്. രജിത്തിന്റെ ചിത്രവും ട്രോളിലുണ്ട്. ഫിറോസിനേയും സജ്‌നയേയും കുറിച്ച് സംസാരിക്കുന്ന രംഗമാണ് മീമിലുള്ളത്.

  സജ്‌നയും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ പ്രശ്‌നമാണ് ചര്‍ച്ചാ വിഷയം. രണ്ട് മൂന്ന് ദിവസം കിച്ചണില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു അവര്‍. അത് ഇതിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നുവെന്ന് കിടിലം ഫിറോസ് പറഞ്ഞു. ഗാര്‍ഡനും വൃത്തിയാക്കിയില്ലെന്ന് സായി. ഇങ്ങനേയും സ്ത്രീകളുണ്ടോ എന്നായിരുന്നു നോബിയുടെ പ്രതികരണം. ഇങ്ങനെ നോക്കുമ്പോള്‍ ഫിറോസ് പാവമാണെന്നും നോബി പറഞ്ഞു. ഈ വിഷയത്തില്‍ ഫിറോസ് പാവമാണെന്നായിരുന്നു ഇതിന് കിടിലം ഫിറോസ് നല്‍കിയ മറുപടി.

  ഒരാള്‍ പ്രശ്‌നമുണ്ടാക്കുന്നതും മറ്റൊരാള്‍ എല്ലാവരുമായി സൗഹൃദം നിലനിര്‍ത്തുന്നതും ഇവരുടെ സ്ട്രാറ്റജിയാണോ എന്ന സംശയം സായ് ഉയര്‍ത്തി. നോമിനേഷനില്‍ വന്നതു കൊണ്ടാണ് ഫിറോസ് മിണ്ടാതിരിക്കുന്നതെന്ന് കിടിലം ഫിറോസ് അഭിപ്രായപ്പെട്ടു. ഈ ആഴ്ചയും അവര്‍ തന്നെ നോമിഷേനില്‍ ടോപ്പിലെത്തുമെന്ന് നോബി. അത് നല്ലതെന്നും ഇവര്‍ അരികുവത്കരിക്കപ്പെടുന്നുവെന്ന് തോന്നിപ്പിക്കുകയാണെന്ന് അഡോണി പ്രതികരിച്ചു.

  Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam

  അത് അംഗീകരിച്ചു കൊണ്ട് മുമ്പ് പലരും പ്രയോഗിച്ചിട്ടുള്ളതാണെന്ന് കിടിലം ഫിറോസ് പറഞ്ഞു. വീടിന് അകത്തുള്ളവരെല്ലാം അവര്‍ക്കെതിരെയാണെന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കുകയാണ് ഫിറോസിന്റേയും സജ്‌നയുടേയും ലക്ഷ്യമെന്ന് അഡോണി വിശദീകരിച്ചു നല്‍കി. എന്നാല്‍ നമ്മള്‍ അവരെ പരമാവധി ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് ആ തന്ത്രം വിജയിക്കാത്തതെന്ന് കിടിലം ഫിറോസ് പറഞ്ഞു. ഈ രംഗവുമായി ബന്ധപ്പെട്ട് ഫിറോസ് ഖാന്‍ ആരാധകര്‍ തയ്യാറാക്കിയ മീം ആണ് രജിത് കുമാര്‍ പങ്കുവച്ചിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3: Rajith Kumar Take A Jibe At Noby, Kidilam Firoz, Adony And Sai, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X