മണിക്കുട്ടന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ തളര്‍ന്ന് രമ്യ; കണ്ണീരണിഞ്ഞ് താരം!

ഇന്നത്തെ ജയില്‍ നോമിനേഷനിടെ രമ്യയും മണിക്കുട്ടനും തമ്മില്‍ ചെറിയ വഴക്കിന് തുടക്കം കുറിച്ചിരുന്നു. ഈ വഴക്ക് രാത്രി വലിയൊരു വഴക്കായി മാറുന്നതാണ് ബിഗ് ബോസ് വീട് കണ്ടത്. രാത്രി നടന്ന മീറ്റിംഗിലായിരുന്നു വഴക്കുണ്ടായത്. മീറ്റിംഗില്‍ ഓരോരുത്തരും അവരവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

തനിക്കെതിരെ റിതു നടത്തിയ ആരോപണത്തിന് മറുപടി നല്‍കിയതിന് പിന്നാലെയാണ് രമ്യ മണിക്കുട്ടനും മറുപടിയുമായെത്തിയത്. താന്‍ റിതുവിന്റെ മേക്കപ്പ് മാറ്റിയത് ശരിയായില്ലെന്ന മണിക്കുട്ടന്റെ വാദത്തെയാണ് രമ്യ എതിര്‍ത്ത് സംസാരിച്ചത്. തുടര്‍ന്ന് ഇത് കഴിഞ്ഞ ആഴ്ച രമ്യ നടത്തിയ പരാമര്‍ശത്തിലേക്കും എത്തിച്ചേരുകയായിരുന്നു.

Bigg Boss Malayalam

''രമ്യ ഒരു ആര്‍ട്ടിസ്റ്റാണ്. രമ്യയില്‍ നിന്നും മേക്കപ്പ് റിമൂവെ ചെയ്യുക എന്നത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവിടെ പരാമര്‍ശിക്കുകയുണ്ടായി. ആ ടാസ്‌ക് പാവയായവരെ കൊണ്ട് എന്ത് ചെയ്യിപ്പിട്ടും ബസര്‍ അടിപ്പിക്കുക എന്നതാണ്. അതില്‍ വ്യക്തമായി എഴുതുകയും ചെയ്തിട്ടുണ്ട്. എനിക്ക് ലഭിച്ചിട്ടുള്ള പാവക്കുട്ടിയ്ക്ക് മീശയും താടിയുമുണ്ടെങ്കില്‍ അത് മാറ്റി ഒരു പെണ്‍കുട്ടിയെ പോലെയാക്കിയെടുക്കുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അതുകൊണ്ട് ഒരു ആര്‍ട്ടിസ്റ്റായ രമ്യയുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചില്ല എന്ന് പറയേണ്ടതുണ്ടായിരുന്നില്ല''. എന്ന് രമ്യ പറഞ്ഞു.

മേക്കപ്പിന്റെ കാര്യത്തില്‍, മേക്കപ്പിന്റെ ടാസ്‌കില്‍ ജയിച്ച് ക്യാപ്റ്റനായിട്ടുള്ള രമ്യ ചെയ്തത് റെസ്‌പെക്ട് ആയിട്ട് എനിക്ക് തോന്നിയില്ലെന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. ഞാനവിടെ റെസ്‌പെക്ട് അല്ല ടാസ്‌ക്കാണ് നോക്കിയത്. എന്റെ ടീമിനെ ജയിപ്പിക്കുക എന്നതേ ഞാന്‍ നോക്കിയിട്ടുള്ളൂ. എന്ന് രമ്യയും തിരിച്ചടിച്ചു. ഇതിന് ശേഷമാണ് കഴിഞ്ഞ ആഴ്ച രമ്യ നടത്തിയ പരമാര്‍ശത്തെ കുറിച്ച് മണിക്കുട്ടന്‍ വീണ്ടും സംസാരിച്ചത്.

ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

കഴിഞ്ഞ ആഴ്ച ഇവിടെയൊരു വഴക്ക് നടന്നു. അന്ന് റിതുവും സൂര്യയും ഇരുന്ന് കരയുന്നുണ്ടായിരുന്നു. ഞാന്‍ സൂര്യയുടെ അടുത്ത് ഇരുന്ന് സംസാരിക്കുമ്പോള്‍ രമ്യ അവിടേക്ക് വന്നു. ശേഷം ഞാനവിടെ നിന്നും പോയി.തിരികെ വന്നപ്പോള്‍ അവിടെ രമ്യ, സൂര്യ, റംസാന്‍, ഫിറോസ എന്നിവരുണ്ടായിരുന്നു. എനിക്ക് ഒറ്റയ്ക്ക് ഇരിക്കണമെന്ന് പറഞ്ഞ് സൂര്യ എഴുന്നേറ്റു. എന്ന് മണിക്കുട്ടന്‍ പറഞ്ഞു. പിന്നീട് നടന്ന സംഭവങ്ങള്‍ വിവരിക്കുന്നതിനിടെയാണ് അല്ലെങ്കിലും അവര്‍ക്ക് ആണുങ്ങള്‍ ആശ്വസിപ്പിച്ചാലേ ആശ്വാസം ആകൂ എന്ന് രമ്യ നോബിയോട് പറഞ്ഞുവെന്ന് മണിക്കുട്ടന്‍ പറയുന്നത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

ഇത് രമ്യ ബാത്ത്‌റൂമില്‍ വച്ച് സംസാരിച്ചപ്പോള്‍ സമ്മതിക്കുകയും ചെയ്തതാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. രമ്യക്കെതിരെ മണിക്കുട്ടന്‍ ആരോപണം ഉന്നയിക്കുമ്പോള്‍ റിതു കൈയ്യടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ താന്‍ സമ്മതിക്കുകയല്ല ചെയ്തത്, ചേട്ടന്‍ മുഴുവന്‍ കേള്‍ക്കാതെ വാലും തുമ്പും കേട്ടിട്ടാണ് സംസാരിച്ചതെന്നാണ് പറഞ്ഞതെന്നായിരുന്നു രമ്യയുടെ പ്രതികരണം. ഈ സംഭവത്തില്‍ വ്യക്ത വേണമെന്ന് ആവശ്യപ്പെട്ട് പിന്നീട് രമ്യ ക്യാമറയ്ക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. രാത്രി രമ്യ കരയുന്നതും കണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X