ഡിംപിളിന്റെ തിരിച്ചുവരവില്‍ വിഷമിച്ച് പോയ ഒരു കൂട്ടമുണ്ട്; പ്രതികരണങ്ങള്‍ വിലയിരുത്തി രമ്യയും സായിയും
ഡിംപലിന്റെ തിരിച്ചുവരവായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്ന പ്രധാന സംഭവം. നാളുകളായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതായിരുന്നു ഡിംപലിന്റെ തിരിച്ചുവരവ്. തന്റെ പപ്പയുടെ മരണത്തിന് പിന്നാലെയാണ് ഡിംപല്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോയത്. താരത്തിന്റെ മടങ്ങിവരവ് ബിഗ് ബോസ് വീടിനെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. നേരത്തെ ഫൈനല്‍ ഫൈവിലുണ്ടാകുമെന്നും എല്ലാവരും ഒരുപോലെ പറഞ്ഞ പേരായിരുന്നു ഡിംപലിന്റേത്.
കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍
അതുകൊണ്ട് തന്നെ ഡിംപലിന്റെ തിരിച്ചുവരവ് മത്സരാര്‍ത്ഥികള്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഡിംപലിന്റെ തിരിച്ചുവരവില്‍ മണിക്കുട്ടനായിരുന്നു ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. സായ് വിഷ്ണു, രമ്യ, അനൂപ് എന്നിവരും ഡിംപലിന്റെ വരവില്‍ ഒരുപാട് സന്തോഷിച്ചവരാണ്. അതേസമയം കിടിലം ഫിറോസും സംഘവും അ്ത്ര സന്തുഷ്ടരല്ലെന്നാണ് രമ്യയും സായ് വിഷ്ണുവും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിരുന്ന് സംസാരിക്കവെയാണ് ഡിംപലിന്റെ വരവിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തത്. അവള്‍ വന്നപ്പോള്‍ ഒരുപാട് വിഷമിച്ച ടീമാണ് അവിടെ ഇരിക്കുന്നത്. എന്നാണ് രമ്യ സായ് വിഷ്ണുവിനോട് പറഞ്ഞത്. കിടിലം ഫിറോസ്, റംസാന്‍ തുടങ്ങിയവരെ കുറിച്ചായിരുന്നു രമ്യ സൂചിപ്പിച്ചത്. പിന്നാലെ സായിയും മനസ് തുറന്നു. ഇയാള്‍ ഇന്ന് പേടിച്ച പേടിക്കല്‍ നീ കണ്ടിരുന്നോ എന്ന് സായ് രമ്യയോട് ചോദിച്ചു. തുടര്‍ന്ന് നടന്ന സംഭവം സായ് വിശദമാക്കുകയും ചെയ്തു.

കിടിലം ഫിറോസ്, ഡിംപലിന്റെ അച്ഛന്‍ മരിച്ചപ്പോള്‍. നീയത് അറിഞ്ഞിരുന്നില്ലേ. ഇയാള്‍ അങ്ങ് ഇല്ലാണ്ടായി പോയില്ലേ. ഇയാള്‍ കരുതിയത് എന്താണെന്നറിയാമോ. ഇയാള്‍ അവളെ ഒരുപാട് പറഞ്ഞിട്ടില്ലേ. അതൊക്കെ കൂടി ഫീല്‍ ആയിട്ടുണ്ടാകാം അതും കാരണമാകാമെന്ന് ഇയാള്‍ കരുതി. ഭയങ്കര സീനായിരുന്നു. പക്ഷെ പിന്നെ ശരിയായി എന്നായിരുന്നു സായ് പറഞ്ഞത്. ഡിംപലിന്റെ പപ്പയുടെ മരണത്തിന് പിന്നാലെ കണ്‍ഫെഷന്‍ റൂമില്‍ വച്ച് ഫിറോസ് പൊട്ടിക്കരഞ്ഞതാണ് സായ് സൂചിപ്പിച്ചത്.

ഞാന്‍ പറഞ്ഞു ആവശ്യമില്ലാത്തത് ഒന്നും പറയണ്ട. വെറുതെ ജനങ്ങളുടെ മുന്നിലേക്കൊരു ചിന്ത ഇട്ടു കൊടുക്കണ്ട എന്നൊക്കെ. പക്ഷെ അയാള്‍ ആ ഒരു നിമിഷം അനുഭവിച്ച ടെന്‍ഷന്‍ ഉണ്ടല്ലോ. അതിനെയാണ് കര്‍മ എന്നു പറയുന്നത്. എന്നും സായ് അഭിപ്രായപ്പെട്ടു. അതേസമയം ഡിംപലിന്റെ തിരിച്ചുവരവ് താന്‍ പ്രതീക്ഷിരുന്നതാണെന്നും തനിക്ക് ടെന്‍ഷനില്ലെന്നുമായിരുന്നു ഇന്നലെ ഫിറോസ് സുഹൃത്തുക്കളോട് പറഞ്ഞത്.
Recommended Video

അതേസമയം ഡിംപല്‍ തിരിച്ചുവന്നതോടെ സൂര്യയാകെ പേടിച്ചിരിക്കുകയാണെന്ന് രമ്യ സായ് വിഷ്ണുവിനോട് പറഞ്ഞിരുന്നു. തന്റെ പുറത്തെ ഇമേജ് ഡിംപല്‍ അറിഞ്ഞു കാണുമോ എന്ന ആശങ്ക സൂര്യ തന്നോട് പങ്കുവച്ചുവെന്നും രമ്യ സായിയോട് വെളിപ്പെടുത്തിയിരുന്നു. ഡിംപല്‍ വന്നതിന് ശേഷം സൂര്യ അകന്നു നടക്കുകയാണെന്ന കാര്യം മണിക്കുട്ടന്‍ സൂര്യയോട് തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡിംപല്‍ വന്നതില്‍ തനിക്ക് സന്തോഷവും സങ്കടവുമില്ലെന്നായിരുന്നു സൂര്യ പറഞ്ഞത്.


Click it and Unblock the Notifications