ചുറ്റുമുള്ളവരുടെ ലക്ഷ്യം ചേട്ടനുള്ള ജനപിന്തുണ; നോബിയോട് ഗ്രൂപ്പിസത്തെ കുറിച്ച് രമ്യ
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയ താരങ്ങളില്‍ ഒരാളാണ് നോബി മാര്‍ക്കോസ്. എന്നാല്‍ ആദ്യത്തെ ആഴ്ചകളില്‍ നോബി വേണ്ടത്ര ആക്ടീവ് ആയിരുന്നില്ലെന്ന് പ്രേക്ഷകരുടെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു പിന്നീട് നോബി ക്യാപ്റ്റന്‍സി വരെ എത്തി. പോയ വാരത്തിലെ കോളേജ് ടാസ്‌ക്കില്‍ നോബി മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്.
കടലോളം അഴകുള്ളൊരു പെണ്ണ്; ബോള്‍ഡ് ലുക്കില്‍ സണ്ണി ലിയോണി
എന്നാല്‍ നോബിയുടെ ക്യാപ്റ്റന്‍സിക്കെതിരെ ചിലര്‍ക്കിടയില്‍ വിമര്‍ശനം ശക്തമാണ്. നോബി ചിലരോട് പ്രത്യേക പരിഗണന കാണിക്കുന്നുണ്ടെന്നും ഗ്രൂപ്പിസമുണ്ടെന്നുമാണ് വിമര്‍ശനം. സജ്‌ന ഫിറോസ് ഇത് മോഹന്‍ലാലിന് മുന്നില്‍ വച്ചു തന്നെ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഇതേക്കുറിച്ച് നോബിയും രമ്യയും തമ്മില്‍ നടത്തിയ ചര്‍ച്ച ശ്രദ്ധേയമായിരുന്നു. നോബി താന്‍ പോലുമറിയാതെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്ന് രമ്യ വിശദീകരിച്ചു നല്‍കി.

സജ്‌നയെ താന്‍ തെറിവിളിച്ചെന്ന ആരോപണത്തെ കുറിച്ചായിരുന്നു നോബി രമ്യയോട് സംസാരിച്ചത്. ആരോപണം തനിക്ക് ഭയങ്കര സങ്കടമായി. ഞാന്‍ മനപ്പൂര്‍വ്വം പറഞ്ഞതല്ലെന്നും തന്നെ അത് വച്ച് ടാര്‍ജറ്റാക്കിയെന്നും നോബി പറഞ്ഞു. എനിക്ക് മനസിലായി. ഇതിപ്പോഴാണ് ഞാന്‍ അറിയുന്നത് തന്നെ എന്നായിരുന്നു രമ്യയുടെ മറുപടി. പിന്നാലെ നോബിയ്ക്ക് ചുറ്റുമുള്ള സംഘത്തെ കുറിച്ച് രമ്യ നോബിയ്ക്ക് വിശദീകരിച്ചു കൊടുത്തു.

ചേട്ടന്റെ കൂടെ ഇരിക്കുന്നത് ഏത് ടീമായാലും, എനിക്കിത് ഇപ്പോഴും നേരിട്ട് പറയാനാകും. ഇന്നലെ എയ്ഞ്ചലിനോടും പറഞ്ഞിരുന്നു, ഇവരുടെ ഒക്കെ മനസില്‍ ഗെയിം മാത്രമേയുള്ളൂ എന്ന് രമ്യ പറഞ്ഞു. എന്റെ തലയില്‍ ഗെയിമില്ല എന്നായിരുന്നു ഇതിന് നോബി നല്‍കിയ മറുപടി. ഇത് തന്നെയാണ് പ്രശ്‌നം. എനിക്കറിയാം. എന്നാലും ചേട്ടനെ വിശ്വസിച്ച് ഇങ്ങോട്ട് വിട്ടതല്ലേ. അതുകൊണ്ട് കുറച്ച് സ്‌ക്രീന്‍ പ്ലേ ചേട്ടന്‍ കൊടുക്കണം എന്ന് രമ്യ പറഞ്ഞു.

ചേട്ടന്റെ പ്രശ്‌നം എന്താണെന്ന് അറിയുമോ, ഞാനിത് സീരിയസ് ആയിട്ട് പറയുകയാണ്. ചേട്ടനോട് കാര്യമായിട്ടെന്തെങ്കിലും പറയാന്‍ വരുകയാണെങ്കില്‍, ഞാനോ സൂര്യയോ ആരെങ്കിലും, ചേട്ടന്റെ ചുറ്റിനും ഓരോരുത്തരുണ്ടാകും. നമ്മള്‍ പറയുന്നത് ചേട്ടന്‍ ശ്രദ്ധിക്കാതെ ഇങ്ങനെ ഇരിക്കും. അപ്പോള്‍ ഞാന്‍ കരുതും ഇനി ഞാന്‍ വലിഞ്ഞ് കേറി വന്ന് ഇരിക്കുവാണോ എന്നൊക്കെ രമ്യ പറഞ്ഞു.

''നമ്മള്‍ ഒരു ടീമിന്റെ കൂടെ മാത്രം ഇരിക്കുമ്പോള്‍ ആരെങ്കിലും വന്ന് സംസാരിക്കുമോ ഞാന്‍ ആണെങ്കില്‍ ചേട്ടന്‍ വരുമോ. ഇതായിരുന്ന ചേട്ടന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഇവിടെ സംഭവിച്ചത്. എനിക്ക് ചേട്ടനോട് പേഴ്‌സണലി ചില കാര്യങ്ങള്‍് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ വരുമ്പോ ചേട്ടന്‍ വേറെ മാനസികാവസ്ഥയിലായിരിക്കും. അവരുടെ മുഖം മാറും'' എന്ന് രമ്യ പറഞ്ഞു.
Recommended Video

''ഇവിടെ നിന്നു പറഞ്ഞാ മതി എന്ന് ചേട്ടന്‍ പറയുമ്പോള്‍ ഞാന്‍ പിന്നെ പറയത്തില്ല. അതാണ് ഞാന്‍ ഇങ്ങനെ കറങ്ങി തിരിഞ്ഞ് നടക്കുന്നത്. പക്ഷെ ചേട്ടന് ചുറ്റും ആരെങ്കിലും ഉണ്ടാകും. അതിന്റെ കാരണം ചേട്ടനുള്ള പിന്തുണ അവര്‍ക്കറിയാം. ചേട്ടന് സ്‌നേഹവും കരുതലും നല്‍കുമ്പോള്‍ ലഭിക്കുന്ന പിന്തുണ അവര്‍ക്കും വേണം. അതിന് വേണ്ടിയാണ്'' എന്നും രമ്യ പറഞ്ഞു.


Click it and Unblock the Notifications