രമ്യ ബിഗ് ബോസില്‍ നിന്നും പുറത്ത്! നാളെ സൂര്യ പുറത്താകും! ട്വിസ്റ്റുമായി ഡബിള്‍ എവിക്ഷന്‍
ഒരിടവേളയ്ക്ക് ശേഷം ബിഗ് ബോസ് വീട്ടില്‍ മറ്റൊരു എവിക്ഷന്‍ കൂടി നടന്നിരിക്കുകയാണ്. സംഭവ ബഹുലമായൊരു എപ്പിസോഡിനൊടുവിലായിരുന്നു ഇന്ന് ഒരാള്‍ പുറത്താകുന്ന വിവരം മോഹന്‍ലാല്‍ അറിയിക്കുന്നത്. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത് പോലെ തന്നെ രമ്യയായിരുന്നു ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും യാത്ര പറഞ്ഞ് പുറത്ത് പോയത്.
നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലായിരുന്നു ആരാണ് പുറത്ത് പോകുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. രമ്യ ബിഗ് ബോസില്‍ നിന്നും പുറത്തായെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. ഈ പ്രചരണങ്ങള്‍ ശരിവച്ചു കൊണ്ടായിരുന്നു രമ്യ പുറത്തായ വിവരം മോഹന്‍ ലാല്‍ അറിയിക്കുന്നത്.

കഴിഞ്ഞ ആഴ്ച നമ്മള്‍ എവിക്ഷന്‍ നടത്തിയില്ല. ഇനി അത് പറ്റില്ല. കാരണം ഇനി അത്രയേ സമയമുള്ളൂ. ഇന്ന് ഒരാളോ ഒന്നിലധികം ആളുകളോ എന്റെ അടുത്തേക്ക് വരാന്‍ പോവുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എവിക്ഷനില്‍ ഉണ്ടായിരുന്നത് ആരൊക്കെയായിരുന്നുവെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇതോടെ റംസാന്‍, സായ് വിഷ്ണു, മണിക്കുട്ടന്‍, രമ്യ, റിതു, സൂര്യ എന്നിവര്‍ എഴുന്നേറ്റ് നിന്നു.
പിന്നാലെ മോഹന്‍ലാല്‍ തന്റെ പക്കലുണ്ടായിരുന്ന കാര്‍ഡിലെ പേരു വായിച്ചു. രമ്യയുടെ പേരായിരുന്നു കാര്‍ഡിലുണ്ടായിരുന്നത്. ഇതോടെ രമ്യ പുറത്തായി. എല്ലാവരും ചേര്‍ന്ന് രമ്യയെ യാത്രയാക്കി. കെട്ടിപ്പിടിച്ച് സംസാരിച്ചാണ് എല്ലാവരും രമ്യയെ യാത്രയാക്കിയത്. മുറ്റത്ത് വച്ച് സെല്‍ഫിയെടുത്ത ശേഷം പാട്ടുപാടിയാണ് രമ്യയെ സഹതാരങ്ങള്‍ പുറത്തേക്ക് അയച്ചത്.
ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍
രണ്ട് തവണ സെല്‍ഫിയെടുക്കാനും രണ്ട് തവണ മോഹന്‍ലാലിനൊപ്പം സ്റ്റേജില്‍ നില്‍ക്കാനും സാധിച്ച വ്യക്തിയെന്നാണ് പുറത്ത് വന്ന ശേഷം രമ്യ തന്നെ കുറിച്ച് പറഞ്ഞത്. ഗ്രാന്റ് ഫിനാലെയുടെ അടുത്ത് വച്ചാണ് താന്‍ പോകുന്നത്. അതില്‍ സന്തോഷമേയുള്ളൂവെന്നും രമ്യ പറഞ്ഞു. ഒപ്പം ഡിംപലിനെ തിരികെ കൊണ്ടു വരാന്‍ ബിഗ് ബോസും ലാല്‍ സാറും എടുത്ത എഫേര്‍ട്ടിന് നന്ദി പറയുന്നതായും രമ്യ പറഞ്ഞു. പിന്നാലെ എല്ലാവരോടുമായി യാത്ര പറഞ്ഞ് രമ്യ പുറത്തേക്ക് പോയി.
അതേസമയം നാളെയും ഒരാള്‍ ബിഗ് ബോസ് വീടിനോട് വിട പറയുമെന്നാണ് ഇന്നത്തെ എപ്പിസോഡ് അവസാനിച്ചപ്പോള്‍ പ്രൊമോ വീഡിയോ സൂചിപ്പിച്ചത്. സൂര്യയുടെ പേരുള്ള കാര്‍ഡ് മോഹന്‍ലാല്‍ ഉയര്‍ത്തിക്കാണിക്കുകയും സൂര്യയോട് പുറത്തേക്ക് വരാന്‍ പറയുകയും ചെയ്യുന്നുണ്ട്. പിന്നാലെ എല്ലാവരും ചേര്‍ന്ന് സൂര്യയെ യാത്രയാക്കുന്നതും കാണാം. മണിക്കുട്ടനോട് പുറത്ത് കാത്തിരിക്കും എന്നു പറഞ്ഞാണ് സൂര്യ പുറത്തേക്ക് പോകുന്നത്.


Click it and Unblock the Notifications