അനാവശ്യം പറയാനാണ് ഉദ്ദേശമെങ്കില്‍ ഇതായിരിക്കും ഫിറോസിന്റെ ലാസ്റ്റ് എപ്പിസോഡ്; തുറന്നടിച്ച് രമ്യ

50 നാള്‍ പിന്നിട്ടതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിഗംഭീരമായ ട്വിസ്റ്റുകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പുറത്ത് പോയ രമ്യയുടെ തിരിച്ചുവരവായിരുന്നു 50-ാം നാള്‍ ബിഗ് ബോസ് വീടിനെ ഞെട്ടിച്ച ട്വിസ്റ്റ്. തിരികെ വന്ന രമ്യയുടെ മാറ്റം പ്രേക്ഷകരേയും ബിഗ് ബോസ് മത്സരാര്‍ത്ഥികളെയുമെല്ലാം ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു.

എന്തോ ഒരു മാറ്റമുണ്ടല്ലോ? മിയ ജോർജിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് കണ്ട ആരാധകർ

തിരികെ വന്നത് പോയ രമ്യയല്ലെന്ന് ഇതിനോടകം തന്നെ പല മത്സരാര്‍ത്ഥികളും പറഞ്ഞു കഴിഞ്ഞു. തിരികെ വന്നതും രമ്യ ആദ്യം തന്നെ പൊളി ഫിറോസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുത്തുകയും ഫിറോസിന്റെ വായയടപ്പിക്കുകയും ചെയ്തു. ഇത് മറ്റ് മത്സരാര്‍ത്ഥികളും ശ്രദ്ധിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രമ്യയുടെ ഭാഗത്തു നിന്നുമുള്ള നീക്കങ്ങള്‍ എന്താകുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ശക്തമായ വാക് പോര്

ശക്തമായ വാക് പോരായിരുന്നു രമ്യയും പൊളി ഫിറോസും തമ്മില്‍ നടന്നത്. സജ്‌നയുമായി തമാശയായി ആരംഭിച്ച വഴക്ക് പൊളി ഫിറോസിന്റെ കടന്നു വരവോടെ വന്‍ വഴക്കായി മാറുകയായിരുന്നു. ഫിറോസിനെ പേടിക്കുന്ന ആളുകളുണ്ടാകും എന്നാല്‍ തന്നോട് സംസാരിക്കാന്‍ വരരുതെന്നും തന്റെ നേരെ കൈ ചൂണ്ടി സംസാരിക്കരുതെന്നും രമ്യ പറഞ്ഞു. ഫിറോസിന് മാത്രമേ ഷൈന്‍ ചെയ്യാവൂ എന്നുണ്ടോയെന്നും രമ്യ ചോദിച്ചു.

പ്രശ്നമാക്കിയത് ഫിറോസ്

ഫിറോസുമായുള്ള വഴക്കിന് ശേഷം സജ്‌നയുടെ അടുത്തെത്തി രമ്യ തന്റെ ഭാഗം വിശദീക്കരിക്കുകയും ചെയ്തു. തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നത്തിലേക്ക് കാര്യം എന്താണെന്ന് പോലുമറിയാതെ ഫിറോസ് കയറി വന്നതാണ് പ്രശ്‌നമായതെന്നാണ് രമ്യ പറയുന്നത്. മര്യാദയ്ക്കാണ് ഫിറോസ് സംസാരിച്ചിരുന്നതെങ്കില്‍ ഈ പ്രശ്‌നമുണ്ടാകുമായിരുന്നില്ലെന്നും രമ്യ പറഞ്ഞു. പിന്നാലെ രാത്രി രമ്യ പൊളി ഫിറോസിന് അരികിലുമെത്തി.

അടി അടി എന്ന മൈന്‍ഡല്ല വേണ്ടത്

''എന്നോട് സജ്‌ന ചേച്ചി പറഞ്ഞ ഡയലോഗാണ് ഇപ്പോള്‍ അടിയുണ്ടാക്കാന്‍ വയ്യ, ഞാനൊന്ന് എഴുന്നേറ്റിട്ട് അടിയുണ്ടാക്കാം എന്നത്. ഞാന്‍ പറഞ്ഞു അടിയുണ്ടാക്കാനല്ല സംസാരിച്ചത്. എന്ത് പറഞ്ഞാലും അടി അടി എന്ന മൈന്‍ഡല്ല വേണ്ടത്. എന്നോട് ചേട്ടന്‍ വന്ന് സംസാരിച്ചപ്പോള്‍ അതിന്റെ ഡബിള്‍ ഞാനും പറഞ്ഞു. അങ്ങനല്ലേ ചെയ്യൂ. ഞാന്‍ വിട്ടു കൊടുക്കില്ല. ഞാനായിട്ട് ഇന്നുവരെ ഞാനായിട്ട് ആരുടേയും അടുത്ത് പോയിട്ട് ചൊറിഞ്ഞിട്ടുമില്ല''. എ്ന്ന് രമ്യ ഫിറോസിനോട് പറഞ്ഞു.

ഇന്നായിരിക്കും ഫിറോസിന്റെ ലാസ്റ്റ് എപ്പിസോഡ്

നൂറ് ശതമാനം ശരിയാണ്. അങ്ങനെ തന്നെയാകും ചെയ്യുക. നീ ചൊറിയുകയോ ചൊറിയാതെ ഇരിക്കുകയോ വഴക്കിടുകയോ എന്നത് നിന്റെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷെ ഇനിയുള്ള കാര്യ നീ ശ്രദ്ധിക്കേണ്ടതാണെന്നുമായിരുന്നു ഫിറോസിന്റെ മറുപടി. എന്നാല്‍ എന്നെ കുറിച്ച് അനാവശ്യം പറയാന്‍ ആണ് പോകുന്നതെങ്കില്‍ ഇന്നായിരിക്കും ഫിറോസിന്റെ ലാസ്റ്റ് എപ്പിസോഡെന്ന് എഴുതിവെക്കേണ്ടി വരുമെന്നായിരുന്നു രമ്യ നല്‍കിയ മറുപടി.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
രമ്യയുടെ വരവ് ഒരു വെറും വരവല്ല

അതേസമയം രമ്യയുടെ വരവ് ഒരു വെറും വരവല്ലെന്നാണ് കിടിലന്‍ ഫിറോസിന്റെ പ്രവചനം. അന്ന് പോയ രമ്യ അല്ല മടങ്ങി എത്തിയിരിക്കുന്നത്. ഫിറോസ് ബോംബ് പൊട്ടിക്കും എന്ന് പറയുന്നത് പോലെ ഒരു ബോംബുമായാണ് രമ്യ വന്നിരിക്കുന്നത്. ഇപ്പോള്‍ രമ്യാര്‍ച്ചയാണെന്നും കിടിലന്‍ പറയുന്നു. പോടാ എന്ന് ആരെങ്കിലും ഇതുവരെ ഫിറോസ് ഖാനെ നോക്കി പറഞ്ഞിട്ടുണ്ടോ എന്നും കിടിലം ഫിറോസ് ചോദിക്കുന്നുണ്ട്. രമ്യയുടെ വരവ് വെറും വരവല്ലെന്നാണ് കിടിലം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X