പേടിക്കുന്നവരുണ്ടാകും, എന്റെയടുത്ത് സംസാരിക്കാന്‍ വരരുത്; പൊളി ഫിറോസിനോട് രമ്യ

വന്‍ ട്വിസ്റ്റുകളും സര്‍പ്രൈസുകളുമായിരുന്നു അമ്പതാം നാളില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ത്ഥികള്‍ക്കായി കാത്തു വച്ചിരുന്നത്. ആദ്യം തന്നെ ബിഗ് ബോസില്‍ നിന്നും പുറത്തായവരുടെ ആശംസകളായിരുന്നു താരങ്ങളെ തേടിയെത്തിയത്. പിന്നാലെ കുടുംബാംഗങ്ങളുടെ ഈസ്റ്റര്‍ ആശംസാ സന്ദേശങ്ങളുമെത്തി. ഇതിനിടെ ഒട്ടും നിനച്ചിരിക്കാത്തൊരു സര്‍പ്രൈസും ബിഗ് ബോസ് ഒരുക്കി വച്ചിരുന്നു.

കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍

രമ്യ പണിക്കരുടെ തിരിച്ചുവരവായിരുന്നു ബിഗ് ബോസ് കരുതി വച്ചത്. ഒരു ടാസ്‌ക്കിലൂടെയായിരുന്നു രമ്യയുടെ തിരിച്ചുവരവ് താരങ്ങളെ അറിയിച്ചത്. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതാകട്ടെ വീഡിയോയിലൂടെ മജിസിയ ഭാനുവും. ബിഗ് ബോസ് വീട്ടിനുള്ളില്‍ വച്ചിരിക്കുന്ന ക്ലൂകള്‍ പിന്തുടര്‍ന്ന് ഈസ്റ്റര്‍ മുട്ടകള്‍ കണ്ടെത്തുകയായിരുന്നു ടാസ്‌ക്. ഈ ടാസ്‌ക്കിന്റെ ഒടുവിലായി മത്സരാര്‍ത്ഥികളോട് മുറ്റത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു.

രമ്യയുടെ തിരിച്ചുവരവ്

മുറ്റത്തെത്തിയ മത്സരാര്‍ത്ഥികള്‍ കണ്ടത് പാട്ടിന്റെ അകമ്പടിയോടെ കടന്നു വരുന്ന രമ്യ പണിക്കരെയായിരുന്നു. അച്ചായത്തി വേഷത്തില്‍ കൈയ്യിലൊരു കേക്കുമായാണ് രമ്യ കടന്നു വന്നത്. 50 ദിവസങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷത്തിനുള്ള കേക്കായിരുന്നു രമ്യ കൊണ്ടു വന്നത്. രമ്യയുടെ തിരിച്ചുവരവ് പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ആവേശം പകര്‍ന്നിരിക്കുകയാണ്. ബിഗ് ബോസ് വീടുമായി ഒത്തു വരുമ്പോഴേക്കുമായിരുന്നു രമ്യ പോയത്. അതുകൊണ്ട് തന്നെ രമ്യ തിരികെ വരണമെന്ന് പലരും പറഞ്ഞിരുന്നു.

ആദ്യ ദിവസം തന്നെ ഫിറോസിനെതിരെ

തിരിച്ചുവന്ന ആദ്യ ദിവസം തന്നെ രമ്യ പൊളി ഫിറോസുമായി കോര്‍ക്കുകയാണെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. പുറത്തു നിന്നും വന്ന വ്‌സ്ത്രം പോലും മാറുന്നതിന് മുമ്പേ ഫിറോസുമായി അടിയുണ്ടാക്കുകയാണ് രമ്യ. എല്ലാവരോടും കയര്‍ത്ത് സംസാരിക്കുന്ന സ്ഥിരം പ്രശ്‌നക്കാരനായ പൊളി ഫിറോസിനുള്ള മറുമരുന്നാകും രമ്യ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

എന്നോട് സംസാരിക്കാന്‍ വരല്ലേ

താനൊന്ന് എഴുന്നേറ്റ് വന്നിട്ട് അടിയുണ്ടാക്കാം എന്നു പറയേണ്ട ആവശ്യമൊന്നുമില്ലെന്ന് രമ്യ ഫിറോസിനോട് പറയുന്നുണ്ട്. ആരാണെന്നും ഞാന്‍ നോക്കില്ലെന്ന് ഫിറോസ് തിരിച്ചടിക്കുന്നു. നീ ആരാണെന്നും ഫിറോസ് ചോദിക്കുന്നുണ്ട്. ഇതിന് മറ്റുള്ളവരോട് സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കാന്‍ വരല്ലേ ഫിറോസേ എന്നായിരുന്നു രമ്യയുടെ മറുപടി. കയറി വന്ന പാടെ ഷൈന്‍ ചെയ്യാന്‍ നോക്കുകയാണെന്ന് ഫിറോസ് പറയുമ്പോള്‍ ഇവിടെ നീ മാത്രമേ ഷൈന്‍ ചെയ്യാന്‍ പാടുള്ളൂവെന്ന് എഴുതി വച്ചിട്ടുണ്ടോ എന്ന് രമ്യ തിരിച്ചു ചോദിക്കുന്നുണ്ട്.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
തന്റെ ഭാര്യയെ പോയി കൈ ചൂണ്ട്

ഫിറോസ് ഇങ്ങനെ മുഖം വയ്ക്കുന്നത് കാണിക്കുമ്പോള്‍ പേടിക്കുന്ന വേറെ ആള്‍ക്കാരുണ്ടാകും. പക്ഷെ എന്റെയടുത്ത് കാണിക്കല്ലേയെന്നും രമ്യ പറയുന്നു. താന്‍ തന്റെ ഭാര്യയെ പോയി കൈ ചൂണ്ടെന്നും രമ്യ പറയുന്നു. ഇരുവരും തമ്മില്‍ ചൂടേറിയ വാക്‌പോര് നടക്കുന്നുണ്ടെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. എന്താണ് ഒരു അടിയിലേക്ക് രണ്ടു പേരേയും നയിച്ചതെന്ന് ഇന്നത്തെ എപ്പിസോഡില്‍ അറിയാം. രമ്യയുടെ തിരിച്ചുവരവ് പൊളി ഫിറോസിന് തിരിച്ചടിയാകുമെന്നാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. പുറത്താകുന്നതിന് മുമ്പും ഫിറോസും രമ്യയും കോര്‍ത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X