അവന്‍ പ്രൊവോക്ക് ചെയ്തതാണ്, അവളുടെ നേരെ കേറി നിന്നു; സായ്-ഡിംപല്‍ വഴക്കിനെ കുറിച്ച് റംസാനും അഡോണിയും

വീണ്ടുമൊരു നോമിനേഷന്‍ എപ്പിസോഡ് കൂടി കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. നോമിനേഷന്‍ നടന്ന കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു ഡിംപല്‍ ഭാലും സായ് വിഷ്ണുവും തമ്മിലുണ്ടായ വഴക്ക്. രാവിലെ മോണിംഗ് ആക്ടിവിറ്റിയില്‍ തുടങ്ങിയ ചെറിയ പ്രശ്‌നം പിന്നീട് വലിയ പൊട്ടിത്തെറിയായി മാറുകയായിരുന്നു.

ഇവിടെ ഏത് ലുക്കും അടിപൊളിയാണ്; ചിത്രങ്ങളുമായി ആത്മീയ

ശക്തമായ വാഗ്വാദമാണ് ഡിംപലും സായിയും തമ്മില്‍ നടന്നത്. ഡിംപലിന് നേരെ ചെന്ന സായിയെ റംസാനും അഡോണിയും ചേര്‍ന്നാണ് പിടിച്ചു മാറ്റിയത്. രണ്ടു ഭാഗത്തു നിന്നും കടുത്ത വാക്കുകളുടെ പ്രയോഗങ്ങളുമുണ്ടായിരുന്നു. അടിക്ക് പിന്നാലെ സായിയെ കുറിച്ചുള്ള റംസാന്റേയും അഡോണിയുടേയും ചര്‍ച്ചയും ശ്രദ്ധ നേടുന്നതായിരുന്നു.

ഡിംപലുമായുണ്ടാക്കിയ അടി

ഡിംപലുമായുണ്ടാക്കിയ അടി സായ് വിഷ്ണുവിന് നെഗറ്റീവായി ബാധിക്കുമെന്നാണ് അഡോണിയും റംസാനും വിലയിരുത്തുന്നത്. സായ് വിഷ്ണു അറിഞ്ഞു കൊണ്ട് ഡിംപലിന് പ്രൊവോക്ക് ചെയ്യുകയായിരുന്നുവെന്നും ഡിംപലിന് നേരെ ചെന്നത് മോശമാണെന്നും റംസാനും അഡോണിയും പറയുന്നത്.

അവനിപ്പോള്‍ നില്‍ക്കുന്നത്

''ഇവനിപ്പോള്‍ എന്തു ചെയ്യുമെന്നാണ്. ഡിംപലും ഭാനുവും പോകില്ല. രമ്യ ഇപ്പോള്‍ പോകില്ല. റിതു പോകില്ല. അവനിപ്പോള്‍ നില്‍ക്കുന്നത് നിന്റെ കോളേജിന്റെ ഭാഗത്തു നിന്നുള്ള വോട്ടും എന്നെ ഇഷ്ടപ്പെടുന്നവരുടെ വോട്ടും കൊണ്ടാകും. പിന്നെ അവന്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും ഉണ്ടാകും. അവനെ വിളിച്ച് കാര്യം പറയണം. ഞാന്‍ അവനെ വിളിച്ചപ്പോള്‍ പ്രാര്‍ത്ഥിക്കണം എന്നു പറഞ്ഞു പോയി. എന്നിട്ട് ഇപ്പോള്‍ ഭാഗ്യ ചേച്ചിയുടെ അടുത്തിരുന്ന് സംസാരിച്ചിരിക്കുന്നത് നോക്ക്'' എന്നാണ് റംസാന്‍ പറയുന്നത്.

വളുടെ നേരെ കേറി നിന്നു

അവന് നമ്മള്‍ ഇതാണ് പറയുന്നതെന്ന് മനസിലായി എന്ന് അഡോണി മറുപടി നല്‍കുന്നു. തുടര്‍ന്ന് ഡിംപല്‍ പറയുന്നതിലും കാര്യമുണ്ട്. ഇവന്‍ പറയുന്നതിലും കാര്യമുണ്ട്. പക്ഷെ ഇവന്റെ ഭാഗത്ത് ഞാന്‍ നിന്നേനെ. പക്ഷെ ഞാന്‍ വന്നപ്പോള്‍ ഇവന്‍ ഇങ്ങനെ അവളുടെ നേരെ കേറി നിന്നു. അതെ എന്നും റംസാനും പറഞ്ഞു. അത് വീഡിയോയില്‍ വരുമെന്ന് റംസാന്‍ അഭിപ്രായപ്പെട്ടു. അത് അഡോണിയും അംഗീകരിച്ചു.

വീഡിയോ വന്നാല്‍

വീഡിയോ വന്നാല്‍ അത് സായിയ്ക്ക് ദോഷമായി ബാധിക്കുമെന്നും അഡോണിയും റംസാനും അഭിപ്രായപ്പെട്ടു.അതേസമയം സംഭവം അവന്‍ പ്രൊവോക്ക് ചെയ്തതാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ബിഗ് ബോസ് വീട്ടിനുള്ളിലെ സായിയുടെ അടുത്ത സുഹൃത്തുക്കളായ റംസാനും അഡോണിയും തമ്മില്‍ നടത്തിയ ചര്‍ച്ച വോട്ടിംഗില്‍ സായ് വിഷ്ണുവിന് പ്രതികൂലമായി ബാധിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.

Recommended Video

Bigg Boss Malayalam Season 3 : ആദ്യമായി ഏറ്റുമുട്ടി ഡിംപലും സായിയും | FilmiBeat Malayalam
 നോമിനേഷന്‍

ഈ ആഴ്ചയിലെ നോമിനേഷന്‍ എപ്പിസോഡായിരുന്നു ഇന്നലെ നടന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ വോട്ടിംഗ്. മജിസിയ ഭാനു ആദ്യമായി വോട്ടിംഗില്‍ വന്നു. രമ്യയും ആദ്യമായാണ് എലിമിനേഷനെ നേരിടുന്നത്. ഈ ആഴ്ചത്തെ നോമിനേഷനില്‍ കിടിലന്‍ ഫിറോസ്, സായ് വിഷ്ണു, രമ്യ പണിക്കര്‍,റിതു മന്ത്ര. മജ്സിയ, ഡിംപല്‍ , ഫിറോസ് - സജ്ന എന്നിവരാണ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X