For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റംസാനും മണിക്കുട്ടനും നേര്‍ക്കുനേര്‍! എല്ലാത്തിനും പിന്നില്‍ ഫിറോസിന്റെ രാജതന്ത്രം?

  |

  അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 കൂടുതല്‍ സംഘര്‍ഷഭരിതമായി മാറിയിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്കിടയിലെ മത്സരബുദ്ധിയും വാശിയുമെല്ലാം പതിന്മടങ്ങായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് വീട്ടില്‍ അടികളൊന്നും നടന്നിരുന്നില്ല. കഴിഞ്ഞ വീക്കിലി ടാസക്കിനിടെയുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് സൂര്യയും റിതുവും രമ്യയും കരയുന്നത് കണ്ടുവെങ്കിലും അടിയിലേക്ക് എത്തിയിരുന്നില്ല.

  മനംകവരും ലുക്കില്‍ ദീപിക പദുക്കോണ്‍; കാഴ്ച കവര്‍ന്ന് ആ കമ്മലുകള്‍

  എന്നാല്‍ ബിഗ് ബോസ് വീട്ടിലെ ശാന്തത വീണ്ടുമൊരു സംഘര്‍ഷത്തിന് വഴിമാറുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികലാണ് മണിക്കുട്ടനും റംസാനും. ഇരുവര്‍ക്കുമിടയില്‍ കാര്യമായ വഴക്കുണ്ടാകുന്നതായാണ് ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

  മോണിംഗ് ആക്ടവിറ്റി നടക്കുന്ന ഏരിയയില്‍ വച്ചാണ് റംസാനും മണിക്കുട്ടനും തമ്മില്‍ കോര്‍ക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തു പോയി വന്ന ശേഷം മണിക്കുട്ടന് പേടിയാണെന്നും ടാസ്‌ക്കുകളില്‍ പങ്കെടുക്കുന്നത് പേടിയോടെയാണെന്നുമാണ് റംസാന്‍ പറയുന്നത്. ഇതിനെ മണിക്കുട്ടന്‍ ചോദ്യം ചെയ്യുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

  ഇരുവരും തമ്മില്‍ ശക്തമായ വാക്‌പോരാണ് നടക്കുന്നത്. പരസ്പരം ശബ്ദമുയര്‍ത്തിയും വാക്‌പോര് നടത്തിയുമാണ് മണിക്കുട്ടനും റംസാനും സംസാരിക്കുന്നത്. ഞാന്‍ എന്താണ് പറഞ്ഞതെന്ന് നീ പറ എന്ന് മണിക്കുട്ടന്‍ റംസാനോട് പറയുന്നുണ്ട്. മണിക്കുട്ടന്‍ കള്ളം പറയുകയാണെന്നാണ് റംസാന്‍ പറയുന്നത്. തുടര്‍ന്ന് വാക് പോര് മുറുകുന്നതായും ഇതാണ് ഗ്രൂപ്പിസം എന്നു പറഞ്ഞ് കൈയ്യടിച്ചുകൊണ്ട് മണിക്കുട്ടന്‍ പോകുന്നതും കാണാം.

  അതേസമയം എന്താണ് ഇരുവരേയും തമ്മില്‍ വഴക്കിലുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. എന്താണെന്ന് അറിയാന്‍ ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കണം. എങ്കിലും സോഷ്യല്‍ മീഡിയ തങ്ങളുടെ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. റംസാനെ മണിക്കുട്ടനെതിരെ ഇളക്കി വിട്ടത് കിടിലം ഫിറോസ് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കുട്ടനെ കുറിച്ച് കിടിലം റംസാനോടും നോബിയോടും സംസാരിച്ചിരുന്നു.

  എല്ലാത്തിനും പിന്നില്‍ കട്ടില്‍ ഫിറോസ്‌ന്റെ രാജതന്ത്രം ആണ്. ഗോറില്ല യുദ്ധം ആണ് മെയിന്‍. ഇതൊക്കെ കണ്ട് വീട്ടിലിരിക്കുന്ന ലെ അഡോണി: അടുത്ത് തന്നെ എനിക്ക് ഒരു കൂട്ടായി ! മണ്ടന്‍. ആട്ടിന്‍ കുട്ടികളെ തമ്മില്‍ അടിപ്പിച്ചു ചോരകുടിക്കുന്ന ചേന്നയേ പോലെ നമ്മുടെ ഫിറോസ്. ശനിയാഴ്ച ലാലേട്ടന്‍ വരുമ്പോ റംസാന്‍ മണിക്കുട്ടനെ ' അടിച്ച് താഴ്ത്തും ', 'എടുത്ത് കുടയും' എന്ന് പറഞ്ഞത് ചോദിക്കണം. അസൂയക്കും കുശുംബിനും കയ്യും കാലും വെച്ചതാണ് റംസാന്‍. ഇവന്‍ ജനിച്ചപ്പോള്‍ ഇവന്റെ കൂടെ ജനിച്ചതാണ് പുച്ഛം എന്നാ തോന്നുന്നത് എന്നെല്ലാമാണ് കമന്റുകള്‍.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും ആരും പുറത്തായിരുന്നില്ല. കൊവിഡ് പശ്ചാത്തലത്തില്‍ എവിക്ഷന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അ്തിനാല്‍ പോയ വാരം എവിക്ഷന്‍ പട്ടികയിലുണ്ടായിരുന്ന റംസാന്‍, മണിക്കുട്ടന്‍, സായ് വിഷ്ണു, രമ്യ, റിതു, സൂര്യ എന്നിവര്‍ തന്നെയായിരിക്കും അടുത്ത എവിക്ഷന്‍ പട്ടികയിലും ഉണ്ടാവുക എന്നും ബിഗ് ബോസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

  English summary
  Bigg Boss Malayalam Season 3 Ramzan And Manikuttan To Have A Fight Social Media Slams Kidilam Firoz For It, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X