'ദേ.. സൂര്യചേച്ചി വീണ്ടും ബാലാമണിയായി'; സൂര്യയുടെ സ്വഭാവമാറ്റം കണ്ട റംസാനും ഋതുവും

ബിഗ് ബോസ് ആരാധകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ആവേശം കൊള്ളിച്ച കാഴ്ചയായിരുന്നു മണിക്കുട്ടന്റെ തിരിച്ചുവരവ്. അപ്രതീക്ഷിതമായി മണിക്കുട്ടന്‍ പോയെന്ന് കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞവരെല്ലാം ആവേശത്തോടെയാണ് തങ്ങളുടെ പ്രിയ താരത്തെ സ്വീകരിച്ചത്. ബിഗ് ബോസിലെ മണിക്കുട്ടന്റെ ആത്മമിത്രമായ ഡിംപലിന്റെ സന്തോഷം പ്രേക്ഷകരുടെ ഉള്ളില്‍ എന്നും നിലനില്‍ക്കുന്ന കാഴ്ചയായിരുന്നു.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂര്‍; ചിത്രങ്ങള്‍ കാണാം

അതേസമയം മണിക്കുട്ടന്റെ വരവില്‍ സന്തോഷവും പേടിയും രേഖപ്പെടുത്തിയ താരമാണ് സൂര്യ. നേരത്തെ മണിക്കുട്ടനെ പ്രണയമുണ്ടെന്ന് തുറന്നു പറഞ്ഞ താരമാണ് സൂര്യ. എന്നാല്‍ മണിക്കുട്ടന്‍ പുറത്ത് പോകാന്‍ കാരണം സൂര്യയുടെ നിരന്തരമുള്ള സ്‌നേഹ പ്രകടനമാണെന്ന് ചിലര്‍ വിലയിരുത്തിയിരുന്നു. മണിക്കുട്ടന്റെ പുറത്ത് പോകലിന് പിന്നാലെ സൂര്യയുടെ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു.

എത്ര നന്ദി പറഞ്ഞാലും  തീരില്ല

മണിക്കുട്ടന്റെ തിരിച്ചുവരവ് കണ്ണുനിറഞ്ഞാണ് സൂര്യ കണ്ടത്. ഇതിനിടെ സൂര്യയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റത്തെ കുറിച്ച് റംസാനും റിതുവും തമ്മില്‍ നടത്തിയ ചര്‍ച്ചയും ശ്രദ്ധിക്കപ്പെടുകയാണ്. മണിക്കുട്ടന്‍ തിരികെ വന്നതിന് പിന്നാലെ സൂര്യ ക്യാമറയ്ക്ക് മുന്നിലെത്തി ബിഗ് ബോസിനോട് നന്ദി പറഞ്ഞിരുന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഞാന്‍ ഒരുപാട് ആഗ്രഹിച്ചതാണ് മണിക്കുട്ടന്‍ തിരിച്ചുവരുമെന്ന്. താങ്ക് യു സോ മച്ച് ബിഗ് ബോസ് എന്നായിരുന്നു സൂര്യ പറഞ്ഞത്.

പ്രാര്‍ത്ഥിക്കുന്ന സൂര്യ

ഇതിന് ശേഷം കണ്ടത് കട്ടിലില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന സൂര്യയെയാണ് കണ്ടത്. നേരത്തേയും ബിഗ് ബോസ് വീട്ടില്‍ കണ്ണുകളടച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്ന സൂര്യയെ കണ്ടിരുന്നു. സൂര്യ പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടെ അരികിലായി റംസാനും ഋതുവുമുണ്ടായിരുന്നു. ഇരുവര്‍ക്കും സൂര്യയുടെ പെട്ടെന്നുണ്ടായ ഈ ഭാവമാറ്റം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സൂര്യേച്ചിനെ നോക്ക് എന്ന് പറഞ്ഞ് റംസാന്‍ ഋതുവിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ടായിരുന്നു.

 ഇതെന്താ ഇങ്ങനെ ആവോ

ഓരോ സമയത്ത് ഓരോ മാറ്റങ്ങളാണ്. ഇത്രയും ദിവസം വേറൊരാളായിരുന്നു. ഇതെന്താ ഇങ്ങനെ ആവോ എന്നായിരുന്നു ഋതുവിന്റെ പ്രതികരണം. അതേസമയം സൂര്യയുടെ പൊടുന്നനെയുണ്ടായ മാറ്റം പുറത്തും ചര്‍ച്ചയായിട്ടുണ്ട്. മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയം നാടകമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. മണിക്കുട്ടന്‍ പോകാന്‍ കാരണം സൂര്യയാണെന്നും സൂര്യയെ ഉടനെ പുറത്താക്കണമെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

തിരിച്ചുവരവില്‍ തനിക്ക് പേടിയുണ്ട്

അതേസമയം മണിക്കുട്ടന്റെ തിരിച്ചുവരവില്‍ തനിക്ക് പേടിയുണ്ടെന്നാണ് സൂര്യ പറയുന്നത്. മണിക്കുട്ടന്‍ വന്നതില്‍ ഒത്തിരി സന്തോഷമുണ്ട്. പക്ഷെ അതേസമയം തന്നെ എനിക്ക് പേടിയാവുകയാണ്. വേറൊന്നും കൊണ്ടല്ല, ആ പാവക്കുട്ടിയുടെ കേസ് ഒക്കെ എത് തരത്തിലാണ് മണിക്കുട്ടന്റെ അടുത്തറിയില്ല. സത്യം പറഞ്ഞാല്‍ എനിക്ക് മണിക്കുട്ടനെ ഫേസ് ചെയ്യാനാകുന്നില്ലെന്നാണ് സൂര്യ ക്യാമറയുടെ മുന്നിലെത്തി പറഞ്ഞത്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
എനിക്കറിയില്ല എന്താ ചെയ്യുക

ഓള്‍ റെഡി അവിടെ എത്തിക്കാണണം. തീര്‍ച്ചയായും എത്തിക്കാണും. ഞാനാ വ്യക്തിയെ അപമാനിച്ചുവെന്ന തരത്തിലാകും എത്തിയിട്ടുണ്ടാവുക. എനിക്കറിയില്ല എന്താ ചെയ്യുക എന്നത്. ആരുടെ അടുത്തും ഒരു പരിധിയില്‍ കൂടുതല്‍ ടെന്‍ഷന്‍ പങ്കുവെക്കാനും സാധിക്കുന്നില്ലെന്നും സൂര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X