For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായ് മാപ്പ് പറഞ്ഞില്ലെന്ന് റംസാന്‍, സൗഹൃദം സൂക്ഷിക്കില്ലെന്ന് ഋതു; കെട്ടിപ്പിടിച്ച് മനസ് കീഴടക്കി സായ്

  |

  ബിഗ് ബോസ് ഇന്നലെ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരേയുമായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് വരുത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് വീട്ടിലെ സൗഹൃദങ്ങളെ കുറിച്ചായിരുന്നു ബിഗ് ബോസ് ചോദിച്ചത്. ഇതിനിടെ റംസാനും ഋതുവും പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സായ് വിഷ്ണുവിനെ കുറിച്ചായിരുന്നു ഇരുവരും പറഞ്ഞത്.

  സമാന്തയുടെ വിവിധ ഭാവങ്ങള്‍; സിമ്പിള്‍ ലുക്കില്‍ മനം കവര്‍ന്ന് താരസുന്ദരി

  ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്ന് ബിഗ് ബോസ് ചോദിച്ചു. ഞാനിവിടെ ബിഗ് ബോസ് വീട്ടില്‍ ഒരു രീതിയിലും നിയമങ്ങള്‍ തെറ്റിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. എന്റെ ഭാഗത്തു നിന്നുമുണ്ടായൊരു തെറ്റ്, അത് മനപ്പൂര്‍വ്വം ഒരാളെ എറിഞ്ഞതല്ല. അത് അവരെ പറഞ്ഞ് മനസിലാക്കണം എന്നുണ്ട്. എനിക്ക് നേരെ വന്ന ആരോപണങ്ങളിലും കള്ളങ്ങളിലുമുള്ള ഇമോഷനില്‍ അറിയാതെ ചെയ്തു പോയൊരു തെറ്റാണത്. അതിനുള്ള ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അതോര്‍ത്ത് വിഷമിക്കേണ്ടതില്ല എന്നാണ് പറയാനുള്ളത്. എന്നായിരുന്നു റംസാന്റെ മറുപടി.

  പിന്നാലെ ഇവിടെ നിന്നും പുറത്ത് പോകുമ്പോഴും തുടരുന്ന സൗഹൃദങ്ങളെ കുറിച്ച് ബിഗ് ബോസ് ചോദിച്ചു. പേഴ്‌സണലി അടുത്ത ബന്ധമുള്ളതില്‍ ഒരാള്‍ നോബിച്ചേട്ടനാണ്. പുറത്തിറങ്ങിയാല്‍ തമ്മില്‍ ബന്ധമുണ്ടാകുമോ എന്നത് ഒരു ചോദ്യം പോലുമല്ല. രണ്ടാമത് അഡോണി. നല്ല സുഹൃദ് ബന്ധങ്ങള്‍ക്ക് വലിയ വില കൊടുക്കന്നയാളാണ് ഞാന്‍. എനിക്കിവിടെ നിന്നും ലഭിച്ച അസറ്റ് ആണ് അഡോണി. പിന്നെ കിടിലം ഫിറോസ് ഇക്ക. ഇക്കയെ ഞാന്‍ മനസിലാക്കുന്നുണ്ട്. ഇക്ക എന്നേയും മനസിലാക്കുന്നുണ്ടെന്നും റംസാന്‍ പറഞ്ഞു.

  തുടര്‍ന്ന് ആരുമായുമെങ്കിലും സൗഹൃദം തുടരാതിരിക്കുമോ എന്ന് ബിഗ് ബോസ് ചോദിച്ചു. അങ്ങനെ ഒരാളില്ല ബിഗ് ബോസ്. എനിക്ക് ആകെയുള്ളൊരു ആഗ്രഹം, ചെയ്ത തെറ്റ് മനസിലാക്കി അതിനെ അംഗീകരിച്ച് ഒരു സോറി പറഞ്ഞ് തീര്‍ക്കുക എന്ന് ആഗ്രഹമുണ്ട്. പക്ഷെ അതിന് സായ് എന്ന വ്യക്തി തുനിഞ്ഞിട്ടില്ല. സൗഹൃദം നടിച്ച് ഒരുപാട് കാര്യങ്ങള്‍ ഇവിടെ പറഞ്ഞത് മൂലമായിട്ട് എനിക്ക് ഈ വീട്ടില്‍ കുറിച്ച് അകന്നു നില്‍ക്കുന്നതായിട്ട് അനുഭവപ്പെടുന്നത് സായ് വിഷ്ണുവാണെന്നായിരുന്നു ബിഗ് ബോസ് നല്‍കിയ മറുപടി.

  പിന്നാലെ ഋതു വന്നു. ആരാണ് അടുത്ത സുഹൃത്തെന്ന് ബിഗ് ബോസ് ചോദിച്ചു. വിശ്വസിക്കാന്‍ സാധിക്കുന്ന സുഹൃത്തുക്കളൊന്നും ഇവിടെയില്ല. ഞാനിവിടെ ആരേയും പൂര്‍ണമായിട്ടും വിശ്വസിക്കുന്നില്ല. എല്ലാവരും ആ ഒരു കൈയ്യകലത്തിലാണ് നില്‍ക്കുന്നത് എന്ന് അറിയാം എന്നായിരുന്നു ഋതു മറുപടി നല്‍കിയത്. തുടര്‍ന്ന് ആരുമായെങ്കിലും സൗഹൃദം തുടരാതിരിക്കുമോ എന്ന് ബിഗ് ബോസ് ചോദിച്ചു. എന്നെ കുറച്ച് ദിവസമായി ഹര്‍ട്ട് ചെയ്യുന്ന ആള്‍ സായ് ആണ്. അതിനാല്‍ സായിയുമായിട്ടുള്ള സൗഹൃദം ഞാന്‍ സൂക്ഷിക്കാന്‍ സാധ്യതയില്ല. എന്നായിരുന്നു ഇതിന് ഋതു നല്‍കിയ മറുപടി.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  എന്നാല്‍ തുടര്‍ന്ന് ടാസ്‌ക്കിനിടെ സായ് റംസാനോടും അഡോണിയോടും മാപ്പ് പറഞ്ഞതും കെട്ടിപ്പിടിച്ചതും ഹൃദയം തൊട്ട നിമിഷങ്ങളായി മാറി. എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് എനിക്ക് നഷ്ടപ്പെട്ടു പോയ സൗഹൃദങ്ങളാണ് റംസാനും അഡോണിയും. എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടാണെങ്കില്‍ അതിന് ഞാന്‍ ഇവിടെ വച്ച് ക്ഷമ ചോദിക്കുന്നു. രണ്ടു പേരും ഇങ്ങോട്ട് വന്ന് കെട്ടിപ്പിടിച്ചാല്‍ നമുക്ക് മുന്നോട്ട് സെറ്റ് ആയിട്ട് പോകാം എന്ന് സായ് പറഞ്ഞു. തുടര്‍ന്ന് രണ്ടു പേരും വന്ന് സായിയെ കെട്ടിപ്പിടിക്കുകയായിരുന്നു.

  ഈ നിമിഷം അങ്ങ് ചത്ത് കഴിഞ്ഞാല്‍ അടുത്ത നിമിഷം എന്തുണ്ടാകുമെന്ന് അറിയില്ല. ഇതുവരെയുള്ളതെല്ലാം ക്ലിയര്‍ ആകട്ടെ. എന്റെ മനസില്‍ ഒന്നുമില്ല. എല്ലാം അങ്ങനെ പോട്ടെ. എന്നും സായ് വിഷ്ണു കൂട്ടിച്ചേര്‍ത്തു.

  English summary
  Bigg Boss Malayalam Season 3 Ramzan And Rithu Opens Up About Sai He Later Hugs , Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X