അളിയാ ..നിനക്ക് മത്സരബുദ്ധി മാത്രമാണ് ഉള്ളത് മനുഷ്യത്വമില്ല; റംസാനോട് സായ്

ബിഗ് ബോസ് മലയാളം സീസണ്‍ കൂടുതല്‍ സംഭവബഹുലവും അപ്രതീക്ഷിതവുമായി മാറിയിരിക്കുകയാണ്. ഇതുവരെ അടുത്ത സുഹൃത്തുക്കളായിരുന്ന പല മത്സരാര്‍ത്ഥികളും ഇതിനോടകം തന്നെ കടുത്ത ശത്രുക്കളായി മാറിയിട്ടുണ്ട്. ഇന്നലെ പരസ്പരം വലിയ വാക്‌പോര് നടത്തിയത് അടുത്ത സുഹൃത്തുക്കളായിരുന്ന റംസാനും റിതുവുമായിരുന്നു. ഇതിന് പിന്നാലെ സായ് വിഷ്ണുവും റംസാനും തമ്മിലും തീപാറും വാക് പോര് നടന്നു.

കിടിലന്‍ മേക്കോവറുമായി എസ്തർ; നായികയായി കാണാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകർ

റംസാനും റിതുവും തമ്മിലുള്ള വഴക്ക് കണ്ടു കൊണ്ട് അടുക്കള ഭാഗത്തേക്ക് സായ് വിഷ്ണു കടന്നു വരികയായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു സായ് വന്നത്. എന്നാലിത് റംസാന് ഇഷ്ടമായില്ല. അതോടെയാണ് ഇരുവരും പരസ്പരം കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയത്. തന്നെ നോക്കി ചിരിച്ച റംസാനോട് നീ എന്തിനാണ് ചിരിച്ചതെന്ന് സായ് വിഷ്ണു ചോദിച്ചപ്പോള്‍ നീ എന്നെ നോക്കി ചിരിച്ചു വന്നത് കൊണ്ടാണ്. അതെന്റെ സ്വഭാവമാണെന്നുമായിരുന്നു റംസാന്റെ മറുപടി.

നീയല്ല എന്നെ വിളിച്ചു വരുത്തിയത്

നിന്റെ സ്വഭാവമാണ് നീ കാണിച്ചോണ്ടിരിക്കുന്നതെന്നും റംസാന്‍ പറഞ്ഞു. ഞാനെന്ത് കാണിക്കണമെന്ന് തീരുമാനിക്കുന്നത് നീയല്ല ഞാനാണ്. നീയല്ല എന്നെ വിളിച്ചു വരുത്തിയതെന്നായിരുന്നു സായ് നല്‍കിയ മറുപടി.നിന്റെ അത്ര ക്രൂരനോ മോശപ്പെട്ട സ്വഭാവമോ എന്റെ കൈയ്യിലില്ല. രണ്ട് പേര് അടിയുണ്ടാക്കുമ്പോള്‍ അതിനെ നോക്കി ചിരിക്കുന്നവനാണ് നീ എന്ന് റംസാന്‍ തിരിച്ചടിച്ചു. മലയാളികള്‍ എല്ലാവരും കാണുന്നുണ്ടെന്നായി സായ്. അപ്പോള്‍ പതിവ് പോലെ ഓ പിന്നെ എന്ന് റംസാന്‍ പറഞ്ഞു.

അള്‍ട്ടിമേറ്റ് പുച്ഛം

ഇതാണ് അവസാനത്തെ നീയെന്നായിരുന്നു റംസാന് സായ് നല്‍കിയ മറുപടി. അവസാനമല്ല, ഇതാണ് പുച്ഛമെന്നായിരുന്നു റംസാന്‍ പറഞ്ഞത്. ആ അതാണ്. പുച്ഛം. രണ്ടു പേരുടേയും മെയിന്‍ സാധനമാണ് പുച്ഛം. അള്‍ട്ടിമേറ്റ് പുച്ഛമാണെന്നും സായ് പറഞ്ഞു. സായ് വിഷ്ണുവിനെ കാണുമ്പോള്‍ എനിക്ക് തോന്നുന്നത് അതാണെന്നായിരുന്നു റംസാന്‍ നല്‍കിയ മറുപടി. കാര്യങ്ങള്‍ നേരിട്ട് നിന്ന് പറയേണ്ടി വരും. നിനക്ക് അതിനുള്ള ധൈര്യമില്ലെന്നായി സായ്. നീ ആരാണെന്ന് റംസാന്‍ ചോദിച്ചപ്പോള്‍ നിന്നെ ആര് പേടിക്കാന്‍ എന്നായിരുന്നു സായ് പറഞ്ഞത്.

നിന്റെ ക്വാളിറ്റി

നിന്നെ ആര് പേടിക്കാനാണ്. സംസാരിക്കാന്‍ പോലും തോന്നുന്നില്ലെന്നായി റംസാന്‍. രണ്ട് പേര് തമ്മില്‍ വഴക്കിടുമ്പോള്‍ അത് കണ്ട് ചിരിച്ചു കൊണ്ട് വരുകയാണെങ്കില്‍ നിന്റെ ക്വാളിറ്റി മനസിലാക്കാമെന്നും റംസാന്‍ പറഞ്ഞു. വെറും സ്‌റ്റേജിലുള്ള മത്സരബുദ്ധിയല്ലാതെ അളിയാ നിനക്കൊന്നുമില്ല. ഒന്നുമില്ല എന്ന് സായ് തിരിച്ചടിച്ചു. ഇത് സ്‌റ്റേജാടാ, ഇവിടെ മത്സരബുദ്ധി വേണം എന്ന് റംസാന്‍ ഉത്തരം നല്‍കി.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
മനുഷ്യത്വമില്ല നിനക്ക്

സ്‌റ്റേജ് മാത്രമല്ലെടാ മോനേ ഇത്. അത് നീ മനസിലാക്ക്. നിനക്ക് മത്സരബുദ്ധി മാത്രമേയുള്ളൂ. മനുഷ്യത്വമില്ല നിനക്ക്. അത് നീ മനസിലാക്കുമ്പോള്‍ മനസിലാക്ക്. സ്വയം മനസിലാക്കുമ്പോള്‍ നിനക്ക് തിരിച്ചറിവ് വരുമെ്ന്നായിരുന്നു സായ് പറഞ്ഞത്. ഇതിന് ആര്‍ക്കാണ് നിനക്കാണോ മനുഷ്യത്വമുള്ളത്. പറയുന്നതൊക്കെ പ്രവര്‍ത്തിക്കെടാ എന്നായിരുന്നു റംസാന്‍ നല്‍കിയത്. പിന്നീട് മറ്റുള്ളവര്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചു മാറ്റി വിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X