റംസാനും സൂര്യയും ഡെയ്ഞ്ചര്‍ സോണില്‍, ചീട്ട് കീറുക റിതുവിന്റെയോ? എവിക്ഷന്‍ പ്രവചനങ്ങള്‍ ഇങ്ങനെ!

ബിഗ് ബോസ് മലയാളം സീസണ്‍ 3 വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. ഭാര്‍ഗ്ഗവി നിലയം ടാസ്‌ക്കോടെ കഴിഞ്ഞ ദിവസങ്ങളിലെ സങ്കടത്തില്‍ നിന്നും മത്സരാര്‍ത്ഥികളെല്ലാം ഉണര്‍ന്നിരിക്കുകയാണ്. ടാസ്‌ക്കിന്റെ രണ്ട് ദിവസം പിന്നിട്ടപ്പോള്‍ അനൂപ്, മണിക്കുട്ടന്‍, കിടിലം ഫിറോസ്, രമ്യ തുടങ്ങിയവരെല്ലാം തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കൈയ്യടി നേടിയവരാണ്.

മനംകവരും ലുക്കില്‍ ദീപിക പദുക്കോണ്‍; കാഴ്ച കവര്‍ന്ന് ആ കമ്മലുകള്‍

അതേസമയം ബിഗ് ബോസ് വീട് അടുത്തൊരു എവിക്ഷന് ഈ ആഴ്ച സാക്ഷ്യം വഹിക്കും. ഇന്നത്തോടെ വീക്കിലി ടാസ്‌ക്ക് അവസാനിക്കും. ഇതിന് ശേഷമായിരിക്കും ജയില്‍ നോമിനേഷനുണ്ടാവുക. പിന്നാലെ അടുത്ത ദിവസം മോഹന്‍ലാല്‍ എത്തുകയും എവിക്ഷന്‍ ആയത് ആരാണെന്ന് അറിയിക്കുകയും ചെയ്യും. മണിക്കുട്ടന്‍, റംസാന്‍, സായ് വിഷ്ണു, രമ്യ, റിതു മന്ത്ര, സൂര്യ എന്നിവരാണ് എവിക്ഷന്‍ പട്ടികയിലുള്ളത്.

ആരാകും പുറത്ത് പോവുക

വാരാന്ത്യത്തിലേക്ക് അടുത്തതോടെ ഈ ആഴ്ച ആരാകും പുറത്ത് പോവുക എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാന ഘട്ടങ്ങളിലേക്ക് കടന്നതിനാല്‍ എവിക്ഷന്‍ അടക്കം എല്ലാം വളരെ നിര്‍ണായകമായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ ആഴ്ച പോകുമെന്ന് കരുതുന്നവരെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

ഡബിള്‍ എവിക്ഷന്‍

ബിഗ് ബോസ് വീട്ടില്‍ ഇത്തവണ നടക്കുക ഡബിള്‍ എവിക്ഷന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പുറത്ത് പോകാന്‍ സാധ്യതയുള്ളവരായി സോഷ്യല്‍ മീഡിയ വിലയിരുത്തുന്ന രണ്ടു പേരില്‍ ഒരാള്‍ റംസാന്‍. ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്ന റംസാന്‍ നിയമലംഘനത്തിലൂടെയാണ് എവിക്ഷന്‍ പട്ടികയിലെത്തുന്നത്. എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന ജനപ്രീതി നിലനിര്‍ത്താന്‍ സാധിക്കാത്തത് റംസാന് തിരിച്ചടിയാകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

സൂര്യ

ബിഗ് ബോസ് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന മറ്റ് രണ്ടു പേരുകള്‍ റിതുവിന്റേതും സൂര്യയുടേതുമാണ്. പോയവാരത്തെ പ്രകടനങ്ങളാണ് ഇതിന് അടിസ്ഥാനം. മോശം പദപ്രയോഗമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് റിതുവിനെ പുറത്താക്കണമെന്ന് പലരും ആവശ്യപ്പെടുന്നത്. പോയവാരം സൂര്യയുടെ പുറത്താകലും സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരുന്നു. ഇവരില്‍ രണ്ടിലൊരാള്‍ പുറത്താകാനുള്ള സാധ്യതയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. സൂര്യയും റംസാനുമാണ് മിക്ക ചര്‍ച്ചകളിലും മുന്നിട്ടു നില്‍ക്കുന്നത്.

സായ് രക്ഷപ്പെടും

അതേസമയം ഇത്തവണ സായ് വിഷ്ണു രക്ഷപ്പെടുമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കഴിഞ്ഞ ആഴ്ചയിലെ ടാസ്‌കില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും റംസാനോടും അഡോണിയോടും മാപ്പ് പറഞ്ഞതടക്കമുള്ള സംഭവങ്ങള്‍ സായിയെ കുറിച്ചുള്ള പ്രേക്ഷകരുടെ താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ സായ് സുരക്ഷിതനാകുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. മണിക്കുട്ടനും രമ്യയും ഭാര്‍ഗവി നിലയം ടാസ്‌ക്കില്‍ നല്ല പ്രകടനം കാഴ്ചവച്ചരാണ് അതിനാല്‍ പുറത്താക്കപ്പെടില്ലെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിച്ചു പറയുന്നു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
മറ്റൊരു ട്വിസ്റ്റ്

അതേസമയം മറ്റൊരു ട്വിസ്റ്റും ബിഗ് ബോസ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഡിംപലിന്റെ തിരിച്ചുവരവാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആ ട്വിസ്റ്റ്. സെമി ഫൈനല്‍ ആകുമ്പോള്‍ ഡിംപല്‍ തിരിച്ചുവരുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത്. തന്റെ പപ്പയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഡിംപല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X