സൂര്യയുടെ പരാതിയുടെ സത്യം കണ്ടെത്തി റംസാന്‍; പിന്നാലെ കരച്ചിലും ഇമോഷണല്‍ ഡ്രാമയും

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ പാവം പെണ്‍കുട്ടി ഇമേജുള്ള മത്സരാര്‍ത്ഥിയാണ് സൂര്യ. മണിക്കുട്ടനോടുള്ള പ്രണയത്തിന്റെ പേരിലും സൂര്യ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ സൂര്യയുടെ പാവം ഇമേജ് സ്ട്രാറ്റജിയാണെന്നാണ് ചിലരുടെ അഭിപ്രായം. ബിഗ് ബോസ് താരങ്ങള്‍ക്കിടയിലും ഈ അഭിപ്രായമുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം സൂര്യയുടെ വികാര പ്രകടനങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷിയായി.

സാരിയിലും മോഡേണ്‍ ലുക്കിലും ഗ്ലാമറസായി ബിഗ് ബോസ് താരം; ശിവാനിയുടെ പുത്തന്‍ ചിത്രങ്ങള്‍

കിച്ചണ്‍ ടീമിനിനെതിരെ ക്ലീനിങ് ടീം പരാതി നല്‍കിയെന്ന സൂര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ക്യാപ്റ്റന്‍ റംസാന്‍ രണ്ട് ടീമിനേയും വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു. ഇതോടെ സൂര്യയുടെ ആരോപണം ശരിയല്ലെന്ന് തെളിയുകയായിരുന്നു. പിന്നാലെ സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സൂര്യയുടെ ഗെയിം പ്ലാന്‍ റംസാന്റെ ഇടപെടലിലൂടെ പൊളിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഭാനു പറഞ്ഞത്

പുറത്ത് സംസാരിച്ചു കൊണ്ടിരുന്ന അനൂപ്, ഭാഗ്യലക്ഷ്മി, സായ് വിഷ്ണു എന്നിവരുടെ അടുത്തേക്ക് സൂര്യ വരികയായിരുന്നു. ഭാനു തന്നോട് കഴുകേണ്ട പാത്രം വെള്ളത്തില്‍ ഇടാറില്ലെന്ന് പറഞ്ഞുവെന്ന് സൂര്യ അവരെ അറിയിച്ചു. അവര്‍ക്കത് ബുദ്ധിമുട്ടാണെന്ന് കുറച്ച് സ്‌ട്രോങായിട്ട് ഭാനു പറഞ്ഞുവെന്നും സൂര്യ പറഞ്ഞു. ഇത് താന്‍ ബാക്കിയുള്ളവരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ക്ലീനിങ് സെക്ഷനിലുള്ളവര്‍ തമ്മില്‍ അടിയായെന്നും സൂര്യ പറഞ്ഞു. അവര്‍ അടിക്കട്ടെ, തങ്ങള്‍ കഴുകി കൊടുക്കാറുണ്ടെന്ന് അനൂപും ഭാഗ്യലക്ഷ്മിയും പറഞ്ഞു. ഭാനു തന്നോട് ചൂടായെന്ന് സൂര്യ പറഞ്ഞു.

ഇടപെട്ട് റംസാന്‍

ഇതിന് ശേഷം റംസാന്‍ അനൂപ്, ഭാനു, സന്ധ്യ എന്നിവരെ വിളിച്ച് സംസാരിച്ചു. ഭാനു തന്നോട് നിര്‍ദ്ദേശമായിട്ടാണ് പറഞ്ഞതെന്ന് റംസാന്‍ അറിയിച്ചു. പക്ഷെ സൂര്യ പറഞ്ഞത് പരാതിയെന്ന രീതിയിലാണെന്ന് റംസാനും സന്ധ്യയും പറഞ്ഞു. താന്‍ പരാതി പറഞ്ഞിട്ടില്ലെന്ന് ഭാനു വ്യക്തമാക്കി. കിച്ചണിലെ ബുദ്ധിമുട്ട് തനിക്ക് മനസിലാകുമെന്നും ഭാനു പറഞ്ഞു. ഇതൊരു തെറ്റിദ്ധാരണയാണെന്ന് റംസാന്‍ പറഞ്ഞു. പരാതിയാക്കിയത് സൂര്യയാണെന്ന് ഭാനു പറഞ്ഞു. അപ്പോഴേക്കും രമ്യ അവിടേക്ക് വന്നു.

സൂര്യ പറഞ്ഞ രീതി

സൂര്യ വന്ന് സംസാരിച്ച രീതി രമ്യ അവതരിപ്പിച്ചു. ക്ലീനിങ് ടീമില്‍ നിന്നും പരാതിയെന്ന നിലയിലാണ് സൂര്യ പറഞ്ഞതെന്ന് രമ്യ പറഞ്ഞു. തുടര്‍ന്ന് സൂര്യ, ഭാനു, രമ്യ, അനൂപ്, സന്ധ്യ എന്നിവരെ റംസാന്‍ വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു. കിച്ചണ്‍ ടീം നന്നായി പണിയെടുത്തിട്ടുണ്ടെന്ന് റംസാന്‍ പറഞ്ഞു. ഭാനു പരാതിയെന്ന രീതിയിലല്ല പറഞ്ഞതെന്ന് റംസാനും ഭാനുവും വ്യക്തമാക്കി. ഇത് സന്ധ്യയോടും പറഞ്ഞതായി റംസാന്‍ പറഞ്ഞു.

ഇതെന്റെ രീതി

പരാതി എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് സൂര്യ പറഞ്ഞു. കിച്ചണ്‍ ടീമിനോട് പറഞ്ഞുവിട്ട കാര്യം പറഞ്ഞുവെന്നേയുള്ളൂവെന്ന് പറഞ്ഞ സൂര്യയോട് പറഞ്ഞുവിടുകയായിരുന്നില്ലെന്ന് ഭാനു വ്യക്തമാക്കി. സൂര്യ പറഞ്ഞ രീതിയാണ് പ്രശ്‌നമാണെന്ന് രമ്യ പറഞ്ഞു. എന്നാല്‍ തന്റെ രീതിയാണ് കൈകെട്ടി നില്‍ക്കുന്നതെന്ന് സൂര്യ പറഞ്ഞു. ഇങ്ങനെയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എല്ലാവര്‍ക്കും അവരവരുടെ രീതിയുണ്ടെന്ന് രമ്യ മറുപടി നല്‍കി.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
അമ്മ സത്യം

എല്ലാവരും ചേര്‍ന്ന് തനിക്കെതിരെ തിരിഞ്ഞതോടെ സൂര്യ വികാരഭരിതയായി മാറുകയായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും എല്ലാത്തിനേയും ഇങ്ങനെ നെഗറ്റീവായി കാണരുതെന്ന് സൂര്യ പറഞ്ഞു. സൂര്യ കരയാന്‍ തുടങ്ങിയതോടെ മറ്റുള്ളവര്‍ സൂര്യയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. തനിക്ക് ഫിറ്റ്‌സിന്റെ അസുഖമുള്ളതാണെന്ന് പറഞ്ഞ് സൂര്യ കരഞ്ഞതോടെ ഈ നാടകം താങ്ങാന്‍ ആകില്ലെന്ന് പറഞ്ഞ് സന്ധ്യ എഴുന്നേറ്റ് പോയി. എന്റെ അമ്മ സത്യം താന്‍ മനസില്‍ പോലും കരുതാത്ത കാര്യമാണെന്ന് പറഞ്ഞ് സൂര്യ കരയുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും സൂര്യയെ ആശ്വസിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X