വെല്ലുവിളി കാര്യമാകുമോ? ക്യാപ്റ്റനാകാന്‍ എല്ലാവരും ഒരുപോലെ പറഞ്ഞത് ഈ പേര്
അങ്ങനെ മറ്റൊരു എപ്പിസോഡ് കൂടി ബിഗ് ബോസ് വീട്ടില്‍ അവസാനിച്ചിരിക്കുകയാണ്. സംഭവബഹുലമായൊരു വീക്കിലി ടാസ്‌ക്കിന് ശേഷമുള്ള എപ്പിസോഡായിരുന്നു ഇന്നത്തേത്. വീക്കിലി ടാസ്‌ക്കിന് പിന്നാലെ ബിഗ് ബോസ് വീട്ടില്‍ നടക്കുന്ന ചടങ്ങാണ് ക്യാപ്റ്റന്‍സി, ജയില്‍ നോമിനേഷനുകള്‍. ഇത്തവണ ആരെല്ലാമാണ് ക്യാപ്റ്റന്‍സിക്കായി മത്സരിക്കുക എന്ന് ഇന്ന് വ്യക്തമായി.
ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍
രണ്ട് ടീമുകളിലായി നടന്ന വീക്കിലി ടാസ്‌ക്കില്‍ ജയിച്ച ടീമില്‍ നിന്നുമാണ് ക്യാപ്റ്റന്‍സിക്കായുള്ള നോമിനേഷനുകള്‍ പറയേണ്ടതെന്ന് ബിഗ് ബോസ് വ്യക്തിമാക്കി. തോറ്റ ടീമില്‍ നിന്നുമുള്ളവരെയാണ് ജയിലിലേക്ക് അയക്കേണ്ടത്. മൂന്ന് പേരെയായിരുന്നു ക്യാപ്റ്റന്‍സിക്കായി നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. ഓരോരുത്തരായി വന്ന് താങ്കള്‍ നോമിനേറ്റ് ചെയ്യുന്ന മൂന്ന് പേരുടേയും പേരുകള്‍ പറയുകയായിരുന്നു.

ആദ്യം വന്നത് കിടിലം ഫിറോസ് ആയിരുന്നു. മണിക്കുട്ടന്‍, റിതു, റംസാന്‍ എന്നിവരുടെ പേരുകളായിരുന്നു കിടിലം പറഞ്ഞത്. പിന്നെ വന്ന അനൂപ് പറഞ്ഞത് മണിക്കുട്ടന്‍, റിതു, നോബി എന്നീ പേരുകളായിരുന്നു. മൂന്നാമതായി വന്നത് ഫിറോസും സജ്‌നയുമായിരുന്നു. ഇവരുടെ ആദ്യത്തെ നോമിനേഷന്‍ റിതുവായിരുന്നു. ബാക്കിയുള്ളവരില്‍ നിന്നും രണ്ടു പേരെ പറയുക ഭയങ്കര ബുദ്ധിമുട്ടാണെന്നും രണ്ടു പേരും പറഞ്ഞു. ഒടുവില്‍ മണിക്കുട്ടന്റേയും റംസാന്റേയും പേരുകളാണ് ദമ്പതികള്‍ നിര്‍ദ്ദേശിച്ചത്.

പിന്നാലെ വന്ന ഭാഗ്യലക്ഷ്മിയും റംസാന്‍,മണിക്കുട്ടന്‍, റിതു എന്നിവരുടെ പേരുകള്‍ പറഞ്ഞു. റംസാന്റെ നോമിനേഷന്‍ സജ്‌ന ഫിറോസ്, സായ്, മണിക്കുട്ടന്‍ എന്നിവരായിരുന്നു. അടുത്ത ഊഴം ഡിംപലിന്റേതായിരുന്നു. സജ്‌ന ഫിറോസ്, മണിക്കുട്ടന്‍, റംസാന്‍ എന്നീ പേരുകളായിരുന്നു ഡിംപല്‍ പറഞ്ഞത്. റംസാന്‍, മണിക്കുട്ടന്‍, സജ്‌ന ഫിറോസ് എന്നു തന്നെയായിരുന്നു അഡോണിയും പറഞ്ഞത്. സായ്, റിതു, മണിക്കുട്ടന്‍ എന്നീ പേരുകളായിരുന്നു സന്ധ്യ നോമിനേറ്റ് ചെയ്തത്.

റംസാന്‍, മണിക്കുട്ടന്‍, സജ്‌ന എന്നായിരുന്നു സൂര്യ പറഞ്ഞത്. ദമ്പതികളില്‍ ഫിറോസിന്റെ പേര് സൂര്യ പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. സജ്‌ന ഫിറോസ്, റിതു, റംസാന്‍ എന്നീ പേരുകളായിരുന്നു എല്ലാവരും നോമിനേറ്റ് ചെയ്ത മണിക്കുട്ടന്‍ പറഞ്ഞത്. മീശമാധവനെ പോലെ ഓടിക്കയറിയ മണിക്കുട്ടന്റെ പേരാണ് റിതു ആദ്യം പറഞ്ഞത്. റംസാന്‍,സജ്‌ന ഫിറോസ് എന്നിവരേയും റിതു നോമിനേറ്റ് ചെയ്തു. സജ്‌നയെ ഉജാലക്കാര്‍ കണ്ടാല്‍ കൊണ്ടു പോകുമെന്നും റിതു തമാശരൂപേണ പറഞ്ഞു. നോബിയും സജ്‌ന ഫിറോസ്, റംസാന്‍, മണിക്കുട്ടന്‍ എന്നിവരെ തന്നെ പറഞ്ഞു. റിതു, സജ്‌ന ഫിറോസ്, നോബി എന്നിവരെയായിരുന്നു സായ് വിഷ്ണു നോമിനേറ്റ് ചെയ്തത്.

ഇതോടെ സജ്‌ന ഫിറോസ്, മണിക്കുട്ടന്‍, റംസാന്‍ എന്നിവരെ ക്യാപ്റ്റന്‍സി ടാസ്‌ക്കിനായി തിരഞ്ഞെടുത്തു. എന്നാല്‍ ആരൊക്കെയായിരിക്കും ജയിലില്‍ പോവുക എന്ന് ഇന്ന് അറിയാന്‍ സാധിച്ചിട്ടില്ല. നാളെയായിരിക്കും ജയിലിലേക്ക് പോകാനുള്ള രണ്ട് പേരെ തിരഞ്ഞെടുക്കുക. അതേസമയം ഭാഗ്യലക്ഷ്മിയുടെ സത്യാഗ്രഹവും ഫിറോസുമാര്‍ തമ്മിലുള്ള അടിയും കണ്ട ദിവസമായിരുന്നു ഇന്ന്. പൊളി ഫിറോസ് സന്ധ്യയുമായും വഴക്കുണ്ടാക്കി.


Click it and Unblock the Notifications











