ഫൈനലില്‍ ഇവരൊക്കെ, ഭാഗ്യലക്ഷ്മിയുടേത് താന്‍ മാത്രം ശരിയെന്ന നിലപാട്: റംസാന്റെ കുടുംബം പറയുന്നു
ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയാണ് റംസാന്‍. ഡാന്‍സറായി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് റംസാന്‍. ബിഗ് ബോസ് വീട്ടിലേക്ക് ഏറെ പ്രതീക്ഷകളോടെയായിരുന്നു റംസാന്‍ കടന്നു വന്നത്. ആ പ്രതീക്ഷകളെ നിലനിര്‍ത്താനും റംസാന് ഇതുവരെ സാധിച്ചിട്ടുണ്ട്. ഒരു തവണ മാത്രമാണ് റംസാന്‍ നോമിനേഷനില്‍ വന്നത്. അതില്‍ സേഫ് ആവുകയും ചെയ്തു.
സോഷ്യല്‍ മീഡിയ കീഴടക്കിയ സ്ലിം ബ്യൂട്ടി; സഞ്ജീത ഷെയ്ഖിന്റെ പുത്തന്‍ ചിത്രങ്ങള്‍
തന്നേക്കാള്‍ മുതിര്‍ന്നവരേക്കാളും മികച്ച പ്രകടനം കാഴ്ചവെക്കുന്ന റംസാന്‍ ക്യാപ്റ്റനാവുകയും ചെയ്തിട്ടുണ്ട്. നോബിയെ ക്യാപ്റ്റനാക്കാനായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്. പലരും ഫൈനലിലുണ്ടാകുമെന്ന് കണക്കാക്കുന്ന താരവുമാണ് റംസാന്‍. കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്നും പുറത്തായ ഭാഗ്യലക്ഷ്മി താന്‍ ഫൈനിലില്‍ കാണുമെന്ന് കരുതുന്ന താരങ്ങളുടെ പേരു പറഞ്ഞപ്പോള്‍ അതിലൊന്ന് റംസാന്റേതായിരുന്നു.

ഇപ്പോഴിതാ ഫൈനലില്‍ ആരെല്ലാമുണ്ടാകുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് റംസാന്റെ കുടുംബം. റംസാന്റെ മാമയും ഇയായുമാണ് പ്രതികരണവുമായെത്തിയിരിക്കുന്നത്. കേരളീയം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. റംസാന്‍ അറിയുന്നവര്‍ക്കെല്ലാം റംസാന്റെ മാമയേയും അറിയാവുന്നതാണ്. റംസാന്‍ ഫൈനലിലുണ്ടാകുമെന്നാണ് മാമനും പറയുന്നത്.

പിന്നെ പറയുന്ന പേരുകള്‍ മണിക്കുട്ടന്‍, ഡിംപല്‍, സജ്‌ന ഫിറോസ് എന്നിവരുടേതാണ്. അഡോണിയോ റിതുവോ വരാന്‍ സാധ്യതയുണ്ടുവെന്നും മാമന്‍ പറയുന്നു. ഷോയിലെ ഏറ്റവും വിഷമം തോന്നിയ നിമിഷത്തെ കുറിച്ചും അവര്‍ മനസ് തുറന്നു. റംസാന്റെ കൈ മുറിഞ്ഞ സംഭവം കണ്ടപ്പോഴായിരുന്നു വിഷമം തോന്നിയത്. അലക്കു കമ്പനി ടാസ്‌ക്കിനിടെയായിരുന്നു റംസാന്റെ കൈ മുറിഞ്ഞത്. എന്നാല്‍ അത് വകവെക്കാതെ റംസാന്‍ ഓടിക്കയറുകയും മറ്റും ചെയ്തുവെന്നും വിശ്രമിച്ചില്ലെന്നും മാമനും ഇയായും പറയുന്നു.

ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള അഭിപ്രായവും മാമന്‍ തുറന്നു പറയുന്നുണ്ട്. വളരെ പരിചിതയായ, തന്റെ ഫീല്‍ഡില്‍ ബെസ്റ്റായ സ്ത്രീയാണ് ഭാഗ്യലക്ഷ്മിയെന്നാണ് അവര്‍ പറയുന്നത്. തുടക്കത്തില്‍ അവര്‍ വളരെ പക്വതയോടെയാണ് കളിച്ചെന്നും ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് കണ്ടത് തന്നെ ബഹുമാനിക്കുന്നവരോട് മാത്രമേ അടുപ്പം കാണിക്കുകയുള്ളൂവെന്നും തന്റെ മൈനസ് പറയുന്നവരെ തള്ളിപ്പറയുകയാണെന്നും അദ്ദേഹം പറയുന്നു.

റംസാനോട് മാത്രമല്ല, ഡിംപല്‍, മണിക്കുട്ടന്‍, മജിസിയ, അനൂപ്, അവരോടൊക്കെ അങ്ങനെ പെരുമാറിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അവര്‍ മാത്രമാണ് ശരിയെന്നാണ്. അത് ശരിയല്ല. പലരും പലയിടത്തു നിന്നും വന്നവരാണ്. എല്ലാവരേയും ഒരേ കണ്ണിലൂടെ മാത്രം കാണരുതെന്നും അദ്ദേഹം പറഞ്ഞു. റംസാന്റെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ക്യാപ്റ്റന്‍സി ടാസ്‌ക്കായിരുന്നുവെന്നും മാമനും ഇയായും പറയുന്നു. എന്നാല്‍ അതിനും നെഗറ്റീവ് കമന്റുകള്‍ ലഭിച്ചുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
Recommended Video

എന്നാല്‍ അനൂപ് പിന്മാറി കൊടുത്തതല്ലെന്നും റംസാന്‍ പറഞ്ഞതിന് തിരിച്ചു പറയാന്‍ ഒന്നുമില്ലാതെ വന്നതായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം കിടിലം ഫിറോസ് പിന്മാറിയത് തെറ്റാണെന്നും എല്ലാവരും ഗെയിം കളിക്കാന്‍ വന്നതാണെന്നും അപ്പോള്‍ വിട്ടു കൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ഡിംപലിന്റെ യൂണിഫോം വിഷയത്തില്‍ ഡിംപല്‍ പറഞ്ഞതില്‍ തെറ്റ് തോന്നിയിട്ടില്ലെന്നും റംസാന്റെ മാമന്‍ പറഞ്ഞു.


Click it and Unblock the Notifications