ഈ കൂട്ടത്തില്‍ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത വ്യക്തിയാണ് സായ്; ആരോപണങ്ങള്‍ക്കെതിരെ റംസാന്‍

സംഭവ ബഹുലമായൊരു എപ്പിസോഡായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഇന്നലെ അരങ്ങേറിയത്. മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയ പ്രത്യേക ടാസ്‌ക്കായിരുന്നു ഇന്നലത്തെ പ്രധാന സംഭവം. താരങ്ങള്‍ക്ക് പരസ്പരം പ്രതിക്കൂട്ടില്‍ നിര്‍ത്താനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അവസരമായിരുന്നു ടാസ്‌ക്കില്‍ ലഭിച്ചത്. ഇത് പ്രകാരം ആദ്യം പ്രതിക്കൂട്ടില്‍ വന്നത് സായ് വിഷ്ണുവായിരുന്നു. റിതുവാണ് സായിയെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂര്‍; ചിത്രങ്ങള്‍ കാണാം

സായ് നേരത്തെ പരാമര്‍ശിച്ച ഗ്രൂപ്പിസത്തെ കുറിച്ചായിരുന്നു റിതുവിന്റെ ചോദ്യം. ഇതോടെയാണ് സായ് തന്റെ മനസിലുള്ളത് എല്ലാം പുറത്തേക്ക് എടുത്തിട്ടുണ്ട്. റംസാന്‍, ഫിറോസ്, നോബി, റിതു, സൂര്യ എന്നിവരാണ് ബിഗ് ബോസില്‍ ഗ്രൂപ്പ് കളിക്കുന്നതെന്നായിരുന്നു സായ് പറഞ്ഞത്. എന്നാല്‍ സായിയുടെ ആരോപണങ്ങളെ എതിര്‍ത്തു കൊണ്ട് റംസാന്‍ രംഗത്ത് എത്തി.

അടിയുണ്ടാക്കിയിട്ടുള്ളത്  റിതുവുമായി

ഞാനിവിടെ അടിയുണ്ടാക്കിയിട്ടുള്ളത് കൂടുതലും റിതുവുമായിട്ടാണ്. അത് ചെറുതായാലും ശരി വലുതായാലും ശരി. അതിനകത്ത് എങ്ങനെയാണ് ഗ്രൂപ്പ് വരുന്നതെന്ന് അറിയില്ല. കഴിഞ്ഞ ദിവസം സൂര്യ ചേച്ചി കരഞ്ഞതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഞാനായിരുന്നു. ഡിംപലിനോട് വഴക്കിടേണ്ട സമയത്ത് വഴക്കിടുകയും അല്ലാത്ത സമയത്ത് കൊഞ്ചിക്കുകയും സ്‌നേഹിക്കുകയും ചെയ്തിട്ടുണ്ട് ഞാന്‍. എന്ന് റംസാന്‍ പറഞ്ഞു.

കൂടുതല്‍ ഇഷ്ടമുള്ളത് അവരെ

മണിക്കുട്ടനുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കില്‍ വഴക്കുണ്ടാക്കും. അത് കഴിഞ്ഞ് മണിക്കുട്ടന്‍ പാടുന്ന പാട്ടിന് ഞാന്‍ ഡാന്‍സ് കളിക്കും. പിന്നെ എനിക്ക് വ്യക്തിപരമായൊരു വിഷമം വരുകയാണെങ്കില്‍ ഞാനത് പറയുന്നത് നോബി ചേട്ടനോടെ ഫിറോസിക്കയോടോ ആയിരിക്കും. കാരണം, എനിക്ക് ഇവിടെ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് അവരെയാണ്. ഞാന്‍ ഇവരോട് എന്തെങ്കിലും പറഞ്ഞാല്‍ അത് ഗ്രൂപ്പിസം. ഇവരെന്തെങ്കിലും സംസാരിച്ചാല്‍ അത് കംഫര്‍ട്ട് സോണ്‍.

ഇഷ്ടമില്ലാത്ത മത്സരാര്‍ത്ഥി

ഇവിടെ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത മത്സരാര്‍ത്ഥിയാണ് സായ്. തുടക്കം മുതല്‍ ചാടിച്ചാടി നില്‍ക്കുന്നത് നിലപാടില്ലായ്മ തന്നെയാണെന്നും റംസാന്‍ പറഞ്ഞു. എന്നാല്‍ പിന്നീടും ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തെ കുറിച്ച് സായ് വിഷ്ണു തുറന്നടിച്ചു. കിടിലം ഫിറോസ്, നോബി, റംസാന്‍ എന്നിവര്‍ പരസ്പരം ഫേവറിസം കാണിക്കുന്നുണ്ടെന്ന് സായ് തുറന്നടിക്കുകയാണ്ടായി. ഫിറോസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് സായ് തുറന്നടിച്ചത്. ഈ ഗ്രൂപ്പ് തന്നെ ഉപയോഗിക്കുന്നതായി മനസിലാക്കിയതോടെയാണ് പുറത്ത് വന്നതെന്നും സായ് വെളിപ്പെടുത്തി. സായിയുടെ വാക്കുകള്‍ വലിയ പ്രഹരമാണ് ഫിറോസിനും സംഘത്തിനും നല്‍കിയിരിക്കുന്നത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
രമ്യ പുറത്ത്

അതേസമയം രമ്യ പുറത്ത് പോകുന്നതിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. നേരത്തെ പുറത്തായ രമ്യ വൈല്‍ഡ് കാര്‍ഡായിട്ടാണ് ബിഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തിയത്. എന്നാല്‍ ഇന്ന് മറ്റൊരാള്‍ കൂടി ബിഗ് ബോസ് വീടിനോട് വിട പറയുമെന്നാണ് സൂചനകള്‍. സൂര്യ പുറത്താകുന്നതായാണ് പ്രെമോ വീഡിയോ വ്യക്തമാക്കുന്നത്. എന്നാല്‍ സൂര്യ സീക്രട്ട് റൂമിലേക്കാണോ പോകുന്നതെന്നും ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X