'എന്റെ പൊന്നോ എനിക്കാ സൂര്യയുടെ കൂടെ ജയിലില്‍ പോകണ്ട'; റംസാനെതിരെ പ്രേക്ഷകര്‍

ആവേശകരമായൊരു വീക്കിലി ടാസ്‌ക്കിനാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. പതിയെ തുടങ്ങി ട്വിസ്റ്റുകള്‍ സമ്മാനിച്ച ടാസ്‌കില്‍ ഉന്തും തള്ളും അടിയും പിടിവലിയുമെല്ലാമുണ്ടായിരുന്നു. മത്സരാര്‍ത്ഥികള്‍ പരസ്പരം വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുമെല്ലാം കണ്ടു. ടാസ്‌ക്കിനിടെയുണ്ടായ പ്രശ്‌നങ്ങള്‍ പിന്നീട് പരസ്പരം പറഞ്ഞ് പരിഹരിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

ഓരോ വീക്കിലി ടാസ്‌ക്കും അവസാനിക്കുന്നത് രണ്ട് ചോദ്യങ്ങളോടെയാണ്. ആരൊക്കെയാണ് ഏറ്റവും നന്നായി പെര്‍ഫോം ചെയ്തത്? ആരൊക്കെയാണ് മോശം പ്രകടനം കാഴ്ചവച്ചത്? ഇന്നത്തെ എപ്പിസോഡില്‍ ആരൊക്കെയാണ് മോശം പ്രകടനം കാഴ്ചവച്ചതെന്നും മികച്ച പ്രകടനത്തിലൂടെ ക്യാപ്റ്റന്‍സിക്കായുള്ള മത്സരത്തിന് യോഗ്യത നേടിയതെന്നും അറിയാം.

Bigg Boss Malayalam

അതേസമയം ഇന്നലെ രാത്രി തന്നെ ആരൊക്കെയാകാം ജയിലിലേക്ക് പോകുന്നത് എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളും പ്രവചനങ്ങളും ആരംഭിച്ചു കഴിഞ്ഞു. താന്‍ ജയിലില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് റംസാന്‍ പറയുന്നത്. ടാസ്‌ക്കില്‍ നന്നായി പെര്‍ഫോം ചെയ്‌തെങ്കിലും ഏറ്റവും കുറവ് പോയന്റ് നേടിയ വ്യക്തിയെന്ന നിലയില്‍ താന്‍ പോകേണ്ടി വരുമെന്നാണ് റംസാന്‍ പറയുന്നുണ്ട്.

റംസാന്‍ പറയുന്ന രണ്ടാമത്തെ പേര് സൂര്യയുടേതാണ്. എന്നാല്‍ സൂര്യയുടെ കൂടെ ജയിലില്‍ കിടക്കേണ്ടി വരുന്നത് വളരെ മോശമായ അവസ്ഥയായിരിക്കുമെന്നാണ് റംസാന്‍ പറയുന്നത്. അഡോണിയോടായിരുന്നു ഇതിനെ കുറിച്ച് റംസാന്‍ മനസ് തുറന്നത്. ഞാനും സൂര്യയുമായിരിക്കും. ചിരിച്ച് മരിക്കും ഞാന്‍. അത്രയും മോശം ജയിലായിരിക്കും എന്ന് റംസാന്‍ പറയുന്നു. നീ എന്തിനാണ് ജയിലില്‍ പോകുന്നതെന്ന് അഡോണി ചോദിച്ചപ്പോള്‍ എനിക്ക് പോയന്റ് കുറവാണ്. പെര്‍ഫോം ചെയ്താലും പോയന്റ് കുറവാണെങ്കില്‍ പോയല്ലേ പറ്റൂ എന്നായിരുന്നു റംസാന്റെ ഉത്തരം.

അവധിക്കാലം ആഘോഷമാക്കി ശ്രിയയും ഭർത്താവും ചിത്രങ്ങള്‍ കാണാം

നമ്മള്‍ കഷ്ടപ്പെട്ടത് കൊണ്ടാണ് മണിക്കുട്ടനത് പിടിച്ചത്. പക്ഷെ തര്‍ക്കുന്നതില്‍ കാര്യമില്ലെന്നും റംസാന്‍ പറയുന്നു. ഇതിനിടെ അവിടെ എത്തിയ നോബി എന്താണ് കാര്യമെന്ന് ചോദിക്കുന്നു. ഞാനും സൂര്യയും ജയിലില്‍ പോകേണ്ടി വരും. എന്റെ പൊന്നോ എനിക്കാ സൂര്യയുടെ കൂടെ പോകണ്ട എന്നായിരുന്നു റംസാന്റെ പ്രതികരണം. എന്നാല്‍ ഞാന്‍ പോകുമെന്ന് നോബി പറഞ്ഞു. ഞാന്‍ ഓക്കെയാണ്. കുഴപ്പമില്ല. അതും കൂടെ അനുഭവിക്കണം. എനിക്കൊരു വിഷയമുമില്ലെന്നും നോബി പറഞ്ഞു. ഇതോടെ ഇവരുണ്ടെങ്കില്‍ ഞാനും പോകും എന്നായി റംസാന്‍.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

എന്നാല്‍ റംസാന്‍ നടത്തിയ ഈ പ്രതികരണത്തിന് പ്രേക്ഷകരില്‍ നിന്നും മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൂര്യയുടെ പ്രകടനം മോശമായിരുന്നില്ലെന്നും റംസാനെക്കാള്‍ കൂടുതല്‍ പോയന്റ് നേടാന്‍ സൂര്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. സൂര്യയുടെ കൂടെ ജയിലില്‍ കിടക്കാന്‍ പറ്റില്ലെന്ന് പറയുന്നത് മോശമായ പ്രതികരണമാണെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. റംസാന്റെ അഹങ്കാരമാണിങ്ങനെ പറയിപ്പിക്കുന്നതെന്നും കമന്റുകളിലൂടെ പ്രേക്ഷകര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X