മോളോട് സംസാരിക്കാന്‍ എനിക്ക് അറപ്പുണ്ട്, തലമണ്ടയ്ക്ക് അടിച്ചേനെ; പൊട്ടിത്തെറിച്ച് രമ്യയും ഫിറോസും
വീണ്ടുമൊരിക്കില്‍ കൂടി ഫിറോസ് ഖാന്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ വഴക്കിന് കാരണമായി മാറുന്നതാണ് ഇന്നലെ കണ്ടത
പൊട്ടിത്തെറികളുടെ ദിവസമായിരുന്നു ഇന്നലേയും ബിഗ് ബോസ് വീട്ടില്‍. ദോശയുടെ പേരിലായിരുന്നു ആദ്യത്തെ പ്രശ്‌നം. ഫിറോസ് ഖാനും ഡിംപലും തമ്മിലുള്ള പ്രശ്‌നം പിന്നീട് സായ് വിഷ്ണു, റംസാന്‍, അഡോണി എന്നിവര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മണിക്കുട്ടനും സായ് വിഷ്ണുവും മുഖാമുഖമെത്തി. ഇരുവരും തല്ലിന്റെ വക്കോളം എത്തിയിരുന്നു.
വീണ്ടുമൊരിക്കില്‍ കൂടി ഫിറോസ് ഖാന്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ വഴക്കിന് കാരണമായി മാറുന്നതാണ് ഇന്നലെ കണ്ടത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ പോര് ഇന്നും അവസാനിക്കുന്നില്ലെന്നാണ് പുതിയ പ്രൊമോ വീഡിയോ കാണിച്ചു തരുന്നത്. ഒരിക്കല്‍ കൂടി ഫിറോസ് ഖാന്‍ ഒരു വഴക്കിന്റെ ഭാഗുന്നതായും കാണാം.

ഇത്തവണ ഫിറോസ് ഖാനും കിടിലം ഫിറോസും തമ്മിലാണ് വാക് പോര് നടക്കുന്നത്. ഇത് പി്ന്നീട് ഫിറോസും രമ്യ പണിക്കരും തമ്മിലുള്ള അടിയായി മാറുന്നതും ഇതേ തുടര്‍ന്ന് ഇരുവരേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുന്നതുമാണ് പുതിയ പ്രൊമോ വീഡിയോയിലുള്ളത്. ബിഗ് ബോസ് വീട്ടിലെക്ക് ഈ ആഴ്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ താരമാണ് രമ്യ പണിക്കര്‍. ഫിറോസ് ആകട്ടെ കഴിഞ്ഞ ആഴ്ചയിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും.

ഫിറോസ് ഖാനും കിടിലന്‍ ഫിറോസും തമ്മിലുള്ള സംസാരമാണ് തുടക്കം. ഒരു സെക്കന്റെങ്കിലും നിനക്ക് നീയായിട്ട് ഇരിക്കാന്‍ പറ്റുമോ എന്ന് ഫിറോസ് ഖാന്‍ കിടിലം ഫിറോസിനോട് ചോദിക്കുകയാണ്. ഞാന്‍ എങ്ങനെയിരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണെന്ന് ഇതിന് കിടിലം ഫിറോസ് മറുപടി നല്‍കുന്നു. ഇതിനിടെ സജ്‌ന വിഷയത്തില്‍ ഇടപെടുന്നു. ഇവര്‍ക്കിടയിലുള്ള പ്രശ്‌നത്തില്‍ ആരും ഇടപെടരുതെന്ന് പറയാനുള്ള ്അവകാശം ഇവിടെ ആര്‍ക്കുമില്ലെന്ന് രമ്യ സജ്‌നയോട് പറയുന്നതായി കാണാം.

ആളാവണമെങ്കില്‍ ആയിക്കോ എന്ന് സജ്‌ന പറയുന്നു. തുടര്‍ന്ന് മോളെടുത്ത് സംസാരിക്കാന്‍ എനിക്കൊരു അറപ്പുണ്ടെന്ന് പറഞ്ഞ് ഫിറോസ് ഖാന്‍ അവിടെ നിന്നും എഴുന്നേല്‍ക്കുന്നു. ഞാനും ഈ ബിഗ് ബോസിലുള്ളയാളാണ്. എന്തെങ്കിലും പറയുമ്പോള്‍ കിട്ടിയില്ലെങ്കില്‍ യോ എന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുന്നുവെന്നും രമ്യ പറയുന്നു. ഇതിനെ ഫിറോസ് ഖാനും പരിഹസിക്കുന്നു. തുടര്‍ന്ന് രമ്യ എഴുന്നേറ്റ് പോകുന്നു.

അവിടെ നിന്നും പോകുന്ന രമ്യയോട് അതെങ്ങാനും എന്റെ മുഖത്ത് കൊണ്ടിരുന്നുവെങ്കില്‍ നിന്റെ തലമണ്ടയടിച്ച് പൊളിച്ചേനെ എന്ന് ഫിറോസ് ഖാന്‍ പറയുന്നു. ഇതിന് പിന്നാലെ ഇരുവരേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. അതറിയാനായി എപ്പിസോഡിനായി കാത്തിരിക്കണം. അതേസമയം ഇതൊരു പ്രാങ്ക് ആയിരിക്കുമോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്.
Recommended Video

എലിമിനേഷനിലേക്കുള്ള നോമിനേഷന്‍ നടന്ന ദിവസമായിരുന്നു ഇന്നലെ. നിയമലംഘനം നടത്തിയതിനാല്‍ ഫിറോസ് സജ്‌ന മിഷേല്‍ എന്നിവര്‍ ഡയറക്ട് നോമിനേഷനില്‍ എത്തുകയായിരുന്നു. ഡിംപല്‍ (7 വോട്ട്), സൂര്യ (6 വോട്ട്), അനൂപ് , നാല് വോട്ടുകളുമായി ഭാഗ്യലക്ഷ്മിയും സായി വിഷ്ണുവും എന്നിവരാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്. ക്യാപ്റ്റനായത് കൊണ്ട് മണിക്കുട്ടന്‍ ഇക്കുറി നോമിനേഷന്‍ ഉള്‍പ്പെട്ടിരുന്നില്ല. കൂടാതെ വൈസ്ഡ് കാര്‍ഡ് എന്‍ട്രിയില്‍ എത്തിയ രമ്യ പണിക്കര്‍, എയ്ഞ്ചലും ഇത്തവണ നേമിനേഷനില്‍ ഇല്ല.


Click it and Unblock the Notifications