'പബ്ലിക് ആയിട്ട് തരംതാഴ്ത്തുന്നു'; റിതുവിന്റെ വാക്കുകളില്‍ നൊന്ത് കണ്ണ് നിറഞ്ഞ് രമ്യ!
ബിഗ് ബോസ് വീട്ടില്‍ വീക്കിലി ടാസ്‌ക് പുരോഗമിക്കുകയാണ്. ഭാര്‍ഗ്ഗവി നിലയം എന്ന ടാസ്‌ക്കില്‍ എല്ലാവരും നന്നായി തന്നെ പങ്കെടുത്തിട്ടുണ്ട്. കൊലയാളിയായി മണിക്കുട്ടനും സഹായിയായി റംസാനും ഇതുവരേയും ആര്‍ക്കും പിടി കൊടുക്കാതെ സായ് വിഷ്ണു, കിടിലം ഫിറോസ്, അനൂപ് എന്നിവരെ കൊന്നു കഴിഞ്ഞിട്ടുണ്ട്.
അതേസമയം കൊലയാളികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥരായ റിതുവും സൂര്യയും. ഇരുവരും ഇതിനോടകം അനൂപിന്റെ പ്രേതത്തെ വരെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇന്ന് ഇവര്‍ക്ക് പ്രതിയെ കണ്ടെത്താനാകുമോ എന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഇതുവരെ ശാന്തമായി പോയിക്കൊണ്ടിരുന്ന ബിഗ് ബോസ് വീട്ടില്‍ പുതിയൊരു വഴക്കിനുള്ള കളം ഒരുങ്ങുന്നതായാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. രമ്യയും റിതുവും തമ്മിലാണ് വഴക്കുണ്ടാകുന്നതെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. റിതുവിനെതിരെ പരാതിയുമായി ക്യാപ്റ്റനായ അനൂപിന് അരികില്‍ രമ്യ എത്തുന്നതാണ് കാണിച്ചിരിക്കുന്നത്.
റിതുവിന്റെ ആറ്റിറ്റിയൂഡ് എനിക്ക് തീരെ ഇഷ്ടമാകുന്നില്ല എന്ന് രമ്യ അനൂപിനോട് പറയുകയാണ്. എന്താണെന്ന് അനൂപ് രമ്യയോട് ചോദിക്കുന്നു. പുച്ഛം എന്നായിരുന്നു അതിന് രമ്യ നല്‍കിയ ഉത്തരം. നമ്മളൊക്കെ ഓരോ നിലയില്‍ കഷ്ടപ്പെട്ടാണ് ഇവിടെ വന്നത്. പബ്ലിക് ആയിട്ട് പറഞ്ഞ് തരം താഴ്ത്താന്‍ നോക്കണ്ടാ എന്നു പറയണം എന്നും രമ്യ പറയുന്നുണ്ട്.
ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍
Recommended Video
ഇത്രയും പേര് കേള്‍ക്കെ അങ്ങനൊക്കെ പറയുമ്പോള്‍ അതെനിക്ക് ഫീല്‍ ചെയ്യും എന്നും രമ്യ പറയുന്നുണ്ട്. നിറകണ്ണുകളോടെയിരിക്കുന്ന രമ്യയെയാണ് പിന്നീട് കാണുന്നത്. റിതുവിന്റെ എന്ത് സമീപനമാണ് രമ്യയെ കരയിപ്പിച്ചത് എന്ന് വ്യക്തമായിട്ടില്ല. ടാസ്‌ക്കിനിടെ നടത്തിയ എന്തെങ്കിലും പരാമര്‍ശമാണോ അതോ അല്ലാത്തപ്പോള്‍ പറഞ്ഞതാണോ എന്ന് വ്യക്തമായിട്ടില്ല. അതേസമയം സമാനമായ ആരോപണങ്ങള്‍ റിതുവിനെതിരെ പലരും ഉയര്‍ത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications