ക്യാപ്റ്റന്‍ ആയതിന് പിന്നാലെ അഡോണി പുറത്ത്? സൂര്യ രക്ഷപ്പെടും; റിപ്പോര്‍ട്ടുകള്‍ പറയുന്നത്
അങ്ങനെ സംഭവബഹുലവും വൈകാരികവുമായൊരു ആഴ്ച കൂടി ബിഗ് ബോസ് മലയാളം സീസണ്‍ 3 പിന്നിടുകയാണ്. മണിക്കുട്ടന്റെ പിന്മാറ്റവും തിരിച്ചുവരവും പ്രേക്ഷകര്‍ക്ക് സങ്കടവും ആവേശവും പകര്‍ന്നപ്പോള്‍ ഡിംപലിന്റെ പപ്പയുടെ മരണവാര്‍ത്ത മത്സരാര്‍ത്ഥികളുടേയും പ്രേക്ഷകരുടേയും നെഞ്ച് തകര്‍ക്കുന്നതായിരുന്നു. ഹൃദയം തകര്‍ന്ന് ഡിംപല്‍ പൊട്ടിക്കരഞ്ഞപ്പോള്‍ തകര്‍ന്നത് പ്രേക്ഷകരുടെ ഹൃദയം കൂടിയാണ്.
പട്ടിക്കുട്ടിക്കൊപ്പം നടക്കാനിറങ്ങി മലൈക; ഇതാണ് ഗ്ലാമറിന്റെ രഹസ്യം
എങ്കിലും ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്നാണല്ലോ. ബിഗ് ബോസ് മുന്നോട്ട് പോവുകയാണ്. മനോവീര്യമൊക്കെ നഷ്ടപ്പെട്ട് ഇരിക്കുന്ന മത്സരാര്‍ത്ഥികളുടെ ഇടയിലേക്ക് ഇന്ന് മോഹന്‍ലാല്‍ എത്തും. ഡിംപലിന്റെ പപ്പയുടെ മരണ വാര്‍ത്ത ഉലച്ച ബിഗ് ബോസ് വീടിന് വീണ്ടും ഉണര്‍ത്താന്‍ മോഹന്‍ലാലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രേക്ഷകരും മത്സരാര്‍ത്ഥികളും കാത്തിരിക്കുന്ന ഒന്നാണ് എവിക്ഷന്‍.

ഈ ആഴ്ച ആരാകും പുറത്ത് പോവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. അഡോണി, അനൂപ്, റംസാന്‍, സായ് വിഷ്ണു, സൂര്യ എന്നിവരാണ് ഈ ആഴ്ച എവിക്ഷനെ നേരിടാനുള്ളത്. ഇതില്‍ ആരാകും പുറത്താവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും മത്സരാര്‍ത്ഥികളും. ഇതിനിടെ ചില പേരുകള്‍ പ്രേക്ഷകര്‍ പുറത്താക്കപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ പറയുന്നത് അഡോണി പുറത്തായെന്നാണ്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഡോണിയാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായിരിക്കുന്നത്. നേരത്തെ സൂര്യയെ പുറത്താക്കണമെന്ന തരത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സൂര്യ ഇത്തവണയും രക്ഷപ്പെട്ടതായാണ് സൂചനകള്‍. അഡോണിയാണ് ഇത്തവണ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നത്.

അതേസമയം പുറത്താവുകയാണെങ്കില്‍ അഡോണിയെ തേടി അപൂര്‍വ്വമായൊരു നേട്ടം കൂടിയെത്തും. ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി ഇന്നലെ അഡോണിയെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് അഡോണി പുറത്താവുകയാണെങ്കില്‍ ക്യാപ്റ്റന്‍സി എറ്റെടുക്കുന്നതിന് തൊട്ടു മുമ്പ് തന്നെ പുറത്താക്കപ്പെടുന്ന താരമായി മാറും അഡോണി. ഇങ്ങനെ സംഭവിച്ചാല്‍ ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തുമോ എന്നും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

കഴിഞ്ഞ തവണ ക്യാപ്റ്റന്‍ ആയതിന് പിന്നാലെ പുറത്തേക്കുള്ള വാതിലിന്റെ അരികില്‍ വരെ എത്തിയ ശേഷമാണ് അഡോണി തിരികെ വന്നത്. പിന്നാലെ ജയിലില്‍ അടക്കപ്പെടുകയും ചെയ്തിരുന്നു. നാട്ടുക്കൂട്ടം ടാസ്‌ക്കിലെ മോശം പ്രകടനമാണ് അഡോണിയെ ജയിലിലേക്ക് എത്തിച്ചത്. മിക്കപ്പോഴും എവിക്ഷന്‍ നോമിനേഷനില്‍ വരാതെ രക്ഷപ്പെട്ടുന്ന നിന്ന താരമാണ് അഡോണി. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ അവസാനത്തെ ക്യാപ്റ്റനായാണ് അഡോണി തിരഞ്ഞെടുക്കപ്പെട്ടത്. അനൂപിനേയും റംസാനേയും പരാജയപ്പെടുത്തിയാണ് അഡോണി ക്യാപ്റ്റന്‍ ആയത്. രണ്ടാം തവണയാണ് അഡോണി ക്യാപ്റ്റന്‍ ആകുന്നത്.
Recommended Video

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാകുമോ എന്ന് ഇന്ന് മോഹന്‍ലാല്‍ വന്നാല്‍ മാത്രമേ അറിയുകയുള്ളൂ. അതേസമയം ഡിംപലിന്റെ പപ്പയുടെ മരണ വാര്‍ത്തയില്‍ തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മത്സരാര്‍ത്ഥികളെ ഒരു എവിക്ഷനിലേക്ക് കൂടി കടത്തി വിടാതെ ആശ്വാസം പകരുമോ എന്നതും കണ്ടറിയേണ്ടതാണ്.


Click it and Unblock the Notifications