രമ്യ പുറത്തായി! സൂര്യ വീണ്ടും രക്ഷപ്പെട്ടു: ബിഗ് ബോസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്‌

ബിഗ് ബോസ് മലായളം സീസണ്‍ 3 രസകരവും സംഭവബഹുലവുമായ രംഗങ്ങളിലൂടെ കടന്നു പോവുകയാണ്. ഭാര്‍ഗ്ഗവി നിലയം എന്ന രസകരമായൊരു ടാസ്‌ക്കിന് ഇന്നലെ ബിഗ് ബോസ് വീട്ടില്‍ തിരശ്ശീല വീണു. വീക്കിലി ടാസ്‌ക് കഴിഞ്ഞാല്‍ പിന്നെ ബിഗ് ബോസ് വീട് ഒരുങ്ങുക ജയില്‍ നോമിനേഷനും ക്യാപ്റ്റന്‍സി നോമിനേഷനുമാണ്. രണ്ടും ഇന്ന് നടക്കാനാരിക്കുകയാണ്. ആരൊക്കെയാകും ജയിലിലേക്ക് അയക്കപ്പെടുക എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും.

ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍

അതേസമയം പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊന്നാണ് ഈ ആഴ്ചയിലെ എവിക്ഷന്‍. ഈ ആഴ്ച ആരായിരിക്കും ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. റംസാന്‍, മണിക്കുട്ടന്‍, സായ് വിഷ്ണു, രമ്യ, സൂര്യ, റിതു മന്ത്ര എന്നിവരുടെ പേരുകളാണ് എവിക്ഷന്‍ പട്ടികയിലുള്ളത്. ഇവരില്‍ നിന്നും ആരാകും പുറത്ത് പോവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

 ഡബിള്‍ എവിക്ഷന്‍

പുറത്തു പോകാന്‍ സാധ്യതയുള്ളതായി സോഷ്യല്‍ മീഡിയ പലരുടേയും പേരുകള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇത്തവണ ഡബിള്‍ എവിക്ഷന്‍ ആയിരിക്കുമെന്നാണ് മിക്കവരുടേയും വലിയിരുത്തലുകള്‍. അതേസമയം ഇത്തവണ റംസാനും സൂര്യയുമമാകാം പുറത്ത് പോകുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും സൂചനകളും തീര്‍ത്തും അപ്രതീക്ഷിതമാണ്.

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ഇത്തവണ സുരക്ഷിതയാകുമെന്ന് കരുതിയിരുന്ന രമ്യ പുറത്തായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ പുറത്താക്കപ്പെടുമെന്ന് പലരും കരുതിയിരുന്ന സൂര്യ വീണ്ടും രക്ഷപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഈ ആഴ്ച പുറത്താക്കപ്പെട്ട ആദ്യത്തെ മത്സരാര്‍ത്ഥി രമ്യയാണെന്നും മറ്റൊരാള്‍ കൂടി പുറത്താകുമെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സൂചനകള്‍ പങ്കുവെക്കുന്നുണ്ട്.

റിതുവും സൂര്യയും

അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ സൂര്യയുടേയും റിതുവിന്റെ പ്രകടനങ്ങള്‍ വിമര്‍ശനത്തിന് ഇടയായിരുന്നു. ഇന്നലെ ടാസ്‌ക്കിന് ശേഷം സൂര്യയുയര്‍ത്തിയ ബോഡി ഷെയ്മിംഗ് ആരോപണത്തിനെതിരെ മത്സരാര്‍ത്ഥികള്‍ രംഗത്ത് എത്തുകയും തെറ്റായ ആരോപണമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. റിതുവും സൂര്യയും കരയുകയും ചെയ്തു. തങ്ങളെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയാണെന്നും റിതു വാദിക്കുന്നുണ്ടായിരുന്നു.

അതേസമയം ഇത്തവണ രണ്ട് പേര്‍ പുറത്തു പോകുമെന്നും ഇതിലൊന്ന് റംസാന്‍ ആയിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. തുടക്കത്തില്‍ പലരും ഫൈനലിലുണ്ടാകുമെന്ന് വിലയിരുത്തിയ മത്സരാര്‍ത്ഥിയാണ് റംസാന്‍. എന്നാല്‍ ചേരുപ്പേറുപോലെയുള്ള സംഭവങ്ങളിലൂടെ റംസാന്‍ തന്റെ ജനപ്രീതി നഷ്ടപ്പെടുത്തിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
അവസാന ഘട്ടത്തിലേക്ക്

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും ആരാണ് പുറത്താക്കപ്പെട്ടതെന്ന് തീരുമാനിക്കുക എളുപ്പമല്ല. അതുകൊണ്ട് തന്നെ അടുത്ത ദിവസം വരെ കാത്തിരിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍. മോഹന്‍ലാല്‍ വന്നാല്‍ മാത്രമാണ് ആരാണ് പുറത്താക്കപ്പെട്ടതെന്ന് അറിയുക. മത്സരം അവസാന ഘട്ടത്തിലേക്ക് അടുത്തതിനാല്‍ ഡബിള്‍ എവിക്ഷനാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X