മോഹന്‍ലാല്‍ അയാള്‍ക്ക് തോന്നിയത് വിളിച്ചു പറയുമ്പോള്‍ എന്തിനാണ് പേടിച്ച് വിറച്ചിരിക്കുന്നത്: രേവതി സമ്പത്ത്

രസകരവും സംഭവബഹുലവുമായ രംഗങ്ങള്‍ക്കായി ബിഗ് ബോസ് മലയാളം സീസണ്‍ 3 സാക്ഷിയാകുന്നത്. ലക്ഷ്വറി ടാസ്‌ക്ക് പകുതിയ്ക്ക് വച്ച് നിര്‍ത്തിയത് മുതല്‍ എല്ലാ പോയന്റും കരസ്ഥമാക്കി ആരും ജയിലില്‍ പോകാത്ത വീക്കിലി ടാസ്‌ക്ക് വരെ ബിഗ് ബോസ് വീടിനുള്ളില്‍ ഇതുവരെ കണ്ടു. മോഹന്‍ലാലിന്റെ അവതരണത്തേയും ഇക്കൊല്ലം പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്.

പതിവ് പോലെ ബിഗ് ബോസ് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. പോയ വാരം ബിഗ് ബോസ് വീടിനുള്ളില്‍ നടന്ന ഓരോ കാര്യങ്ങളായി മോഹന്‍ലാല്‍ എടുത്തു ചോദിച്ചു. ആര്‍ക്കും അറിയില്ലെന്ന് കരുതിയ സംഭവങ്ങളെ പുറത്തു കൊണ്ടു വന്നും രഹസ്യമാക്കി വച്ച പലതും തുറന്നു പറയിപ്പിച്ചും മോഹന്‍ലാല്‍ ഇന്നലെ ബിഗ് ബോസ് വീട്ടില്‍ ഓളം തീര്‍ത്തു.

പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്

സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചെല്ലാമുള്ള നടി രേവതി സമ്പത്തിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മോഹന്‍ലാല്‍ അയാള്‍ക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്‌സ് 'അയ്യോ ലാലേട്ടാ 'എന്ന മട്ടില്‍ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ് എന്നാണ് രേവതി ചോദിക്കുന്നത്. രേവതിയുടെ കുറിപ്പ് വായിക്കാം.

'ബിഗ്ഗ് ബോസ്സ്' എന്ന മാലിന്യം

'ഈ 'ബിഗ്ഗ് ബോസ്സ്' എന്ന മാലിന്യം കണ്ണില്‍പ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്.ഈ മോഹന്‍ലാല്‍ അയാള്‍ക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്‌സ് 'അയ്യോ ലാലേട്ടാ 'എന്ന മട്ടില്‍ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്. ആര്‍ക്കും നാക്കില്ലേ' രേവതി ചോദിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം.

മുഖത്ത് നോക്കി പറയണം


'ഇവര്‍ക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകള്‍. മോഹന്‍ലാല്‍ വരുന്നതും വിരട്ടല്‍ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളില്‍ ആണ്. ഒരു തവണയെങ്കിലും മിസ്റ്റര്‍ മോഹന്‍ലാല്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയാന്‍ തുടങ്ങുന്ന സമയത്ത്, 'നിര്‍ത്തടോ, ഞാന്‍ പറയുന്നത് താന്‍ ആദ്യം മുഴുവന്‍ കേള്‍ക്ക് മോഹന്‍ലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് 'എന്ന് ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തില്‍ ഏതെങ്കിലും കണ്ടെസ്റ്റന്റ്‌സ് പറയുമോ ആവോ' എന്നും രേവതി പറയുന്നു.

പുതിയ ക്യാപ്റ്റന്‍

അതേസമയം കഴിഞ്ഞ വാരത്തിലെ മികച്ച പ്രകടനം കാഴ്ചവച്ചവരെ കണ്ടെത്തിയ ദിവസമായിരുന്നു ഇന്നലെ. നോബി, ഭാഗ്യലക്ഷ്മി എന്നിവരുടെ പേരുകളായിരുന്നു വീക്കിലി ടാസ്‌ക്കില്‍ മികച്ച പ്രകടനം നടത്തിയവരായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഇതിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ഹെലികോപ്റ്റര്‍ ലൂയിസ് എന്ന കഥാപാത്രമായി തകര്‍ത്താടിയ മണിക്കുട്ടനായിരുന്നു അര്‍ഹന്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പുതിയ ക്യാപ്റ്റന്റെ കീഴിലായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീട്. റംസാന്‍ ആണ് പുതിയ ക്യാപ്റ്റന്‍. മണിക്കുട്ടന്‍, ഫിറോസ്-സജ്‌ന, അനൂപ്, കിടിലം ഫിറോസ് എന്നിവരെ പിന്തള്ളിയാണ് റംസാന്‍ ക്യാപ്റ്റനായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X